സ്വന്തം സഹോദരന് ജന്മംകൊടുത്ത 2 വസയസുകാരന്‍….

China_baby-screenshot
ചൈനയിലാണ് സംഭവം….2 വസുകാരന്‍ ക്‌സിയോ ഫെന്‍ഗ് ആണ് വളര്‍ച്ചയെത്താത്ത തന്റെ ഇരട്ടസഹോദരനെ ഉദരത്തില്‍ ചുമന്നത്. ജനിച്ചപ്പോള്‍ തന്നെ അപൂര്‍വമായ വലിപ്പം ഫെന്‍ഗിന്റെ വയറിന് തോന്നിച്ചിരുന്നുവത്രേ. ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് കടുത്ത ശാസംമുട്ടല്‍ അനുഭവപ്പെട്ട മാതാപിതാക്കള്‍ കുട്ടിയ ഹോസ്പിറ്റലില്‍ എത്തിക്കുകയും, സ്‌കാനിങ്ങില്‍ അവികസിതഭ്രൂണം കണ്ടെത്തുകയുമായിരുന്നു. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അടിയന്തിരശസ്ത്രക്രിയക്കു വിധേയമാക്കി അവികസിതഭ്രൂണം പുറത്തെടുത്തു.

ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ സാധാരണ ഇരട്ടകുട്ടികള്‍ ഉണ്ടാകുന്നത് ഒറ്റ സിക്താണ്ഡം പിളര്‍ന്ന് രണ്ടോ അതില്‍കൂടുതലോ ഭ്രൂണങ്ങളായി വളര്‍ന്ന് അതില്‍നിന്ന് ഒരേ ജനിതക ഘടനകളോടെ കുട്ടികള്‍ ഉണ്ടാവുകയാണ് ചെയ്യുക. ഫെന്‍ഗിന്റെ കാര്യത്തില്‍ സിക്താണ്ഡം പിളര്‍ന്ന് രണ്ടാവുകയും, പക്ഷെ ഒന്ന് മറ്റൊന്നില്‍ നിന്നും പൂര്‍ണ്ണമായി വേര്‍പെടാത്തതിനാല്‍, ഗര്‍ഭപാത്രത്തില്‍നിന്നുതന്നെ ഫെന്‍ഗിന്റെ ഭ്രൂണം മറ്റേതിനെ സ്വന്തം ശരീരത്തിലേക്ക് ആഗിരണം ചെയ്യുകയും ചെയ്തു.


എന്നാല്‍ നീക്കം ചെയ്ത അവികസിതഭ്രൂണം ഏകദേശം 10 ഇഞ്ചോളം വലിപ്പമുള്ളതും, നട്ടെല്ലും മറ്റു ചില അംഗങ്ങളും പൂര്‍ണ്ണമായി വളര്‍ച്ചാസ്ഥിതിയിലെത്തിയതുമായിരുന്നു. 2008 ഇല്‍ ഇതുപോലൊരു സംഭവം പെറുവില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് പക്ഷെ കുട്ടിക്ക് 3 വയസായത്തിനുശേഷമാണ് ഇത് കണ്ടുപിടിക്കപ്പെട്ടത്.