സ്വന്തം അച്ഛനെ കൊന്നയാളെ 26 വര്‍ഷത്തിന് ശേഷം ഓണ്‍ലൈനിലൂടെ പിടികൂടിയ നടി

152

alien-body-mainali_1744014a

സിനിമ നടിയും ഗായികയും മോഡലുമായ ഈ ന്യൂയോര്‍ക്കുകാരി ഇപ്പോള്‍ ഫുള്‍ ഹാപ്പിയാണ്. കാരണം തന്റെ അച്ഛനെ കൊന്നയാളെ നീണ്ട 26 വര്‍ഷത്തിന് ശേഷം ഓണ്‍ലൈനിലൂടെ കണ്ടെത്തിയ സന്തോഷത്തിലാണ് ഈ നടിയിപ്പോള്‍ . ജോസലിന്‍ മാര്‍ട്ടിനസ് എന്ന 36 വയസ്സുള്ള ന്യൂയോര്‍ക്കില്‍ നിന്നുമുള്ള നടിയാണ് തന്റെ അച്ഛന്റെ ഘാതകനെ നീണ്ട തിരച്ചിലിന് ശേഷം പിടികൂടാന്‍ സഹായിച്ചത്. അച്ഛന്‍ ജോസ്‌ മാര്‍ട്ടിനസിനെ കൊന്ന കേസില്‍ ജസ്റ്റോ സാന്റോസ് എന്ന പേരുള്ള പ്രതി വ്യാഴാഴ്ചയാണ് പിടിക്കപ്പെട്ടത്. 1986 ലാണ് സംഭവം നടന്നത്.

ജോസലിനു 9 വയസ്സുള്ളപ്പോള്‍ ആണ് അമ്മയുടെ മുന്‍പില്‍ വെച്ച് അച്ഛന്‍ വധിക്കപ്പെടുന്നത്. പ്രതിക്ക്‌ അന്ന് 16 വയസ്സായിരുന്നു പ്രായം. പ്രതിയും കൂട്ടുകാരും സാന്റോസിന്റെ കടയില്‍ ചെന്നിട്ട് ജോസലിന്റെ അമ്മയെ പ്പറ്റി ലൈംഗികച്ചുവയില്‍ സംസാരിച്ചതിനെ തുടര്‍ന്ന് അവര്‍ക്കിടയില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. തുടര്‍ന്ന് സാന്റോസ് ഇദ്ദേഹത്തിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. സാന്റോസ് ആണ് പ്രതി എന്ന് പോലീസിനു മനസിലായെങ്കിലും അയാള്‍ ഡൊമിനിക്കന്‍ റിപബ്ലിക്കിലെക്ക് രക്ഷപ്പെട്ടതിനാല്‍ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

അന്ന് മുതലേ ഈ അമ്മയും മകളും പ്രതിക്ക്‌ വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നു. ഒരിക്കലും സാന്റോസിന്റെ പേര് മറക്കരുത് എന്ന അമ്മയുടെ ഉപദേശം കൂടി ആയപ്പോള്‍ ജോസലിന്‍ അത് മനസിന്റെ ഒരു കോണില്‍ എരിയാതെ സൂക്ഷിക്കുകയായിരുന്നു. സോഷ്യല്‍മീഡിയയുടെ ആവിര്‍ഭാവത്തോടെ ജോസലിന്‍ ആ പേര് എന്ന് തിരഞ്ഞു കൊണ്ടേ ഇരുന്നു.

അവസാനം 2008 ല്‍ ഫ്രീ പ്രൊമോഷണല്‍ സേര്‍ച്ച്‌ സൈറ്റ്‌ ആയ ബാക്ക്ഗ്രൌണ്ട്.കോമില്‍ ആ പേര് തിരഞ്ഞതോടെ ജോസലിന്റെ ഭാഗ്യം തെളിയുകയായിരുന്നു. ഇത് കണ്ടതോടെ ജോസലിന്‍ പെയിഡ് സര്‍വീസുകളായ പീപ്പിള്‍സെര്‍ച്ച്.കോം, പീപ്പിള്‍ ലുക്കപ്പ്.കോം എന്നിവയില്‍ 70 ഡോളര്‍ ചിലവാക്കി മെമ്പര്‍ ആയതോടെ കക്ഷിയുടെ അഡ്രസ്‌ അടക്കം ജോസലിനു ലഭിക്കുകയായിരുന്നു. ഫോണ്‍ നമ്പര്‍ അടക്കം ജോസലിന്‍ അങ്ങിനെ നേടിയെടുത്തു. അങ്ങിനെ ലോകം തന്റെ കൃത്യം മറന്നു എന്ന് കരുതിയ ആ പ്രതി നീണ്ട 26 വര്‍ഷത്തിനു ശേഷം പിടിയിലായി.

Advertisements