Untitled-1

ഇതൊരു ഫിലിം റിവ്യൂയോ ഒരു ഫാന്‍ പോസ്റ്റോ അല്ല….പിന്നെ എന്ത് തേങ്ങയാണെന്ന് ചോദിച്ചാല്‍ , എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു വ്യക്തിയുടെ ഏവരെയും സ്വാധീനിക്കുന്ന ജീവിത കഥയാണ്…..ടിയാന്റെ സിനിമകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും… പക്ഷെ ഇദ്ധെഹത്തെ കുറിച്ച് കൂടുതല്‍ അറിയാവുന്നവര്‍ ചുരുക്കമായിരിക്കും… അസാധാരണമായ ആ ജീവിത വിജയത്തെ നമ്മുക്ക് ഇങ്ങനെ സംഗ്രഹിക്കാം…

1985 2005 : തന്റെ ജീവിതം ആളുകളെ എന്റര്‍ടൈന്‍ ചെയ്യിപ്പിക്കാന്‍ വേണ്ടി ഉള്ളതാണെന് മനസ്സിലാക്കിയ ഒരു പയ്യന്‍ .
അവന്‍ സ്‌കൂളിലും കോളേജിലും മിമിക്രിയും ഡ്രാമയും ഒക്കെയായി ആ ആഗ്രഹം നിറവേറ്റി കൊണ്ടിരിക്കുന്നു.. സിനിമ അത് തനിക് ഒരിക്കലും എത്തിപ്പെടാന്‍ പറ്റാത്ത സ്വപ്നലോകമാണെന്ന് അവന്‍ കരുതിയിരുന്നു..

2006 : പില്‍ക്കാലത്ത് തമിഴ് സിനിമാലോകത്തെ ഏറ്റവും പ്രശസ്തമായ ഒരു അവാര്‍ഡ് ഷോ തുടങ്ങിയ വര്‍ഷമായിരുന്നു അത്.. വിജയ് അവാര്‍ഡ്.. സിനിമയെ വളരെയേറെ സ്‌നേഹിച്ചിരുന്ന ആ ചെറുപ്പക്കാരന്‍ ഡിസംബറിലേ തണുപ്പുള്ള ആ രാവില്‍ ടിക്കറ്റിനായ് മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഒടുവില്‍ നിരാശനായി മടങ്ങേണ്ടി വന്നു..

2008 : ഇന്ന് അവന്‍ പതിനായിരക്കണക്കിന് വരുന്ന കാണികളുടെ ഇടയിലോരുവനായി അതെ അവാര്‍ഡ് ഷോ കാണുകയിരുന്നു..തന്റെ പ്രിയ താരങ്ങളെ ദൂരെ നിന്നാണെങ്കില്‍ കൂടി ഒരിക്കലെങ്കിലും നേരില്‍ കാണാം എന്നതോരിച്ചാല്‍ വേറൊന്നും അവന്‍ സ്വപ്നം കണ്ടിരുന്നില്ല…

20082009 : അവന്റെ കഴിവില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്ന സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി സ്റ്റാര്‍ വിജയ്‌യുടെ ‘ കലക്ക പോവാത് യാര് ‘ എന്ന മത്സരത്തിന്റെ ഓഡിഷന് അവന്‍ പോയി..അയാളുടെ ജീവിതം അവിടെ മാറാന്‍ തുടങ്ങുകയായിരുന്നു… ഈ റിയാലിറ്റി ഷോയിലെ ഏറ്റവും ജനപ്രീതി നേടിയ മത്സരാര്‍ത്ഥിയായി ടിയാന്‍ മാറുകയും ഒടുവില്‍ വിജയി ആകുകയും ചെയ്തു എന്നത് ചരിത്രം….

2010 : ആളുകളെ പിടിച്ചിരുത്തുന്ന നര്‍മം കലര്‍ന്ന സംഭാഷണവും വാക്കുകളിലെ കൃത്യതയും സ്റ്റേജ് പ്രെസന്‍സും അതിനോടകം മനസ്സിലാകിയിരുന്ന ചാനല്‍ അധികാരികള്‍ അവരുടെ ടെലിവിഷന്‍ പ്രോഗ്രാമുകളിലേക്ക് അവതാരകനായി അവനെ ക്ഷണിച്ചു…അവന്റെ അവതരണം കാണാന്‍ വേണ്ടി മാത്രം ജനം സ്റ്റാര്‍ ടിവി ട്യൂണ്‍ ചെയ്തു…

2011 : അന്ന് ദൂരെ ഇരുന്ന് കണ്ടിരുന്ന തന്റെ പ്രിയ താരങ്ങള്‍ ഇന്ന് അവന്റെ കണ്‍ മുന്നില്‍ ഉണ്ട്,അവന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് കൊണ്ട്. ആ വര്‍ഷത്തെ വിജയ് അവാര്‍ഡിന്റെ ഏറ്റവും വല്യ പ്രത്യേകത ആ അവതാരകന്‍ ആയിരുന്നു…

2012 : തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അവന്‍ ആ ഷോയുടെ അവതാരകന്‍ ആയി..അവന്റെ അവതരണത്തില്‍ ആകൃഷ്ടനായ തമിഴിലെ പ്രശസ്ത സംവിധായകന്‍ പാണ്ടിരാജും, ഐശ്വര്യ ധനുഷും ( ആക്ടര്‍ ധനുഷിന്റെ ഭാര്യ ) തങ്ങളുടെ അടുത്ത ചിത്രങ്ങളിലേക്ക് അവനെ കാസ്റ്റ് ചെയ്തു..

2013 : ദൂരെ നിന്നും പിന്നെ കണ്‍മുന്നിലും കണ്ടിരുന്ന താരങ്ങളുടെ കൂടെ അവരില്‍ ഒരാളായി അവന്‍ വിജയ് അവാര്‍ഡ് കാണുകയായിരുന്നു..

20132014 : തുടര്‍ച്ചയായി നാല് സിനിമകളാണ് ഈ ഒരു കാലയളവില്‍ ഇദ്ധേഹത്തിന്റെതായി ഇറങ്ങിയത്..എല്ലാം ബ്ലോക്ബസ്റ്റെര്‍സ്. തുടര്‍ച്ചയായി നൂറും നൂറ്റമ്പത് ദിനങ്ങളുമാണ് ഓരോ സിനിമയും തിയേറ്ററില്‍ ആളെ കൂട്ടിയത്..

2014 : കാണികളില്‍ ഒരാളായും പിന്നീട് അവതാരകനായും നിന്നിരുന്ന അതെ വേദിയില്‍ ,ഒരുനോക്ക് കാണാന്‍ കൊതിച്ചിരുന്ന താരങ്ങളുടെയും ലക്ഷക്കണക്കിന് പ്രേഷകരുടെയും കരഘോഷങ്ങള്‍ക്കിടയില്‍ അവന്‍ ആ അവാര്‍ഡ് ഏറ്റുവാങ്ങി..

‘ BEST ENTERTAINER OF THE YEAR’..

ജനങ്ങളെ ആസ്വദിപ്പിക്കലാണ് തന്റെ ജോലിയെന്ന് മനസ്സിലാക്കിയ ഒരു ബാല്യത്തില്‍ നിന്ന് സ്വപ്നത്തിലേക്കുള്ള ആ യാത്ര ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നു, ജനം അംഗീകരിച്ചിരിക്കുന്നു..ആ കണ്ണുകള്‍ നിറയുകയായിരുന്നു…
വാക്കുകള്‍ മുറിയുകയായിരുന്നു…

ഒരു തട്ടുപൊളിപ്പന്‍ മസാല ഫിലിമിലെ നായകന്റെ സ്വപ്നതുല്യമായ വളര്‍ച്ചയുടെ കഥയല്ല മുകളില്‍ പറഞ്ഞിരിക്കുന്നത്. മറിച്ച് ഈ കാലഘട്ടത്തില്‍ ഏവര്‍ക്കും പ്രചോദനമാകുന്ന ഒരു ചെറുപ്പക്കാരന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ കഥ…
ഈ ഫോട്ടോയില്‍ കാണുന്ന ആ വ്യക്തി ഇന്ന് എല്ലാവര്‍ക്കും സുപരിചിതനാണ്…

പേര് :ശിവകാര്‍ത്തികേയന്‍
വയസ്സ് : 29

ഇന്നീ പോസ്റ്റ് ഇടാന്‍ എന്നെ പ്രേരിപ്പിച്ചത് ചുവടെ കാണുന്ന വീഡിയോയാണ് ..

എല്ലാവര്‍ക്കും ഓരോ സ്വപ്‌നങ്ങള്‍ കാണും..ഒരിക്കലും നടക്കില്ല എന്ന് നമ്മള്‍ കരുതുന്ന എന്നാല്‍ നടന്നിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്ന ചില സ്വപ്‌നങ്ങള്‍..

ചെയ്യുന്ന ഓരോ തൊഴിലിലും ഓരോ പ്രവര്‍ത്തിയിലും സമര്‍പ്പണവും സന്തോഷവും അതിന്റെ എല്ലാ പൂര്‍ണ്ണതയിലും
നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ സ്വപ്നം അതിന്റെ എല്ലാ മതില്‍ക്കെട്ടുകളും ചാടി കടന്ന് നിങ്ങളിലേക്ക് എത്തും..തീര്‍ച്ച…

ഈ ജീവിത വിജയം അതാണ് നമ്മെ പഠിപ്പിക്കുന്നത്….

‘Ever േൃശed. Ever failed. No matter. Try Again. Fail again. Fail better.Try until the last siren of your life’s trin ‘…..

You May Also Like

ആദ്യം വെറുപ്പിച്ചു, പിന്നെ ചിരിപ്പിച്ചു….

2011 ജൂലൈ 14. സിനിമ പരിപൂര്‍ണ്ണമായും ഡിജിറ്റലിലേയ്ക്ക് മാറിത്തുടങ്ങിയ കാലം. വെറുമൊരു സ്റ്റില്‍ ക്യാമറ കൊണ്ടും…

മാറുന്ന കാലഘട്ടത്തിന് ഒരു കാതം മുന്‍പേ; ബി.ആര്‍.പി. ഭാസ്കറുമായി അഭിമുഖം

‘ഒരു പൂവ് ചോദിക്കുമ്പോള്‍ ഒരു പൂക്കാലം നല്‍കുന്നപോലെ’.. ഈ പുസ്തക ദിനത്തില്‍ ‘മലയാളം ഭാരതത്തിനു നല്‍കിയ ‘ബി.ആര്‍.പി.ഭാസ്‌കര്‍ ‘ എന്ന മാധ്യമ മാമരവുമായി’ ഞങ്ങളുടെ പ്രതിനിധി നടത്തിയ അഭിമുഖം ബൂലോകം വായനക്കാരുമായി പങ്കു വെക്കുന്നു.

ടൈറ്റാനിക് ദുരന്തവും പ്രവചിച്ചിരുന്നു

നൂറു വര്ഷം തികയുന്ന ലോകത്തിലെ ദുരന്തങ്ങളുടെ ദുരന്തമായി വിശേഷിപ്പിക്കപ്പെടുന്ന ടൈറ്റാനിക് ദുരന്തവും ഒരാള്‍ പ്രവചിച്ചിരുന്നു. അമേരിക്കന്‍ എഴുത്തുകാരന്‍ മോര്‍ഗന്‍ റോബര്‍ട്ട്‌സണ്‍ ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി എട്ടില്‍ എഴുതിയ ഫ്യൂട്ടിലിട്ടി എന്ന നോവലിലാണ് മുങ്ങുന്ന ഒരു കപ്പലിന്റെ കഥ പറയുന്നത്. ഈ നോവലില്‍ മുങ്ങുന്ന കപ്പലിന് വലിയ പ്രാധാന്യമില്ല എങ്കിലും എന്തൊക്കെ സമാനതകള്‍ ടൈറ്റാനിക് എന്ന കപ്പലുമായി ഉണ്ട് എന്നത് വളരെ കൌതുകകരമായി തോന്നിയേക്കാം. ദുരന്തത്തിന്

രക്തം ദാനം ചെയ്യു – പല ജിവന്‍ രക്ഷിക്കു

ഭാരതിയ സംസ്കാരത്തില്‍ ദാനത്തിനു വളരെ പവിത്രതയുണ്ട്. ആന്നദാനം, വസ്ത്രദാനം, ഇവയെല്ലാം നാം നടത്താറുണ്ടെല്ലോ? അവയോടൊപ്പം നേത്രദാനവും രക്തദാനവും കൂടി ഉള്‍പെടുത്താം. നേത്രദാനം വഴി ഒരാള്‍ക്ക് കാഴ്ച്ച ലഭിക്കുമെങ്കില്‍, രക്തദാനം വഴി ഒരു ജീവന്‍ രക്ഷിക്കാന്‍ സാധിക്കും. ഇപ്പോള്‍ രക്തദാനം ചെയ്യു! പല ജീവനും രക്ഷിക്കാന്‍ സാധിക്കും. – കാരണം രക്തത്തിലെ ഘടകങ്ങളായ പ്ലാസ്മ, പ്ലേറ്റ്‌ലെറ്റ്സ്, അരുണ രക്താണുക്കള്‍, ശ്വേത രക്താണുക്കള്‍, ഇവയെല്ലാം വേര്‍തിരിച്ചെടുക്കുന്നതിനും സഹായകമായ സാങ്കേതിക വിദ്യ വികസിപ്പിച്ച് എടുത്തിട്ടുണ്ട്, അതിനാല്‍ ഒരു രോഗിക്കാവശ്യമായ ഒരു ഘടകം നല്‍കാനും, ആവശ്യമുള്ള മറ്റു ഘടകങ്ങള്‍, മറ്റു രോഗികള്‍ക്കു നല്കി അവരുടെ ജീവന്‍ രക്ഷിക്കുവാനും കഴിയും.