സൗദിയില്‍ സന്ദര്‍ശന വിസക്കാര്‍ക്ക് പുതിയ നിയമം

176

1309849604

സൗദി അറേബ്യയിലേക്ക് സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കുന്നതായി ഉത്തരവ് ഇറക്കി. കഴിഞ്ഞദിവസം ചേര്‍ന്ന ആരോഗ്യമന്ത്രാലയത്തിന്റെ യോഗത്തിനുശേഷം ആരോഗ്യ ഇന്‍ഷുറന്‍സ് സഹകരണ കൗണ്‍സില്‍ വക്താവാണ് ഇക്കാര്യം അറിയിച്ചത്.

സന്ദര്‍ശന വിസക്ക് അപേക്ഷിക്കുമ്പോള്‍തന്നെ രാജ്യത്തെ ആരോഗ്യ പരിരക്ഷക്കായുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം. ഹജ്ജ്, ഉംറ, മറ്റു വിദേശ മന്ത്രാലയ പ്രതിനിധി വിസ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനം പോലെ, രാജ്യത്ത് താത്ക്കാലിക സന്ദര്‍ശനത്തിനെത്തുന്ന വിദേശികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതുപ്രകാരം സന്ദര്‍ശന സമയത്ത് സംഭവിക്കുന്ന അത്യാഹിതങ്ങള്‍ക്കും അപകടങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ലഭിക്കും.