സ്വന്തം അവയവം ദാനം ചെയ്യുന്നതിനെ കുറിച്ച് ഡോക്ടര്‍മാര്‍ പറയുന്നത് അനങ്ങാനാവാതെ കേട്ട് നിന്ന ഒരു യുവാവ്‌ !

430

01

പക്ഷാഘാതം പിടിച്ച് ശരീരമാകെ തളര്‍ന്ന് ശരീരം അനക്കാനാവാതെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ജിമി ഫ്രിട്സെ എന്ന 43 കാരന് ബോധമുണ്ടായിരുന്നു.പക്ഷെ ആ ബോധത്തിനനുസരിച്ച് തനിക്ക് അനങ്ങനാവുന്നില്ലല്ലോ എന്ന വിഷമം കണ്ണുനീര്‍ വഴി അറിയിക്കാനെ ജിമിക്ക് കഴിഞ്ഞിരുന്നുള്ളൂ. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായി ആശുപത്രിക്കിടക്കയില്‍ മരിച്ച അവസ്ഥയില്‍ കിടക്കവെയാണ് ഒരു ദിവസം ജിമിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.

താന്‍ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ തന്റെ ബന്ധുക്കളെ അറിയിച്ച ദിനങ്ങള്‍ ആയിരുന്നു അത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ ചുറ്റും കൂടാന്‍ തുടങ്ങി. എല്ലാം അറിഞ്ഞു കൊണ്ട് ഒന്നും മിണ്ടാനാവാതെ അനങ്ങാനാവാതെ കിടക്കേണ്ടി വരുന്ന അവസ്ഥ. താന്‍ മരിക്കില്ല മനുഷ്യരെ എന്ന് വിളിച്ചു പറയാന്‍ തോന്നിയെങ്കിലും നാവ് പൊങ്ങുന്നില്ല. അങ്ങിനെയിരിക്കെയാണ് തന്നെ സന്ദര്‍ശിക്കാന്‍ വന്ന ഡ്യൂട്ടി ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം തന്റെ അവയവം ദാനം ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുന്നത് ജിമി ഞെട്ടലോടെ ഭയത്തോട് കൂടി കേട്ടത്.

02

ബന്ധുക്കള്‍ ഓരോരുത്തരായി വന്ന്‍ തന്നോട് യാത്ര പറയുന്നത് ബോധത്തോടെ കാണുമ്പോള്‍ ഉള്ള ദുഃഖം അടക്കാന്‍ കഴിയാതെ വന്നു നില്‍ക്കുമ്പോള്‍ ആണ് ഇങ്ങനെ ഒരു പീഡനം കൂടി ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ജിമി പിന്നീട് പറഞ്ഞു. ഇപ്പോള്‍ മറ്റൊരു ആശുപത്രിയിലെ ചികിത്സ കാരണം ജീവിതത്തിലേക്ക് പതിയെ തിരികെ വന്ന ജിമി തന്നെ കൊല്ലാകൊല നടത്തിയ പഴയ ആശുപത്രിക്കെതിരെ നിയമയുദ്ധം നടത്തുവാന്‍ ഒരുങ്ങുകയാണ്.

തന്റെ ചെവികളും കണ്ണുകളും മാത്രമാണ് പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ കണ്ണുനീര്‍ വഴിയും മറ്റും തന്ന തന്റെ കാമുകിയുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിച്ചതായും കാമുകിയാണ് തന്നെ മറ്റൊരു ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ചതും ബന്ധുക്കള്‍ക്ക് തന്നെ കുറിച്ച് പ്രതീക്ഷ നല്‍കിയതെന്നുമെന്നു ജിമി മൂന്നാഴ്ചത്തെ ചികിത്സക്ക് ശേഷം പതിയെ പതിയെ ജീവിതത്തിലേക്ക് മടങ്ങി വരവേ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കാമുകി ഒരു നഴ്സ് ആയതാണ് തന്റെ മടങ്ങിവരവിന് കാരണമായതെന്ന് ജിമി പറയുന്നു.

തന്റെ സ്കാന്‍ റിസള്‍ട്ടും മറ്റും നോക്കിയ കാമുകി തന്നില്‍ ആശ കണ്ടെത്തി. അങ്ങിനെയാണ് താന്‍ ജീവിതത്തിലേക്ക് മടങ്ങി വന്നതെന്ന് ഇപ്പോള്‍ ഫിസിയോതെറാപ്പി നടത്തി പതിയെ ജീവിതത്തിലേക്ക് മടങ്ങി വരുന്ന ജിമി പറയുന്നു. സ്വീഡന്‍ സ്വദേശിയായ ജിമി അവിടത്തെ ആരോഗ്യ വകുപ്പിനാണ് ആശുപത്രിക്കെതിരേയും ഡോക്ടര്‍മാര്‍ക്കെതിരെയും പരാതി നല്‍കിയത്. തങ്ങള്‍ ജിമിയുടെ പരാതി അത് അര്‍ഹിക്കുന്ന പരിഗണനയോടെ തന്നെ എടുക്കുമെന്ന് സ്വീഡന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.