ഹമാസ് ചെകുത്താനും ഇസ്രായേല്‍ കടലിനുമിടയില്‍ ഗാസയിലെ മക്കള്‍..

0
560

Untitled-1

‘ലോകത്തില്‍ ഒരു നരകമുണ്ടെങ്കില്‍ അതു ഇതാണ്…..ഇതാണ്…..ഇതാണ്…..’

ഗാസയിലെ ജനങ്ങളോട് നരകത്തെ കുറിച്ചു ചോദിച്ചാല്‍ ഇതാവും അവരുടെ ഉത്തരം. അതെ ഗാസ അക്ഷാരാര്‍ത്ഥത്തില്‍ ഒരു നരകമായിരിക്കുന്നു. പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും രക്ഷയില്ലാത്ത കൊടും നരകം…..

ഗാസയിലെ ഈ ദുരവസ്ഥ അടുത്ത കാലത്തൊന്നും മാറുമെന്ന് പ്രതീക്ഷിക്കുവാന്‍ വകയില്ല. അവിടത്തെ സാഹചര്യങ്ങള്‍ വിലയിരുത്തുവാന്‍ സാധിക്കുന്ന ഏതൊരാള്‍ക്കും അതു മനസ്സിലാവും. ലോക ജനതയുടെ കണ്മുന്നില്‍ വെച്ച് നടക്കുന്ന ഈ കൊടും ക്രൂരതകള്‍ക്ക് പക്ഷെ അതിനര്‍ഹിക്കും വിധം പ്രാധാന്യം നല്‍കുന്നത് കാണുന്നില്ല. യുറോപ്പിയന്‍,അമേരിക്കന്‍ നാടുകളില്‍ ഒരു പൊട്ടാസ് പൊട്ടിയാല്‍ പോലും വിലപിക്കുന്ന യു എന്നും,ലോക രാഷ്ട്രങ്ങളും ഗാസയുടെ കാര്യത്തില്‍ ക്രൂരമായ മൗനം അവലംബിക്കുകയാണ്.

ലോകത്തിനു മുന്നില്‍ യുദ്ധം ചെയ്യുന്നത് ഇസ്രേയലും, ഹമാസുമാണെങ്കില്‍ അതിന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്നത് മുഴുവനും ഗാസയിലെ പിഞ്ചു കുഞ്ഞുങ്ങളടക്കമുള്ള നിരപരാധികളാണ്. ഹമാസ് ഇസ്രേയലിലേക്ക് ഒരു റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ ഇസ്രേയല്‍ ആ പേരും പറഞ്ഞു ആയിരം റോക്കറ്റുകള്‍ ഗാസയിലെക്കും അയക്കുന്നു. പക്ഷെ ആ റോക്കറ്റുകള്‍ ലക്ഷ്യം വെക്കുന്നത് ഭൂരിപക്ഷവും ഹമാസ് തീവ്രവാധികലെയല്ല, മറിച്ചു ഗാസയില്ലേ പാവം സാധാരണക്കാരന്റെ ജീവന്റെയും സ്വത്തിന്റെയും മുകളിലാണ്.

 

നൂറു സാധാരണക്കാര്‍ മരിക്കുമ്പോള്‍ ഒരു ഹമാസ് തീവ്രവാദി കൊല്ലപെടുന്നുണ്ടാവാം. മുലപ്പാല്‍ കുടിക്കേണ്ട പിഞ്ചു കുഞ്ഞുങ്ങളുടെ തല ചിതറി കിടക്കുന്നത് ഗാസയിലെ സ്ഥിരം കാഴ്ചയായിരിക്കുന്നു. മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇസ്രേയലി സര്‍ക്കാരിന് ഇതൊക്കെ വെറുമൊരു തമാശ മാത്രമാണ്. കൂടാതെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആയുധ കച്ചവടക്കാരായ അവര്‍ക്ക് അവരുടെ ആയുധങ്ങള്‍ പരീക്ഷിക്കാനൊരു വേദി കൂടിയാകുന്നു ഗാസയിലെ നിരപരാധികളുടെ പ്രദേശങ്ങള്‍. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ തന്നെയാണ് ഇസ്രായേലിന്റെ പ്രധാന വരുമാന സ്രോതസ്സ് എന്നറിയുമ്പോള്‍ നമ്മള്‍ കൂടി ഈ കൊടും പാതകങ്ങളില്‍ പങ്കാളിയാകുന്നു എന്നു കരുതേണ്ടി വരും.

ഗാസയില്‍ കാലകാലങ്ങളില്‍ നടക്കുന്ന യുദ്ധങ്ങള്‍ കൊണ്ടു നഷ്ട്ടം അവിടത്തെ സാധാരണ ജനങ്ങള്‍ക്ക് മാത്രമാകുന്നു. ഇസ്രേയലിനു മുമ്പ് പറഞ്ഞത് പോലെ അവരുടെ ആയുധങ്ങളുടെ മൂര്‍ച്ച പരിശോധിക്കുവാനുള്ള ഒരു വേദി. ഹമാസിനാവട്ടെ ഇടയ്ക്കിടെ കിട്ടുന്ന ഗാസ രക്തസാക്ഷികളെ കൊണ്ടു അവരുടെ ഫണ്ട് ശേഖരണം വര്‍ധിപ്പിക്കാം. അവര്‍ക്ക് ഗാസയിലെ ജനങ്ങളുടെ ജീവനേക്കാള്‍ ഉപരി ഇത്തരം സംഭവങ്ങള്‍ വഴി അറബ് ലോകങ്ങളില്‍ നിന്നും ലഭിക്കുന്ന കനം കൂടിയ സംഭാവനകള്‍ തന്നെയാണ്. എന്തിനു നമ്മുടെ നാട്ടിലെ ചില പ്രാദേശിക പാര്‍ട്ടികള്‍ പോലും ഗാസയുടെ പേരില്‍ ഇടയ്ക്കിടെ പുട്ടടിക്കാറുണ്ട്. ആരൊക്കെ എങ്ങനെയൊക്കെ പുട്ടടിച്ചാലും ഗാസയിലെ ജനങ്ങള്‍ അവരുടെ മരണത്തെ ഏതു സമയത്തും പ്രതീക്ഷിക്കുകയാണ്……ഒരു മിസൈലിന്റെ രൂപത്തില്‍…..