സൗദിയിലെ കച്ചവട സമയം 9 മണി വരെയാക്കുന്നു

138

ramadan

സൗദിയിലെ വ്യാപാര  സമയം രാത്രി ഒമ്പതു മണിവരെയാക്കി ചുരുക്കുന്ന പദ്ധതി ഉന്നത കേന്ദ്രങ്ങളുടെ പരിഗണനയിലാണെന്ന് മന്ത്രാലയം തൊഴില്‍ മന്ത്രാലയ ഇന്‍ഫര്‍മേഷന്‍ സെ ന്റര്‍ വക്താവ് തയസീര്‍ അല്‍ മുഫ്‌രിജ്. ഇത് സംബന്ധിച്ച പദ്ധതി റിപോര്‍ട്ട് അംഗീകാരത്തിനായി തൊഴില്‍ മന്ത്രാലയം സമര്‍പ്പിച്ചിട്ടുണെ്ടന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം കാലത്ത് ആറ് മണി മുതല്‍ രാത്രി ഒമ്പത് മണിവരെയാക്കി നിജപ്പെടുത്താനാണ് ആലോചിക്കുന്നത്. സ്വദേശികളെ ചെറുകിട വ്യാപാര മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും സ്വദേശി നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും ഈ രംഗത്ത് സ്വദേശികളെ ജോലിചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനുമാണ് ഈ നീക്കം. വാണിജ്യം, വ്യവസായം, തൊഴില്‍, ആഭ്യന്തരം, മതകാര്യം, വൈദ്യുതി തുടങ്ങിയ മന്ത്രാലയങ്ങളിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെട്ട പ്രത്യേക സമിതി നടത്തിയ പഠന റിപോര്‍ട്ടാണ് ഇക്കാര്യം ശുപാര്‍ശ ചെയ്തിരുന്നത്.

സാധനങ്ങള്‍ വാങ്ങുന്നതിനായി രാത്രി വൈകി അങ്ങാടികളില്‍ ചുറ്റിക്കറങ്ങുന്ന രീതി സാമൂഹിക ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി കണെ്ടത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും കുറയ്ക്കാനും വൈദ്യുതി പാഴാകാതിരിക്കാനും റോഡുകളിലെ തിരക്കൊഴിവാക്കാനും പെട്രോള്‍ ഉപയോഗം കറയ്ക്കാനും രാത്രി ഒമ്പതുമണിക്ക് കടകള്‍ അടയ്ക്കുന്നത് സഹായകമാവുമെന്ന് കണെ്ടത്തിയിരുന്നു. മതകാര്യ മന്ത്രാലയവും ഈ നീക്കത്തിന് പിന്തുണ അറിയിച്ചിരുന്നു.