സൗന്ദര്യമില്ലാത്ത മലയാളി യുവാക്കളെ, ഹെല്‍മെറ്റ്‌ നിങ്ങള്‍ക്ക് അനുഗ്രഹം !

0
426

1

ലേഖനത്തില്‍ ഉള്ള കാര്യങ്ങള്‍ അതാത് ലേഖകരുടെ വീക്ഷണങ്ങള്‍ ആണ്: എഡിറ്റര്‍

കഴിഞ്ഞ ഒന്ന് രണ്ടു മാസങ്ങളായി നമ്മുടെ റോഡ്‌ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കപെട്ടുകൊണ്ടിരിക്കുന്നു.അതിനാല്‍ തന്നെ നമ്മുടെ റോഡുകളില്‍ മരിച്ചു വീഴുന്നവരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞിരിക്കുന്നു എന്നത് ആശാവഹമായ വസ്തുതയുമാണ്.ഇതിന്റെ എല്ലാ ക്രെഡിറ്റും നമ്മുടെ ഗതാഗത വകുപ്പിന്റെ മേല്‍ അധികാരി ശ്രിമാന്‍ ഋഷിരാജ്‌സിങ്ങിനും അദ്ദേഹത്തിന്റെ കീഴിലെ പോലിസുക്കാര്‍ക്കും അവകാശപെട്ടതാവുന്നു.കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ പൊതു ജനങ്ങളും അദ്ദേഹത്തിന്റെ ഈ നടപടികളില്‍ സന്തുഷ്ടരുമാണ്.

എന്നാല്‍ അടുത്തകാലത്തായി വരുത്തിയിട്ടുള്ള ഈ കാര്‍ക്കശ്യം ഏതാനും ചിലരെ ആലോസരപെടുതുന്നതായും കാണുന്നുണ്ട്.അതില്‍ പ്രധാനാമായും ഉള്ളത് സ്വകാര്യ ബസ്‌ ഉടമകളും,അതിലെ തൊഴിലാളികളും പിന്നെ യുവാക്കളായ ബൈക്ക് യാത്രികരുമാണ്.ഇതില്‍ ആദ്യത്തെ കൂട്ടര്‍ക്കു അലോസരമാവാന്‍ വേണ്ടി അവരുടെതായ ധാരാളം ന്യായങ്ങള്‍ ഉണ്ട്.തിരക്കുള്ള പല ബസ്‌ റൂട്ടുകളിലും ആവാശ്യതിലും വളരെയധികം ബസുകള്‍ ഓടുന്നതിനാല്‍ പലപ്പോഴും അവരെ ട്രിപ്പ്‌ വൈകികാതെയും,ആളുകളെ കൂടുതാലും കയറ്റുവാനും സാധിച്ചിരുന്നത് അവര്‍ റോഡുകളില്‍ നടത്തിയ സാഹസീകമായ മരണ പാചിലുകള്‍ തന്നെയാണ്.ഇപ്പോള്‍ അതിനു തട വീണപ്പോള്‍ പല ബസുകള്‍ക്കും സമയം പാലിക്കാന്‍ സാധിക്കുന്നില്ല എന്നുള്ളതും ഒരു വസ്തുതയാണ്.അയാതിനാല്‍ തന്നെ ഈകൂട്ടരുടെ ആക്ഷേപങ്ങള്‍ക്ക് അല്‍പ്പമെങ്കിലും കഴമ്പുണ്ടെന്ന് പറയാം.

എന്നാല്‍ എനിക്ക് മനസ്സിലാവാത്തത് രണ്ടാമത്തെ കൂട്ടരായ ബൈക്ക് യാത്രികരായ ഇവിടാതെ യുവാക്കളെയാണ്.ബഹുഭൂരിപക്ഷം യുവാക്കളും ഹെല്‍മറ്റിനെ എതിര്‍ക്കുന്നതിന് കാരണം അവര്‍ ബൈക്കുകളില്‍ നടത്തുന്ന കസറത്തു പെണ്‍കുട്ടികളെ കാണിക്കാന്‍ ആവുന്നില്ല എന്ന ഒറ്റ കാരണം കൊണ്ടാണ്.ബൈകുകളില്‍ കസറത്തു നടത്തി ഷൈന്‍ ചെയ്യുന്ന യുവാക്കള്‍ക്ക് തങ്ങളുടെ മുഖം മറയ്ക്കുന്ന ഹെല്‍മറ്റിനോട് ശത്രുത വരാന്‍ വേറെ കാരണം തേടി പോകേണ്ടല്ലോ.പക്ഷെ എനിക്ക് ഇവിടത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ യുവാക്കളോടും ചോദിക്കാനുള്ളത് ഒറ്റ കാര്യമാണ്.സത്യത്തില്‍ നിങ്ങള്‍ക്ക് അനുഗ്രഹമല്ലേ ഈ ഹെല്‍മെറ്റ്‌.കാരണം കേരളത്തിലെ വെറും പത്തു ശതമാനത്തില്‍ താഴെ മാത്രമാണ് സുന്ദരന്മാരായിട്ടുള്ളത്.പിന്നെ ഒരു ഇരുപതു ശതമാനം പേര്‍ തരകെടില്ലത്തവര്‍ ഉണ്ടാകും.ബാക്കി ഉള്ള ബഹുഭൂരിപക്ഷം പേരും വിരൂപരാണ്.അങ്ങനെ നോക്കുമ്പോള്‍ നമ്മളെ പോലുള്ള വിരൂപന്മാര്‍ക്ക് ഈ ഹെല്‍മെറ്റ്‌ ഒരു അനുഗ്രഹമല്ലേ.കസറത്തു കളിക്കുന്നവന്‍ സുന്ദരനാണോ വിരൂപനാണോ എന്ന് ഇനി പെണ്ണുങ്ങള്‍ക്ക്‌ മനസ്സിലാകില്ലലോ.അപ്പോള്‍ നഷ്ടം ആര്‍ക്കു, ഇവിടത്തെ പത്തു ശതമാനത്തില്‍ താഴെ വരുന്ന സുന്ദരന്മാര്‍ എന്ന തെണ്ടികള്‍ക്ക് മാത്രം.

എന്‍റെ ബഹുഭൂരിപക്ഷം വരുന്ന വിരൂപന്മാരായ സുഹൃത്തുക്കളും ഇനിയെങ്കിലും ഋഷിരാജ്‌സിങ്ങിനെ തെറി വിളിക്കുന്നതിനു മുമ്പ് ഇത് ഓര്‍ക്കുക.അദ്ദേഹം എന്റെയും നിങ്ങളുടെയും ദൈവമാണ്.സുന്ദരെനെയും വിരൂപനെയും ഒരുപോലെയാക്കുന്ന മാലഖയാകുന്നു നമ്മുടെ ഹെല്‍മെറ്റ്‌.അത് കൊണ്ട് ജയ് ഹെല്‍മെറ്റ്‌.