സൗദിയില്‍ ശമ്പളവും ആനുകൂല്യങ്ങളും വെട്ടികുറയ്ക്കില്ല.!

  197

  Untitled-1

  പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.! പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യവും വെട്ടിക്കുറയ്ക്കില്ലെന്നു സൗദി.

  പൊതുമേഖലാ സ്ഥാപനങ്ങളില്‍ ശബളം കുറയ്ക്കുമെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് സൗദിയുടെ വിശദ്ദീകരണം. എണ്ണ വിലയില്‍ വന്‍ തകര്‍ച്ച ഉണ്ടായതു കാരണം സാമ്പത്തിക പ്രതിസന്ധി തരമണം ചെയ്യാന്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളും മറ്റും വെട്ടിക്കുറയ്ക്കാന്‍ നീക്കമുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളിലടക്കം വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഇത്തരത്തില്‍ ഉള്ള നടപടികളെ കുറിച്ച് സൗദി ആലോചിക്കുന്നില്ലയെന്നും സൗദി അറിയിച്ചു.

   

  Advertisements