സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ യേശുദാസ് പാട്ടും പ്രസംഗവും നിര്‍ത്തണം : ചെറിയാന്‍ ഫിലിപ്പ്

280

hqdefault

“സ്ത്രീകള്‍ ജീന്‍സിട്ട് വിഷമിപ്പിക്കരുത്” എന്നു യേശുദാസ് പറഞ്ഞ  പ്രസ്താവന അത്ഭുതകരവും അവിശ്വസനീയവുമാവുന്നത് അതിലെ എളുപ്പത്തില്‍ വായിച്ചെടുക്കാവുന്ന എഴുതാപ്പുറം കൊണ്ടു തന്നെയാണ്.
സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ ഇന്നലെ യേശുദാസ് നടത്തിയ പരാമര്‍ശനത്തിനെതിരെ ചെറിയാന്‍ ഫിലിപ്പ് രംഗത്ത്. ചെറിയാന്‍ ഫിലിപ്പ് തന്റെ ഫേസ്ബുക്ക് പേജിലാണ് യേശുദാസിന്റെ പരാമര്‍ശനത്തിനെതിരെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സ്ത്രീകള്‍ ജീന്‍സ് ധരിക്കരുത് എന്ന യേശുദാസിന്റെ അഭിപ്രായം അപഹാസ്യകരമാണെന്നും ഏത് വസ്ത്രം ധരിക്കണമെന്നതു ഒരാളുടെ സ്വാതന്ത്യമാണ്, സുരക്ഷിതവും സൗകര്യപ്രദവുമായ വസ്ത്രം തെരഞ്ഞെടുക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യേശുദാസിനെ പോലുള്ളവര്‍ കപട സദാചാര വാദികള്‍ ആവരുതെന്നും മനസ്സില്‍ അശ്ലീലം ഉള്ളവരാണ് ജീന്‍സിനെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഗാനഗന്ധര്‍വന്‍ സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ടും പ്രസംഗവും നിര്‍ത്തുന്നതാണ് നല്ലതെന്നും മറ്റൊരു പോസ്റ്റില്‍ ചെറിയാന്‍ ഫിലിപ്പ് പ്രതികരിച്ചു. നിരവധി പ്രമുഖരും ഈ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇങ്ങനെ :
“സ്ത്രീകള്‍ ജീന്‍സ് ധരിക്കരുത് എന്ന യേശുദാസിന്റെ അഭിപ്രായം അപഹാസ്യമാണ്ഏത് വസ്ത്രം ധരിക്കനമെന്നതു ഒരാളുടെ സ്വാതന്ത്യമാണ്‌സുരക്ഷിതവും സൗകര്യപ്രദവുമായ വസ്ത്രം തെരഞ്ഞെടുക്കാന്‍ ആര്‍ക്കും അവകാശമുണ്ട്പുരുഷന്‍ ധരിക്കുന്നത് പോലെയുള്ള വസ്ത്രങ്ങള്‍ സ്ത്രീ ധരിക്കുന്നതില്‍ ഒരു തെറ്റുമില്ലയേശുദാസിനെ പോലുള്ളവര്‍ കപട സദാചാര വാദികള്‍ ആവരുത്മനസ്സില്‍ അശ്ലീലം ഉള്ളവരാണ് ജീന്‌സിനെ എതിര്‍ക്കുന്നത് ജീന്‍സ് ഒരു ആഗോള വേഷമാണ്.”
“ഗാനഗന്ധര്‍വന്‍ സ്വരം നന്നായിരിക്കുന്‌പോള്‍ തന്നെ പാട്ടും പ്രസംഗവും നിര്‍ത്തുന്നതാണ് നല്ലത്”