സ്വവര്‍ഗാനുരാഗികള്‍ക്കായി ആപ്പിള്‍ സിഇഒ നല്കിയത് കോടികളുടെ സംഭാവന

353

Untitltrtted-1

ലോകത്തെ അതിസമ്പന്നന്മാരിലൊരാളായ ആപ്പിള്‍ സിഇഒ ടിം കുക്ക് സ്വവര്‍ഗാനുരാഗികള്‍ക്ക് നല്കിയ സംഭാവന കേട്ടാല്‍ നിങ്ങള്‍ ഞെട്ടും ; 8.5 മില്യണ്‍ അമേരിക്കന്‍ ഡോളര്‍. അതായത് ഏകദേശം 54 കോടി ഇന്ത്യന്‍ രൂപ. തുകയുടെ കര്യത്തില്‍ പൂര്‍ണ വ്യക്തതയിലെങ്കിലും അദ്ദേഹത്തോട് അടുത്തു നില്ക്കുന്ന വൃത്തങ്ങള്‍ നല്കുന്ന സൂചന ഇതാണ്.

ടിം കുക്ക് ഒരു സ്വവര്‍ഗാനുരാഗിയാണ്. ഈ കാര്യം തുറന്ന് പറഞ്ഞ് മുമ്പ് അദ്ദേഹം ലോക മാധ്യമങ്ങളെ ഞെട്ടിച്ചിരുന്നു. തെക്കന്‍ അമേരിക്കയിലെ മൂന്ന് സ്റ്റേറ്റുകളിലായി പ്രവര്‍ത്തിക്കുന്ന ഒരു ഗേ ഗ്രൂപ്പിനാണ് ഇത്രയധികം തുക അദ്ദേഹം നല്കിയത്. ലോകമെമ്പാടുമുള്ള ഗേ കളുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കുക എന്നതാണ് ഈ ഗ്രൂപ്പിന്റെ ദൗത്യം.

അടുത്ത മൂന്ന് വര്‍ഷങ്ങളിലായി പ്ലാന്‍ ചെയ്തിട്ടുള്ള ഈ സംഘടനയുടെ പ്രോജക്ടിനായാണ് കുക്ക് സംഭാവന നല്കിയത്. ഈ പ്രോജക്ടിന്റെ ആകെ ബഡ്ജറ്റാണ് 54 കോടി രൂപ. ഇത് കുക്ക് ഏറ്റെടുത്തതായാണ് വിവരം. തുകയുടെ കാര്യം വ്യക്തമാക്കിയില്ലെങ്കിലും സംഭാവന നല്കിയ കാര്യം ആപ്പിള്‍ ഔദ്യോഗികമായി സ്തിരീകരിച്ചിട്ടുണ്ട്.