fbpx
Connect with us

Featured

സ്വാമിയും റംസാനും

ബാല്യകാലത്തു എത്ര വയസ്സിലായിരുന്നു ആദ്യ നോമ്പ് എന്നത് മറന്നു പോയെങ്കിലും ആദ്യ കാലത്തെ നോമ്പിനോടൊപ്പം ഓര്‍മ്മയില്‍ തെളിയുന്നതു സ്വാമിയുടെ മുഖമാണു.സ്വാമിയുടെ ശരിയായ പേരു ശ്രീധരന്‍ എന്നാണു. അദ്ദേഹം ആലപ്പുഴയിലെ വട്ടപ്പള്ളിയില്‍ ഒരു കുടിപ്പള്ളിക്കൂടം നടത്തിയിരുന്നു.

 137 total views

Published

on

(ഈ അനുഭവം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ബ്ലോഗ്ജീവിതത്തിന്റെ ആരംഭകാലത്ത് പ്രസിദ്ധീകരിച്ചതാണ്. അന്ന് ഞാന്‍ ബ്ലോഗ് ലോകത്ത് പുതിയ ആളായതിനാല്‍ ഈ പോസ്റ്റ് കൂടുതല്‍ ആള്‍ക്കാര്‍ക്ക് എത്തിച്ച് കൊടുക്കാന്‍ സാധിച്ചില്ല. ഇതിലെ പ്രതിപാദ്യ വിഷയം ഇപ്പോഴും പ്രസക്തമായതിനാല്‍ അന്ന് വായിക്കാത്തവര്‍ക്കായി വീണ്ടും പോസ്റ്റ് ചെയ്യുന്നു.)

ബാല്യകാലത്തു എത്ര വയസ്സിലായിരുന്നു ആദ്യ നോമ്പ് എന്നത് മറന്നു പോയെങ്കിലും ആദ്യ കാലത്തെ നോമ്പിനോടൊപ്പം ഓര്‍മ്മയില്‍ തെളിയുന്നതു സ്വാമിയുടെ മുഖമാണു.സ്വാമിയുടെ ശരിയായ പേരു ശ്രീധരന്‍ എന്നാണു. അദ്ദേഹം ആലപ്പുഴയിലെ വട്ടപ്പള്ളിയില്‍ ഒരു കുടിപ്പള്ളിക്കൂടം നടത്തിയിരുന്നു.

നോമ്പു കാലത്തോടൊപ്പം സ്വാമിയും മറക്കാനാവാത്ത ഓര്‍മകളുമായി ഇപ്പോഴും മനസ്സില്‍ കടന്നു വരുന്നു.

സക്കര്യാ ബസ്സാറിലും വട്ടപ്പള്ളിയിലും വൃത കാലത്തു തുറന്ന് പ്രവര്‍ത്തിച്ചിരുന്ന ചായക്കടകളുടെ മുമ്പില്‍ ചാക്കു വിരികള്‍ കെട്ടി കച്ചവടം അകത്ത് ഒളിച്ച് നടത്തുമായിരുന്നു . ആരും ഭീഷണിപ്പെടുത്താന്‍ വന്നിരുന്നില്ലാ എങ്കിലും റംസാന്‍ കാലത്തോടുള്ള ബഹുമാനം കൊണ്ടാണ് അങ്ങിനെ ഒരു മറക്കല്‍ നടത്തിയിരുന്നത്.പകല്‍ ആഹാരം കഴിക്കുന്നതു നാണക്കേടായി കരുതിയിരുന്ന അന്നു പരസ്യമായി പുക വലിക്കുന്നതു പോലും നിഷിദ്ധമായിരുന്നു. ഇതര സമുദായത്തില്‍പ്പെട്ടവരും സ്വമനസ്സാലെ ഇതെല്ലാം അംഗീകരിച്ചിരുന്നു. ‘ഇന്നു നോമ്പു എത്ര ആയി’ എന്നു ചോദിച്ചാല്‍ കൃത്യമായി മറുപടി പറയാന്‍ സഹോദര സമുദായത്തില്‍പ്പെട്ടവര്‍ക്കും കഴിഞ്ഞിരുന്ന സുവര്‍ണ്ണദിനങ്ങള്‍ ആയിരുന്നു അന്നുണ്ടായിരുന്നത്.

ഞങ്ങള്‍ ചെറിയ കുട്ടികള്‍ സെയ്തു പൂക്കോയാ തങ്ങളുടെ മഖാമില്‍ നിന്നും നോമ്പു തുറ സൂചിപ്പിക്കുന്ന വെടിയൊച്ചകള്‍ക്കായി കാതോര്‍ത്തു നിമിഷങ്ങള്‍ തള്ളി നീക്കും. ഒരു വേനല്ക്കാലത്തായിരുന്നു അന്ന് നോമ്പു.കഠിനമായ വെയിലില്‍ വട്ടപ്പള്ളിയിലെ മണല്‍ പരപ്പ് കത്തിജ്വലിച്ചു നിന്നപ്പോള്‍ അതിയായ ദാഹത്താല്‍ ഞങ്ങള്‍ കുട്ടികള്‍ വലഞ്ഞു. റോഡില്‍ പലസ്ഥലങ്ങളിലായി സ്ഥാപിച്ചിരുന്ന മുനിസിപ്പാലിറ്റി വക പൈപ്പുകളില്‍ നിന്നായിരുന്നു വട്ടപ്പള്ളിയില്‍ കുടിവെള്ളം ലഭിച്ചിരുന്നത്. നോമ്പു മൂന്നാം ദിവസം പകല്‍ രണ്ടു മണി കഴിഞ്ഞപ്പോള്‍ എന്റെ തൊണ്ട വരണ്ടു. ചുണ്ടുകള്‍ ഉണങ്ങി. വീട്ടില്‍ സൂക്ഷിച്ചിരുന്ന വെള്ളം കട്ടു കുടിക്കുന്നതു കണ്ടാല്‍ അടി ഉറപ്പു. എന്റെ കൂട്ടുകാരന്‍ ഗഫൂറിനും ഈ അവസ്ഥ തന്നെ ആയിരുന്നു. ഞങ്ങള്‍ പരസ്പരം നോക്കി.രണ്ടു പേരുടെയും ആഗ്രഹം ഒന്നായിരുന്നെന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞു.

Advertisement



വട്ടപ്പള്ളിയിലെ പൈപ്പുകളില്‍ നിന്നും പകല്‍ പരസ്യമായി വെള്ളം കുടിക്കുന്നതു കണ്ടാല്‍ ആള്‍ക്കാര്‍ പരിഹസിക്കും. അവസാനം ഞങ്ങള്‍ തീരുമാനിച്ചു. ആലിശ്ശേരിയില്‍ പോകാം. സഖാവു സുഗതന്റെ കുടുംബ വീടു സ്ഥിതി ചെയ്യുന്ന ആലിശ്ശേരിയില്‍ അധികവും ഹിന്ദുക്കളായിരുന്നു താമസിച്ചിരുന്നതു.
ഞങ്ങളെ തിരിച്ചറിയാത്ത ആലിശ്ശേരി വാര്‍ഡിലെ ഏതെങ്കിലും പൈപ്പില്‍ നിന്നും വെള്ളം കുടിക്കാന്‍ ചുട്ടു പഴുത്ത മണല്‍ പരപ്പ് താണ്ടി ഞങ്ങള്‍ പാഞ്ഞു. ആലിശ്ശേരി അമ്പലത്തിലേക്കു തിരിയുന്ന റോഡില്‍ സ്ഥാപിച്ചിരുന്ന പൈപ്പിനു സമീപമെത്തി ഗഫൂര്‍ വെള്ളം കുടിക്കാനായി കുനിഞ്ഞു.
പെട്ടെന്നു പുറകില്‍ നിന്നും ‘എടാ’ എന്നൊരു വിളി. ഞെട്ടി തിരിഞ്ഞു നോക്കിയപ്പോള്‍ സ്വാമി! ഞങ്ങളുടെ കുടിപ്പള്ളിക്കൂടം വാദ്ധ്യാര്‍!
അരികില്‍ നിന്ന വേലിയില്‍ നിന്നും സ്വാമി വടി ഒടിച്ചെടുത്തു ഞങ്ങളുടെ ചന്തിയില്‍ രണ്ടു അടി വീതം തന്നു.

‘ദൈവ ദോഷം കാണിക്കുന്നോ’ സ്വാമി കയര്‍ത്തു.
‘ഞങ്ങള്‍ മുഖം കഴുകാന്‍ പോകുവായിരുന്നു’. ഗഫൂര്‍ തടി തപ്പാന്‍ നോക്കി.
‘നോമ്പും പിടിച്ചു കള്ളവും പറയുന്നോ’ എന്നായി സ്വാമി.
അടിയുടെ വേദനയേക്കാള്‍ കുറ്റബോധം എന്നെ കരയിച്ചു.
എന്റെ കണ്ണീര്‍ കണ്ടതു കൊണ്ടാവാം അദ്ദേഹം ശാന്തനായി. എന്റെ തലയില്‍ തലോടി.
‘കുഞ്ഞുങ്ങളേ! ….നോമ്പു നോമ്പായി തന്നെ പിടിക്കണം; നോമ്പു പിടിക്കുമ്പോള്‍ തെറ്റു ചെയ്യരുതു കള്ളം പറയരുതു’ സ്വാമി പറഞ്ഞു.
പില്‍ക്കാലത്തു വായിച്ചും പ്രഭാഷണങ്ങള്‍ ശ്രവിച്ചും ഞാന്‍ അറിവു നേടി. പക്ഷേ ആ അറിവിനേക്കാളും സ്വാമി തന്ന ഉപദേശം വൃതം അനുഷ്ഠിക്കുമ്പോള്‍ എന്റെ മനസ്സില്‍ മായാതെ നില നില്‍ക്കുന്നു.

 138 total views,  1 views today

Advertisement



ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment6 hours ago

ആ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്. കാർ നിന്നുള്ള സെൽഫി പങ്കുവെച്ച് ആലിയ ഭട്ട്

Entertainment6 hours ago

എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയിട്ടുണ്ട്. ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മമ്ത മോഹൻദാസ്.

Entertainment6 hours ago

ഇങ്കി പിങ്കി പോങ്കി; മലയാളികളുടെ പ്രിയ താരം ഉടുത്ത സാരി ആരുടേതാണെന്ന് അറിയുമോ?

Entertainment7 hours ago

ഗോൾഡൻ ബിക്കിനിയിൽ തിളങ്ങി കിരൺ റാത്തോർ

Entertainment7 hours ago

കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി ഹരീഷ് പേരടി. ആശംസകളുമായി മലയാളികൾ.

Entertainment7 hours ago

ജീവിതത്തിൽ പുതിയ ചുവടുവെപ്പ് വെക്കാൻ ഒരുങ്ങി ശ്രുതി രജനീകാന്ത്. അപ്പോൾ ഇനി അഭിനയത്തിൽ ഉണ്ടാവില്ലേ എന്ന് ആരാധകർ

cinema9 hours ago

ജാതി പ്രവർത്തിക്കുന്നത് നിശബ്ദമായി നമ്മുടെ മനസുകളിൽ തന്നെയാണ്, സംശയമുണ്ടെങ്കിൽ ഈ ചിന്താ പരീക്ഷണത്തിന് തയാറാവൂ

knowledge10 hours ago

ആകാശത്തിലേക്ക് നോക്കിയാൽ നാം കാണുന്നത് ഭൂതകാലത്തെന്നോ നടന്ന കാര്യങ്ങളാണ്

Science11 hours ago

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ

controversy11 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment12 hours ago

കളി കണ്ടുനിന്നവൻ കളി മുഴുവൻ നിയന്ത്രിക്കുന്ന യഥാർത്ഥ കളിക്കാരനായി മാറുന്നു

Entertainment12 hours ago

കീർത്തി സുരേഷിന്റെ സൂപ്പർ ചിത്രങ്ങൾ

controversy11 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment17 hours ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment4 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment1 week ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Advertisement