ഹജ്ജിന് വേണ്ടി മക്കയിലെത്തിയ ആളുടെ നീണ്ട താടി വൈറലായി !

345

1

ഹജ്ജ് ചെയ്യാന്‍ വേണ്ടി മക്കയിലെത്തിയ ആളുടെ ചിത്രം ആരോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെ കക്ഷി ലോകമറിയുന്നവനായി മാറി. പല അന്തര്‍ദേശീയ മാധ്യമങ്ങളും ഈ കൌതുകകരമായ വാര്‍ത്ത‍ അദ്ദേഹത്തിന്റെ ചിത്ര സഹിതം പ്രസിദ്ധീകരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ താടിക്ക് 50 സെന്റീമീറ്റര്‍ നീളമുണ്ടെന്നാണ് സംഭവം ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തിയ ബ്ലോഗ്ഗര്‍മാര്‍ പറയുന്നത്.

ഇദ്ദേഹം ആരാണെന്നോ ഏതു രാജ്യക്കാരന്‍ ആണെന്നോ വ്യക്തമായില്ലെങ്കിലും വരുന്ന ഞായറാഴ്ച മുതല്‍ മക്കയില്‍ ഒരുമിക്കുന്ന 30 ലക്ഷം പേരില്‍ ഒരാളാണ്. ഫേസ്ബുക്കും ട്വിറ്ററും അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഇദ്ദേഹത്തിന്റെ ചിത്രത്തിന് വന്‍ പ്രചാരണമാണ് ലഭിക്കുന്നത്.

ഞായറാഴ്ച തുടങ്ങുന്ന ഹജ്ജ് തുടര്‍ന്ന് അടുത്ത 6 ദിവസങ്ങള്‍ നീണ്ടു നില്‍ക്കും.