സൗദിയില്‍ പത്ത് മലയാളികള്‍ വീട്ടുതടങ്കലില്‍

300

Saudi-Arabia-Map
സൗദി അറേബ്യയില്‍ ജോലി തട്ടിപ്പിനിരയായി പത്ത് മലയാളികള്‍.ഏജന്റുമാര്‍ ജോലി വാഗ്ദാനം നല്‍കി പറ്റിച്ച പത്തുപേരും ഇപ്പോള്‍ വീട്ട് തടങ്കലിലാണ് . ഇവരെ ഭക്ഷണമോ വെള്ളമോ നല്‍കാതെയാണ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

തട്ടിപ്പിന് ഇരയായ പത്തുപേരും മലപ്പുറം ജില്ലക്കാരാണ് . പച്ചക്കറി മാര്‍ക്കറ്റില്‍ ലോഡിംഗ് ജോലിയ്ക്കായി ഒരുലക്ഷം മുതല്‍ ഒന്നര ലക്ഷംവരെ ഏജന്റിന് നല്‍കിയാണിവര്‍ . എന്നാല്‍ ട്രാവല്‍ ഏജന്‍സി പറഞ്ഞ കമ്പനിയില്‍ എത്തിയപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി ഇവര്‍ തിരിച്ചറിഞ്ഞത്.

നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് യുവാക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും കമ്പനിയധികൃതര്‍ അനുകൂല നിലപാട് എടുത്തില്ല. ഏജന്റിനെ സമീപിച്ച യുവാക്കളുടെ ബന്ധുക്കളെ കള്ളക്കേസില്‍ കുടുക്കാനും ഭീഷണിപ്പെടുത്താനും ശ്രമം നടന്നു. തുടര്‍ന്ന് ഇന്ത്യന്‍ എംബസിക്കും മുഖ്യമന്ത്രിക്കും ബന്ധുക്കള്‍ പരാതി നല്‍കി. പെരിന്തല്‍ മണ്ണയിലെ ത്രീ സ്റ്റാര്‍ ട്രാവല്‍സും കോഴിക്കോടെ റൈബാന്‍ ട്രാവല്‍സുമാണ് യുവാക്കളെ സൗദിയില്‍ എത്തിച്ചതെന്നും പരാതിയില്‍ പറയുന്നു.