സ്വത്തിന്റെ പാതി ഭാര്യക്ക് നല്‍കാന്‍ പറഞ്ഞപ്പോള്‍ ഭര്‍ത്താവ് ചെയ്തത്; ഞെട്ടിച്ചു കളഞ്ഞു !

247

കോടതി വിധി അക്ഷരം പ്രതി അനുസരിച്ച ഒരു വ്യക്തി വേറെയുണ്ടാവില്ല. കോടതി എന്ത് പറഞ്ഞോ, അത് കൃത്യമായി ചെയ്തു..! ഹൊ, ഈ മനുഷ്യന്‍ ഒരു സംഭവം തന്നെ…

വിവാഹ മോചനം നേടിയ ഭാര്യക്ക് സ്വത്തിന്റെ പകുതി നല്‍കണമെന്ന കോടതി വിധി ഭര്‍ത്താവ് അനുസരിച്ചു.

കാറും ടി.വിയും ഫോണും കസേരയും കട്ടിലും ഉള്‍പ്പെടെ വീട്ടിലെ എല്ലാ വസ്തുക്കളും രണ്ടായി മുറിച്ചാണ് ഭര്‍ത്താവ് തന്റെ ദേഷ്യം തീര്‍ത്തത്. രണ്ടായി വീതം വെച്ച വസ്തുക്കളുടെ പാതി ഭാഗം ഭാര്യയ്ക്ക് അയച്ചു നല്‍കുകയും ചെയ്തു.

വസ്തുക്കള്‍ വീതം വെയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തതോടെ വീഡിയോ വൈറലായി.