സ്‌ക്രീന്‍ ഷോട്ട് നിയന്ത്രിക്കാന്‍ പുള്‍ഷോട്ട് വരുന്നു.

258

Photo-08-07-2014-12-10-07-798x310

ഇനി മൊത്തം ഷോട്ടിന്റെ കളിയാണ്. ആന്‍ഡ്രോയിഡ് ഫോണുകളിലെ സ്‌ക്രീന്‍ ഷോട്ട് നിയന്ത്രിക്കാന്‍ ഒരു പുതിയ ആപ്പ് വരുന്നു, പുള്‍ഷോട്ട്..!!!

നിങ്ങള്‍ക്ക് ഇടയ്ക്കിടെ സ്‌ക്രീന്‍ ഷോട്ട് എടുക്കേണ്ടി വരാറുണ്ടോ ??? സ്‌ക്രീന്‍ ഷോട്‌സ് നിങ്ങളുടെ ജോലിയുടെ ഭാഗമാണോ ??? എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും പുള്‍ഷോട്ട് കൂടി പരിചയപ്പെട്ടിരിക്കണം. ഈ ആപ്പ് നിങ്ങളുടെ സ്‌ക്രീന്‍ഷൊട്ടുകളെ എളുപ്പത്തില്‍ കണ്ടുപിടിക്കാനും അവയെ കൃത്യമായി അടയാളപ്പെടുത്താനും സഹായിക്കും. ഇവയെ തരം തിരിച്ചു സൂക്ഷിക്കുന്ന പുള്‍ഷോട്ട്, വിവിധ സ്‌ക്രീന്‍ഷോട്‌സ് വിവിധ ഇടങ്ങളിലേക്ക് അയക്കുന്നതിലും നിങ്ങളെ സഹായിക്കും.

ഇതേ സൌകര്യങ്ങള്‍ ഉള്ള മറ്റൊരു ആപ്പാണ് ഷോട്ട്‌ഡ്രോപ്പ്. പക്ഷെ കുടുതല്‍ യുസര്‍ ഫ്രെണ്ടിലി പുള്‍ഷോട്ടാണ്. പുള്‍ഷോട്ടിന്റെ പുതിയ വെര്‍ഷന്‍ ഈ മാസാവസാനം പുറത്തു വരും.

പുള്‍ഷോട്ട് ആപ്ലിക്കേഷന്‍ ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം