Untitled-1

‘ലോകത്തില്‍ ഒരു നരകമുണ്ടെങ്കില്‍ അതു ഇതാണ്…..ഇതാണ്…..ഇതാണ്…..’

ഗാസയിലെ ജനങ്ങളോട് നരകത്തെ കുറിച്ചു ചോദിച്ചാല്‍ ഇതാവും അവരുടെ ഉത്തരം. അതെ ഗാസ അക്ഷാരാര്‍ത്ഥത്തില്‍ ഒരു നരകമായിരിക്കുന്നു. പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും രക്ഷയില്ലാത്ത കൊടും നരകം…..

ഗാസയിലെ ഈ ദുരവസ്ഥ അടുത്ത കാലത്തൊന്നും മാറുമെന്ന് പ്രതീക്ഷിക്കുവാന്‍ വകയില്ല. അവിടത്തെ സാഹചര്യങ്ങള്‍ വിലയിരുത്തുവാന്‍ സാധിക്കുന്ന ഏതൊരാള്‍ക്കും അതു മനസ്സിലാവും. ലോക ജനതയുടെ കണ്മുന്നില്‍ വെച്ച് നടക്കുന്ന ഈ കൊടും ക്രൂരതകള്‍ക്ക് പക്ഷെ അതിനര്‍ഹിക്കും വിധം പ്രാധാന്യം നല്‍കുന്നത് കാണുന്നില്ല. യുറോപ്പിയന്‍,അമേരിക്കന്‍ നാടുകളില്‍ ഒരു പൊട്ടാസ് പൊട്ടിയാല്‍ പോലും വിലപിക്കുന്ന യു എന്നും,ലോക രാഷ്ട്രങ്ങളും ഗാസയുടെ കാര്യത്തില്‍ ക്രൂരമായ മൗനം അവലംബിക്കുകയാണ്.

ലോകത്തിനു മുന്നില്‍ യുദ്ധം ചെയ്യുന്നത് ഇസ്രേയലും, ഹമാസുമാണെങ്കില്‍ അതിന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്നത് മുഴുവനും ഗാസയിലെ പിഞ്ചു കുഞ്ഞുങ്ങളടക്കമുള്ള നിരപരാധികളാണ്. ഹമാസ് ഇസ്രേയലിലേക്ക് ഒരു റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ ഇസ്രേയല്‍ ആ പേരും പറഞ്ഞു ആയിരം റോക്കറ്റുകള്‍ ഗാസയിലെക്കും അയക്കുന്നു. പക്ഷെ ആ റോക്കറ്റുകള്‍ ലക്ഷ്യം വെക്കുന്നത് ഭൂരിപക്ഷവും ഹമാസ് തീവ്രവാധികലെയല്ല, മറിച്ചു ഗാസയില്ലേ പാവം സാധാരണക്കാരന്റെ ജീവന്റെയും സ്വത്തിന്റെയും മുകളിലാണ്.

 

നൂറു സാധാരണക്കാര്‍ മരിക്കുമ്പോള്‍ ഒരു ഹമാസ് തീവ്രവാദി കൊല്ലപെടുന്നുണ്ടാവാം. മുലപ്പാല്‍ കുടിക്കേണ്ട പിഞ്ചു കുഞ്ഞുങ്ങളുടെ തല ചിതറി കിടക്കുന്നത് ഗാസയിലെ സ്ഥിരം കാഴ്ചയായിരിക്കുന്നു. മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇസ്രേയലി സര്‍ക്കാരിന് ഇതൊക്കെ വെറുമൊരു തമാശ മാത്രമാണ്. കൂടാതെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആയുധ കച്ചവടക്കാരായ അവര്‍ക്ക് അവരുടെ ആയുധങ്ങള്‍ പരീക്ഷിക്കാനൊരു വേദി കൂടിയാകുന്നു ഗാസയിലെ നിരപരാധികളുടെ പ്രദേശങ്ങള്‍. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ തന്നെയാണ് ഇസ്രായേലിന്റെ പ്രധാന വരുമാന സ്രോതസ്സ് എന്നറിയുമ്പോള്‍ നമ്മള്‍ കൂടി ഈ കൊടും പാതകങ്ങളില്‍ പങ്കാളിയാകുന്നു എന്നു കരുതേണ്ടി വരും.

ഗാസയില്‍ കാലകാലങ്ങളില്‍ നടക്കുന്ന യുദ്ധങ്ങള്‍ കൊണ്ടു നഷ്ട്ടം അവിടത്തെ സാധാരണ ജനങ്ങള്‍ക്ക് മാത്രമാകുന്നു. ഇസ്രേയലിനു മുമ്പ് പറഞ്ഞത് പോലെ അവരുടെ ആയുധങ്ങളുടെ മൂര്‍ച്ച പരിശോധിക്കുവാനുള്ള ഒരു വേദി. ഹമാസിനാവട്ടെ ഇടയ്ക്കിടെ കിട്ടുന്ന ഗാസ രക്തസാക്ഷികളെ കൊണ്ടു അവരുടെ ഫണ്ട് ശേഖരണം വര്‍ധിപ്പിക്കാം. അവര്‍ക്ക് ഗാസയിലെ ജനങ്ങളുടെ ജീവനേക്കാള്‍ ഉപരി ഇത്തരം സംഭവങ്ങള്‍ വഴി അറബ് ലോകങ്ങളില്‍ നിന്നും ലഭിക്കുന്ന കനം കൂടിയ സംഭാവനകള്‍ തന്നെയാണ്. എന്തിനു നമ്മുടെ നാട്ടിലെ ചില പ്രാദേശിക പാര്‍ട്ടികള്‍ പോലും ഗാസയുടെ പേരില്‍ ഇടയ്ക്കിടെ പുട്ടടിക്കാറുണ്ട്. ആരൊക്കെ എങ്ങനെയൊക്കെ പുട്ടടിച്ചാലും ഗാസയിലെ ജനങ്ങള്‍ അവരുടെ മരണത്തെ ഏതു സമയത്തും പ്രതീക്ഷിക്കുകയാണ്……ഒരു മിസൈലിന്റെ രൂപത്തില്‍…..

 

You May Also Like

അതുകൊണ്ടായിരുന്നു ബിജുമേനോൻ നിരഞ്ജൻ ആകാതിരുന്നത്

നിരഞ്ജൻ എന്ന കഥാപാത്രമായി ആദ്യം മനസ്സിൽ ഉണ്ടായിരുന്നത് ബിജു മേനോൻ ആയിരുന്നു എന്നാണ് സംവിധായകൻ

അഞ്ചു മാര്‍ക്കിന്റെ വിന

കേവലം അഞ്ച് മാര്‍ക്ക് ജീവിതത്തെ തന്നെ മറ്റൊരു വഴിക്ക് തിരിച്ചു വിട്ടു. എന്തോ ആകാനിരുന്ന ഞാന്‍ മറ്റെന്തോ ആയി. ഹോസ്പിറ്റലിലും ചികിത്സയിലും ഒരു പക്ഷേ ജീവിതം കഴിച്ചു കൂട്ടേണ്ടിയിരുന്ന ഞാന്‍ കോടതിയിലെ നാലു ചുമരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ടു. ആലപ്പുഴയില്‍ വെളുത്ത മണല്‍ തരികള്‍ നിറഞ്ഞ മുറ്റത്ത് സായാഹ്നങ്ങള്‍ ചിലവാക്കേണ്ടിയിരുന്ന ഞാന്‍ ഇപ്പോള്‍ കൊട്ടാരക്കരയിലെ ഈ ചെറിയ കുന്നും പുറത്തെ വീട്ടില്‍ ദൂരെ ദൂരെ മൊട്ടക്കുന്നുകളില്‍ പോക്ക് വെയില്‍ മറഞ്ഞ് പോകുന്നത് കണ്ട്കൊണ്ട് സന്ധ്യകളെ കാത്തിരിക്കുന്നു. എല്ലാറ്റിനും കാരണം വെറും അഞ്ചു മാര്‍ക്കെന്ന് ആലോചിക്കുമ്പോള്‍ വിധിയുടെ അപാര കൈവിരുതിന്റെ മുമ്പില്‍ തലകുനിച്ചു പോകുകയാണ്.

ജീവിത യാതനകള്‍ – ചെറുകഥ

ഇരിപ്പിടം ഓണ്‍ലൈന്‍ വീക്കിലി ബ്ലോഗര്‍മാര്‍ക്കായി സംഘടിപ്പിച്ച ചെറു കഥാ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച കഥ

ആ കറിമത്തി കൂട്ടാന്‍ എങ്കിലും ഉണ്ടായിരുന്നെങ്കില്‍

കേരളത്തില്‍ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ (carica pappaya) മെക്ക്സിക്കോ,മദ്ധ്യ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ്‌ പപ്പായ പ്രധാനമായും കണ്ടുവരുന്നത്‌. മറ്റു ചില ഉഷ്ണമേഖലാ രാജ്യങ്ങളിലും ഇതു വളരുന്നുണ്ട്‌. മലയാളത്തില്‍ ഇതിനെ കപ്പളങ്ങ, ഓമയ്ക്ക, കറിമൂസ, കറിമത്തി എന്നീ പേരുകളിലും അറിയപെടുന്നു. പോര്‍ച്ചുഗീസ് പദമായ “പപ്പൈയ”നിന്നു പപ്പായ ഉണ്ടായത്. ദഹന സംബന്ധിയായ അസ്വസ്ഥതകള്‍ക്ക് പപ്പായ ഉപയോഗിക്കുന്നു. ശരീരത്തിന്‌ ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. പോളിക് ആ‍സിഡുകല്‍, ആള്‍ ക്കലോയിഡുകല്‍, ഗ്ലൈക്കോസ്റ്റെഡുകല്‍ വിറ്റാമിന്‍ c വിറ്റാമിന്‍ a അങ്ങനെ ഒരുപാട് കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു ഇതില്‍. ഇത് കൊണ്ട് പച്ചടി, കിച്ചടി തോരന്‍ എന്നിവ ഉണ്ടാക്കി കയിക്കുന്നതും മലയാളികളുടെ ഒരു ശീലം ആണ്.