സൗദിയില്‍ ബര്‍ത്ത്ഡേ പാര്‍ട്ടിയില്‍ നൃത്തം ചെയ്തതിനു അറസ്റ്റ്‌.

233

658567542

സൗദിയില്‍ ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടയില്‍ നൃത്തം ചെയ്ത യുവാക്കളെ മതകാര്യ പോലിസ് അറസ്റ്റു ചെയ്തു. സൗദി അറേബ്യയിലെ പ്രാദേശിക ദിന പത്രങ്ങളാണ് ഈ വാര്‍ത്ത‍ റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് മതകാര്യ പോലീസ് ശക്തമായ നിരീക്ഷണങ്ങളാണ് നടത്തി വരുന്നത് എന്നതിന്റെ തെളിവാണ് ഈ അറസ്റ്റ്‌. ബുറയാദിലെ സ്വകാര്യ വസതിയില്‍ നിന്നുമാണ് സൗദി യുവാക്കളെ മതകാര്യ പോലിസ് അറസ്റ്റ് ചെയ്തത്. പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ഉച്ചത്തിലുള്ള സംഗീതവും അതിരുകടന്ന നൃത്തവുമാണ് ഈ അറസ്റ്റ് രേഖപ്പെടുത്താന്‍ വഴി തെളിച്ചത്.

ഔദ്യോഗികമായി നിയമപരിപാലനാധികാരമില്ലാത്ത മതകാര്യ പോലീസ് തുടര്‍ നടപടികള്‍ക്കായി ഈ യുവാക്കളെ സൗദി പോലീസിനു കൈമാറിയിരിക്കുകയാണ്.

എന്നാല്‍ ഈ അറസ്റ്റിനോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. കാരണം മദ്യപിക്കുന്നതോ അല്ലെങ്കില്‍ സ്ത്രീകളോടൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതോ ആണ് ഇവിടെ നിയമവിരുദ്ധം. പിന്നെ എന്തിനാണ് ഈ യുവാക്കളെ അറസ്റ്റ്‌ ചെയ്തത് എന്നതാണ് ചോദ്യം.