സൗദിയില്‍ വിമാന ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ പണം താമസമില്ലാതെ അക്കൌണ്ടില്‍ കിട്ടും …

144

free-vector-saudi-arabian-airlines-1_031273_saudi-arabian-airlines-1

സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് കഴിഞ്ഞ ദിവസം പ്രവാസികള്‍ക്ക് ഉപകാരപ്രദമായ ഒരു കാര്യം പ്രഖ്യാപിച്ചു. സൗദിയില്‍  വിമാന ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ പണം ഒരാഴ്ചക്കുള്ളില്‍ അക്കൌണ്ടില്‍ ലഭ്യമാക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ക്യാന്‍സല്‍ ചെയ്യുന്ന ക്യാഷ് ടിക്കറ്റിനുള്ള തുകയും ഈ സേവനത്തില്‍ ഉള്‍പ്പെടും.

സാധാരണ ഗതിയില്‍ നിരവധി ആഴ്ചകള്‍ യാത്രക്കാര്‍ ഇതിനു വേണ്ടി സെയില്‍സ് ഓഫിസുകള്‍ കയറി ഇറങ്ങേണ്ടി വരുന്ന സാഹചര്യമാണ്. പുതിയ സേവനം ഉപഭോക്താക്കള്‍ക്ക് വളരെ പ്രയോജനം ചെയ്യുന്നത് മാത്രമല്ല അവരുടെ സമയ ലാഭത്തിനും കാരണമാകുമെന്ന് എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ അല്‍ ബക്രി അറിയിച്ചു.

സെയില്‍സ് ഓഫീസുകള്‍ വഴിയുള്ള റീഫണ്ട് സര്‍വീസ് നിര്‍ത്തുകയാണ് എന്നും കൂപ്പണ്‍ ടിക്കറ്റുകള്‍ക്കും മള്‍ട്ടിപ്പിള്‍ സെഗ്മെന്റ് (രാജ്യത്തിന്‌ പുറത്തുള്ളതും ) ടിക്കറ്റുകള്‍ക്ക് ബാധകമല്ലന്നും ഒഫിഷ്യല്‍ വക്താവ് അറിയിച്ചു.

യാത്രക്കാര്‍ക്ക് നേരിട്ട് തന്നെ www.saudiairlines.com എന്ന സൈറ്റ് വഴി ക്യാന്‍സലെഷന്‍ നടത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.