സ്വന്തം മരണം ഷൂട്ട്‌ ചെയ്ത് കൊണ്ട് ഈജിപ്ഷ്യന്‍ ഫോട്ടോഗ്രാഫര്‍; വീഡിയോ പുറത്ത്

0
225

1

നിങ്ങള്‍ മാനസികമായി ശക്തരല്ലെങ്കില്‍ ദയവായി ഈ വീഡിയോ കാണാതിരിക്കുക. കാരണം ഇതില്‍ ഒരാള്‍ തന്റെ മരണം തന്നെ ഷൂട്ട്‌ ചെയ്തിരിക്കുകയാണ്. ഈജിപ്ഷ്യന്‍ തെരുവുയുദ്ധത്തിന്റെ ഒരു ബാക്കിപത്രമായി നമുക്കിതിനെ കരുതാം.

അഹമദ് സാമിര്‍ അസ്സെം കെയ്റോയിലെ ഈജിപ്ഷ്യന്‍ ആര്‍മിയുടെ ഓഫീസിനു പുറത്തു നിന്നും അവിടെ മുര്‍സി അനുകൂലികളും പട്ടാളവും തമ്മിലുള്ള തെരുവുയുദ്ധം തന്റെ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ആര്‍മിയിലെ ഒളിപ്പോരാളികള്‍ ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്കെതിരെ വെടി വെക്കുന്നത് ആയിരുന്നു അയാള്‍ ഷൂട്ട്‌ ചെയ്ത് കൊണ്ടിരുന്നത്. അതെ സമയത്ത് ആ തോക്കുധാരി തന്റെ നേരെ തിരിയുന്നത് അയാള്‍ കണ്ടപ്പോഴേക്കും ആ വെടിയുണ്ട ചീറി വന്നിരുന്നു.

പിന്നീട് പിറ്റേ ദിവസം രാവിലെ 6 മണിക്ക് ഒരാള്‍ അസ്സെം ജോലി ചെയ്ത ന്യൂസ്‌പേപ്പര്‍ കമ്പനിയിലേക്ക് ക്യാമറയും ആയി വരികയായിരുന്നു. അസ്സെമിന്റെ ക്യാമറ ആയിരുന്നു അത്. ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം അഹമദിന്റെ മരണ വാര്‍ത്ത‍ പത്രം ഓഫീസിനെ തേടിയെത്തി.

കണ്ടു നോക്കൂ ആ വീഡിയോ