സ്വന്തം സുഹൃത്ത്‌ ആത്മഹത്യ ചെയ്ത വിവരം കാഴ്ചക്കാരെ അറിയിക്കേണ്ടി വന്ന ഒരു വാര്‍ത്താ വായനക്കാരി !

142

01

താന്‍ വായിക്കുന്ന വാര്‍ത്ത തന്റെ സുഹൃത്തിന്റെ മരണ വാര്‍ത്തയാണെന്ന് അറിയുമ്പോള്‍ ഒരു വാര്‍ത്ത‍ അവതാരകയുടെ അവസ്ഥ എന്തായിരിക്കും ? ആ ഒരു അവസ്ഥയാണ് തായ്‌വാന്‍ നെക്സ്റ്റ് ടിവി വാര്‍ത്താ അവതാരകയായ ലീ ചിങ്ങ്യുവിനു ഉണ്ടായത്. വാര്‍ത്ത‍ വായനക്കിടെ ബ്രേക്കിംഗ് ന്യൂസ്‌ എന്ന് പറഞ്ഞാണ് കക്ഷി അപ്പോള്‍ കിട്ടിയ വാര്‍ത്ത‍ വായനക്കാരെ അറിയിച്ചത്. എന്നാല്‍ പിന്നീടാണ് താന്‍ പറയുന്നത് തന്റെ സുഹൃത്തിന്റെ മരണ വാര്‍ത്തയാണ് എന്ന് കക്ഷി അറിയുന്നതും വിതുമ്പി പോകുന്നതും.

ലീയുടെ സുഹൃത്തായ എറിക് ശിഹ് എന്ന 46 വയസ്സുള്ള അവതാരകന്‍ ആണ് വീട്ടില്‍ ആത്മഹത്യ ചെയ്തത്. പറയുമ്പോള്‍ അവര്‍ വിതുമ്പുന്നത് കാണാമായിരുന്നു. എങ്കിലും കൂടുതല്‍ പ്രശ്നം ആക്കാതെ ലീ ഇടവേള പറഞ്ഞു.