Share The Article

Untitled-1

മോഹന്‍ലാല്‍ മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ഏറ്റുവും ഹിറ്റ്‌ ചിത്രമായ ഹരികൃഷ്ണന്‍സ് വീണ്ടും വരുന്നു എന്ന് റിപ്പോര്‍ട്ട്‌. മലയാളത്തിലെ ഹിറ്റ്‌ സംവിധായകന്‍ പ്രിയദര്‍ശനാകും ചിത്രം സംവിധാനം ചെയ്യുകയെന്നും ചിത്രത്തില്‍ അഥിതി താരമായി ബോളിവുഡിന്റെ കിംഗ്‌ ഖാന്‍, ഷാരുഖ് എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഹരിയും കൃഷ്ണനും അവര്‍ നിര്‍ത്തിയയിടത് നിന്നും കഥ തുടങ്ങുമെന്നും പഴയ നായിക ജൂഹി ഈ ചിത്രത്തില്‍ മുഴുനീളം ഉണ്ടാകില്ലയെന്നും പ്രിയനുമായി അടുപ്പമുള്ളവര്‍ സൂചിപ്പിക്കുന്നു. കോമഡിയുടെ അകമ്പടിയോട് കൂടിയ ഒരു സസ്പന്‍സ് ത്രില്ലര്‍ ആയിരിക്കും പ്രിയന്‍ അണിയിച്ചു ഒരുക്കുകയെന്നും ചിത്രം അടുത്ത ഓണത്തിന് തിയറ്ററില്‍ എത്തും എന്നും പ്രതീക്ഷിക്കപ്പെടുന്നു.