സ്വപ്നങ്ങളുണ്ടാവുന്നത് – കഥ/സാലിഹ് പറപ്പൂര്
മനോഹരിയായൊഴുകുന്ന കാട്ടാറിനു അരികില്‍ ഒരു മനോഹരമായ മരക്കുടില്‍. മുറ്റം വിവിധ വര്‍ണങ്ങളും സൌരഭ്യവുമുള്ള പൂക്കളാല്‍ മനോഹരമായിരിക്കുന്നു. ആറില്‍ കുളിക്കുകയായിരുന്നു ഞാന്‍. ഒന്ന് ശ്രദ്ധിച്ചാല്‍ കിളികളുടെ പാട്ടുകള്‍ കേള്‍ക്കാം. ചുണ്ടില്‍ പുഞ്ചിരിയുമായി എന്നെ നോക്കി അവള് കരക്കിരിക്കുകയായിരുന്നു. അവളെ എണ്ണാനെല്പിച്ചിട്ടു ഞാന്‍ കുട്ടികളെപ്പോലെ മുങ്ങാംകുഴിയിട്ടു. കുറച്ചു കഴിഞ്ഞിട്ടും പൊങ്ങാതിരുന്നപ്പോള്‍ പരിഭ്രാന്തയായി വിളി തുടങ്ങി. ഞാന്‍ ഒന്ന് അകന്നു നിന്നാല്‍ അവള്‍ക്കു വിഷമമാവുന്നു.ആ സ്നേഹം തന്നെയല്ലേ എന്നെ ജീവിപ്പിക്കുന്നതും. വെള്ളത്തില്‍ നിന്ന് പൊങ്ങിയപ്പോള്‍ ദേഷ്യം പിടിച്ച മുഖത്തോടെ എന്നെയൊന്നു നോക്കി. കരയിലേക്ക് കയറി അവളുടെ കവിളില്‍ ഒരു മൃദു ചുംബനം നല്കി.
57 total views

അവിടെ ഞങ്ങളുടെ ജീവിതം സുഖമായോഴുകുകയാണ്. കിളികളുടെ പാട്ടും കേട്ട് കാട്ടിനുള്ളിലൂടെ ഞങ്ങള്‍ കൈകോര്‍ത്തു നടന്നു ഫോണിന്റെ ബെല്‍ കേട്ട് പതിവ് പോലെ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നപ്പോഴും ആ സ്വപ്നം എന്റെ മനസ്സില്‍ സിനിമ കണക്കെ ചലിച്ചു കൊണ്ടിരുന്നു. ഫോണിനെ പ്രാകി. എത്ര നാളായി ഒരു മുഴു നീള സ്വപ്നമെങ്കിലും കാണാന്‍ കൊതിക്കുന്നു. വെറുമൊരു സ്വപ്നമാണെങ്കിലും ഇതെന്റെ മോഹമാണ്. എന്താണ് ജീവിതം പോലെ സ്വപ്നങ്ങളും അപൂര്‍ണമാവുന്നത്..?
അമ്മയുടെ മിസ്സ് ആണ് എന്നറിഞ്ഞപ്പോള്‍ പ്രാകേണ്ടിയിരുന്നില്ല എന്ന് തോന്നി. എന്റെ എല്ലാമെല്ലാമായ അമ്മ. കുറേ നാള് ശബ്ദം കേള്‍ക്കാത്തതിലുള്ള വിഷമം തീര്‍ച്ചയായും ഉണ്ടാവും അമ്മയുടെ സംസാരത്തില്‍. ജോലിയുടെ തിരക്കിനിടയില്‍ പലപ്പോഴും സാധിക്കാറില്ല. പലതും ഓര്‍മയില്ല, നാടും വീടും, പഴയ കൂട്ടുകാരും. പച്ച പിടിച്ച ആ വയലുകളും അതിനോട് ചേര്‍ന്ന തോടും കുളങ്ങളും. തിയേറ്ററില്‍ പോയൊരു സിനിമ കണ്ടതും ഗാനമേളകള്‍ക്ക് പോയി ജീവിതം ആസ്വധിച്ചതും എല്ലാം. എന്തിനു അവള് പോലും സ്വപ്നങ്ങളില്‍ മാത്രമാണ് വരുന്നത്. എന്റെ മോഹങ്ങളുടെ ഒരു ശവപ്പറമ്പായിരിക്കുന്നു ഈ മരുഭൂമി.
തിരക്കെല്ലാം അറിയുന്നത് കൊണ്ടാണല്ലോ അമ്മ ഇങ്ങോട്ട് വിളിക്കുന്നത്. എന്റെ ഇഷ്ടങ്ങളെയും മോഹങ്ങളെയും കുറിച്ചാലോചിക്കുകയായിരുന്നു. കുഞ്ഞു നാളില്‍ മിട്ടായിക്കും ഐസ് ക്രീമിനുമെല്ലാം വാശിപിടിക്കുമ്പോള്‍ അമ്മ എല്ലാം സാധിപ്പിച്ചു തരുമായിരുന്നു. വളര്‍ന്നു വലുതായപ്പോള്‍ ഇഷ്ടങ്ങളെല്ലാം മാറി.കുട്ടികളുടെ ചെറിയ ലോകത്ത് മോഹങ്ങളും സ്വപ്നങ്ങളും കുറവാണ്. എന്നാല്‍ മുതിര്ന്നവരുടെതങ്ങനെയല്ല. അവളെയെനിക്ക് നഷ്ടപ്പെട്ടപ്പോഴാണ് എല്ലാ ഇഷ്ടങ്ങളും പൂര്‍ണമാവില്ല എന്ന് ആദ്യമായ് അറിഞ്ഞത്. അങ്ങനെ അപൂര്‍ണമായ മോഹങ്ങളാണത്രേ സ്വപ്നങ്ങള്ക് ജന്മം നല്‍കുന്നത്. മനുഷ്യന് ചന്ദ്രനില്‍ കാലു കുത്തിയതും എവറസ്റ്റ് കീഴടക്കിയതും എല്ലാം പഠിക്കുമ്പോള്‍ ഒരു പെണ് കുട്ടിയുടെ മനസ്സ് സ്വന്തമാക്കാന്‍ അതിലും പ്രയാസമാണോ എന്ന് ചിന്തിച്ചിരുന്നു. പഠിച്ചു നല്ലൊരു ജോലി നാട്ടില്‍ കിട്ടിയിരുന്നേല്‍ ഇത്ര വിഷമമുണ്ടായിരുന്നില്ല. അവിടെയും എന്റെ ഇഷ്ടമായിരുന്നില്ല്ലല്ലോ. അച്ഛന്റെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി ഒരു നേര്‍ച്ചക്കോഴി ആവുകയായിരുന്നു ഞാന്‍.
ഒരു പ്രവാസിയായിത്തന്നെ കാലം കഴിക്കേണ്ടി വരുന്നതിനെ പ്പറ്റി ആലോചിക്കാനേ വയ്യായിരുന്നു. നാട്ടില്‍ പോവുന്നതിനെ ക്കുറിച്ചാലോചിക്കുമ്പോള്‍ ഇനിയെന്ത് എന്ന ചോദ്യം ഉയരുന്നു. സ്വപ്നം പോലെയല്ല ജീവിതം. അതിന്റെ വഴി വേറെയാണ്.ചിന്തകള്‍ ഭ്രാന്തു പിടിപ്പിക്കുകയാണ്. ചിന്തയില്‍ നിന്ന് മുക്തമായില്ലേല് . ദിവസം വിരസമാവുമെന്നു അനുഭവമുള്ളതു കൊണ്ട് ഇയര്‍ ഫോണില്‍ കുറച്ചു പാട്ടുകള്‍ കേള്‍ക്കാമെന്ന് വെച്ച്. എങ്കിലും എനിക്ക് പ്രതീക്ഷയുണ്ട്.പണ്ട് അമ്മ പറഞ്ഞത്, ‘സ്വര്‍ഗത്തില്‍ ആഗ്രഹിക്കുന്നതെല്ലാം ഉടനടി സാധിക്കുമെന്ന്’
58 total views, 1 views today