സൗദി പ്രമേഹത്തിന്റെ പിടിയില്‍; സൗദി നിവാസികള്‍ ഉടനെ പ്രമേഹരോഗികളാകുമെന്ന് പ്രവചനം

0
329

Untitled-1

പ്രവാസികള്‍ ജാഗ്രതൈ. പ്രത്യേകിച്ച് സൗദി പ്രവാസികള്‍. കാരണം സൗദി നിവാസികളെ പറ്റി ഒരു ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട്‌ പുറത്ത് വന്നിരിക്കുന്നു.

ഇന്റര്‍നാഷണല്‍ ഡയബറ്റീസ് ഫെഡറേഷനാണ് അടുത്ത കുറച്ച് വര്‍ഷത്തിനുള്ളില്‍ സൗദിയിലെ 50 ശതമാനം ആളുകളും പ്രമേഹ രോഗികളാകുമെന്ന പഠന റിപ്പോര്‍ട്ട്‌ പുറത്ത് വിട്ടിരിക്കുന്നത്. നാള്‍ക്ക് നാള്‍ സൌദിയിലെ പ്രമേഹ രോഗികളുടെ എണ്ണം കൂടി കൂടി വരുമെന്നും ലോകത്തിലെ തന്നെ ഏറ്റുവും കൂടുതല്‍ പ്രമേഹ രോഗികള്‍ ഉള്ള രാജ്യമായി സൗദി മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രമേഹത്തെ നിയന്ത്രിച്ചില്ലെങ്കില്‍ സൗദി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഡയബറ്റീസ് ആന്റ് എന്‍ഡോക്രിനോളജി ബോര്‍ഡ് അവരുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഈ സ്ഥിതി രാജ്യത്തെ സാമ്പത്തികമായും സാമൂഹികമായും ബാധിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആരോഗ്യത്തിന്റെ കാര്യത്തില്‍ സൗദി ജനത ഏറെ പിന്നിലാണ് എന്ന് കണക്കുകള്‍ പറയുന്നു.

പ്രമേഹരോഗികളുടെ എണ്ണത്തില്‍ ഏഴാം സ്ഥാനം, അമിത വണ്ണക്കാരുടെ കാര്യത്തില്‍ ലോക ത്ത് മൂന്നാം സ്ഥാനം എന്നിവ സൗദിയെന്ന രാജ്യത്തെ തീര്‍ത്തും നിരാശരാക്കുന്നു.