സൗദിയില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് നിയന്ത്രണം വരുന്നു..

136

internet-addiction

സൗദിയില്‍ വീഡിയോകളും ഫോട്ടോകളും ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനും ഷെയര്‍ ചെയ്യുന്നതിനും നിയന്ത്രണം വരുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ നിയമവിരുദ്ധമായി വീഡിയോകളും ഫോട്ടോകളും ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും വ്യാപകമായ സാഹചര്യത്തിലാണ് വിവര സാംസ്‌കാരിക മന്ത്രാലയം ഇതിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്

‘ഡിജിറ്റല്‍ ദൃശ്യമാധ്യമം’ എന്ന തലക്കെട്ടില്‍ തലസ്ഥാനത്തെ കിങ്ഡം ടവറിലുള്ള ഫോര്‍ സീസണ്‍ ഹോട്ടലില്‍ ചേര്‍ന്ന യോഗത്തിലാണ് ഹംസ അല്‍ഗുബൈശി ഇക്കാര്യം വ്യക്തമാക്കിയത്. ആധുനിക മാധ്യമങ്ങളെക്കുറിച്ചും അവക്ക് രാഷ്ട്രം ഏര്‍പ്പെടുത്തിയ നിയമങ്ങളെക്കുറിച്ചും യുവാക്കള്‍ക്കിടയിലുള്ള അറിവില്ലായ്മ മൂലം ലൈസന്‍സ് നേടാതെ തന്നെ യൂട്യൂബ് ചിത്രങ്ങളും സൃഷ്ടികളും നിര്‍മിച്ച് പ്രക്ഷേപണം ചെയ്യുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് അല്‍ഗുബൈശി പറഞ്ഞു.

ഇത് നിരീക്ഷിക്കാനും നിയന്ത്രിക്കാനും നിര്‍മാണത്തിനുള്ള അനുമതി നല്‍കാനുമായി പ്രത്യേക സമിതി രൂപീകരിക്കാനുമാണ് നീക്കം. അതോടൊപ്പം ഈ വിഷയത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനും കഴിഞ്ഞ ദിവസം അവസാനിച്ച ഡിജിറ്റല്‍ വിഷ്വല്‍ ഫോറം നിര്‍ദേശിച്ചു. രാജ്യത്ത് സിനിമ നിര്‍മിക്കാനും സിനിമാ തീയേറ്ററുകള്‍ സ്ഥാപിക്കാനും അനുമതി നല്‍കുന്ന കാര്യം അധികൃതരുടെ പരിഗണനയിലാണ്.