Narmam
ഹര്‍ത്താല്‍ ദിനത്തിലെ ക്രിക്കറ്റ്
ക്രിക്കറ്റ് അതെന്റെ ഒരു വീക്നെസ് ആണ് … എന്താണെന്നറിയില്ല എത്ര നിര്‍ബന്ധ മുള്ള ജോലി ആണെങ്കിലും അത് കഴിഞ്ഞേ മറ്റെന്തും ഉള്ളൂ . അത് മാറ്റാന്‍ പരമാവധി ശ്രമിച്ചു പറ്റുന്നില്ല . ഒരു കോഴ വിവാദം വന്നപ്പോള്‍ ഒന്ന് വെറുക്കാന്‍ നോക്കി ഒരു ഏകദിന മത്സരം ഇന്ത്യ ജയിച്ചാല്‍ ആകെ തകിടം മറിയും
81 total views, 1 views today


…. ഒരു പക്ഷെ ഈ ബഹ്റൈന്‍ എന്ന മണലാരണ്യത്തില്‍ ഞാന്‍ പിടിച്ചു നില്ക്കുന്നതിനന്റെ ഒരു കാരണം ഒരു പക്ഷെ വെള്ളിയാഴ്ചകളിലെ ആ കളി ആയിരിക്കാം …
ഹും ഒന്ന് പോടാ പട്ടിണി കിടക്കണ്ടാ എന്ന് കരുതി അല്ലെ ..?
അത് പച്ചയായ വേറെ ഒരു സത്യം, അതൊക്കെ ഇങ്ങനെ പരസ്യമായി പറയാന്‍ പറ്റുമോ … ശ് ശു പതുക്കെ പറ ആരെങ്കിലും കേള്‍ക്കും …
എന്തായാലും ഞാന്‍ കാര്യത്തിലേക്ക് വരാം. അന്ന് ഞാന്‍ ജോലി ചെയ്തിരുന്നത് കോഴിക്കോട് ഒരു കമ്പ്യൂട്ടര്‍ കമ്പനിയില്‍ പേര് ‘ടെക്നോ സ്പെക്ട്ര’ അതിനെ ക്കുറിച്ചുള്ള കഥ ഞാന്‍ പിന്നെ പറയാം.
അന്നൊരു ഹര്‍ത്താല്‍ ദിനം, ഞാനോര്‍ക്കുന്നു പെട്രോള്‍ വില വര്‍ധന തന്നെ ആയിരുന്നു കാരണം. എന്നത്തേയും പോലെ അന്നും നേരത്തെ വീട്ടില്‍ നിന്നും ഇറങ്ങി നേരത്തെ എന്ന് പറഞ്ഞാല്‍ രാവിലെ പത്തു പത്തര മണി. അല്ലെങ്കില്‍ തന്നെ വീട്ടില്‍ ഇരിക്കുന്നതെന്തിനാ. പതിവ് പോലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉള്ള ബസ് സ്റ്റോപ്പ് തന്നെ പിടിച്ചു ഒരു രക്ഷയുമില്ല അല്ലെങ്കില്‍ തന്നെ ഈ ഹര്‍ത്താല്‍ ദിനത്തില്‍ ആര് കോളേജ് തുറക്കാന്‍ ..? ആര് കോളേജില്‍ വരാന്‍ ..? ഇനി എന്ത് ചെയ്യും സമയം വളരേ വിലപ്പെട്ടതാണ് അത് പാഴാക്കി കളയരുതെന്നു പണ്ട് ആരോ പറഞ്ഞിട്ടുണ്ട് , ഹും അവര്‍ക്കൊക്കെ എന്തും പറയാലോ …ഒന്നും നോക്കിയില്ല ബഷീറിനെ വിളിച്ചു എന്തെങ്കിലും പ്ലാന്‍ ചെയ്യാം , അവനാണെങ്കില്‍ ഇവെന്റ്റ് ഓര്‍ഗനൈസ് ചെയ്യാന്‍ വളരേ മിടുക്കന് , അതെ നേരെ ടെലിഫോണ്‍ ബൂത്തിലേക്ക് കയറി … അപ്പോള്‍ നിങ്ങള്‍ വിജാരിക്കും ഹോ ഇത്ര ദരിദ്ര വാസി ഒരു മൊബൈല്‍ ഇല്ലാത്ത തെണ്ടി … എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി ഇന്നലെ രാത്രിയിലെ പ്രകടനമുണ്ടല്ലോ അതില്‍ ബാലന്‍സ് തീര്‍ന്നതാ ഫോണ്‍ റിസീവര്‍ എടുത്തു …. എല്ലാ ടെലിഫോണ്‍ ബൂതിലെയും പോലെ തന്നെ ഒരു വ്യത്യാസവും ഇല്ല പേനയും പെന്‍സിലും കൊണ്ടുള്ള കലാ പരിപാടികള്‍ നല്ല നല്ല ചിത്രങ്ങള്‍ അതില്‍ കൂടുതല്‍ സിഗരെട്ട് കുറ്റികള്‍ … ആരായാലും ഒന്ന് ശപിച്ചു പോകും … അത്ര വൃത്തി … ഹും ഇവന്മാര് ഒന്ന് അമേരിക്കയിലോ ഇനുഗ്ലാണ്ടിലോ ഒന്ന് പോയി നോക്കട്ടെ വൃത്തി വൃത്തി എന്ന് പറയുന്നത് അവിടെ ആണ് കടക്കാരനോട് എന്തെങ്കിലും പറയണമെന്നുണ്ടായിരുന്നു … തല്ക്കാലം ഞാന്‍ ഒന്നും പറഞ്ഞില്ല കാരണം തെറി അത്ര നന്നായി അയാള്‍ കൈ കാര്യം ചെയ്യുമെന്നു എനിക്കറിയാം , ഞാന്‍ തന്നെ എത്ര കേട്ടിരിക്കുന്നു …
ഫോണ്‍ റിംഗ് ചെയ്യുന്നു … ബഷീര്‍ തന്നെ ഫോണ്‍ എടുത്തു
ഡാ എന്താ പരിപാടി …
പരിപാടി എന്തെങ്കിലും റെഡി ആക്കാം നീ തല്ക്കാലം വീട്ടിലേക്കു വാ പയ്യന്മാര് എല്ലാവരും ഇവിടെ ഉണ്ട്
അവന് പറഞ്ഞത് പ്രകാരം ഞാന്‍ നേരെ അവന്റെ വീട്ടിലേക്കു പിടിച്ചു.
വയ്ദ്യരങ്ങാടി ആണ് ബഷീറിന്റെ വീട് …അതായത് രാമനാട്ടുകര ഹൈ സ്കൂളിന്റെ തൊട്ടടുത്ത് അവിടെ എത്തുമ്പോള്‍ ഇര്‍ഷാദ് ശമീമും ഉദൈഫും ശനൂഫും മുസ്തഫയും ശേബിയും ബാസിയുംകൂടാതെ രണ്ടു മൂന്നു പെരും കൂടെ ഉണ്ട് … എങ്കില്‍ ശരി ഇന്നൊരു ക്രിക്കറ്റ് കളിക്കാം അത് കൂട്ടായ ഒരു തീരുമാനം ആയിരുന്നു.
രണ്ടു പേര് ബാറ്റു എടുക്കാന്‍ പോയി ഒരാള്‍ ബോളിന്റെ പുറകെ മറ്റു രണ്ടു പേര് സ്ടുംപുകള് ഉണ്ടാക്കി പിന്നെ പിച്ച് നന്നാക്കലും ….
കളിയ്ക്കാന്‍ സ്കൂള്‍ ഗ്രൌണ്ടിന്റെ ഒരു വശം തിരഞ്ഞെടുത്തു വാഹനങ്ങള്‍ പോയി പോയി ഞങ്ങള്‍ക്കൊരു പിച്ച് അവിടെ റെഡി ആയിരുന്നു. സ്കൂള്‍ ഗ്രൗണ്ടില്‍ ഞങ്ങള്‍ കളിക്കുന്ന ഒരു വശത്തായി ഹാജിയാരുടെ വീട് മറ്റൊരു വശത്ത് വെള്ളത്തിന്റെ ടാങ്ക് ഒരു വശം കട്ട കമ്പനി മറ്റൊരു വശത്താണ് അല്‍പ്പം സ്ഥലം ബാക്കി ഉള്ളത് അവിടെ ആണെങ്കില്‍ ഉറച്ച പാറകള്‍ ആണുള്ളത്. വളരേ പെട്ടെന്ന് തന്നെ രണ്ടു ടീം ആക്കി ടോസ് ചെയ്ത് … ഭാഗ്യം ആദ്യം ബാറ്റിങ്ങ് ഞങ്ങളുടെ ടീമിന്
അതായത് … കളി ഹരം കൂടി വരുന്നു രണ്ടാമത്തെ ബോള്‍ ഫോര്‍ … ആവേശവും കാണികളും കൂടി അങ്ങനെ ഒച്ചയും ബഹളവും കേട്ടു ഹാജിയാരുടെ മകന് കുഞ്ഞിക്കയും കൂടി ഞങ്ങളുടെ കൂടെ … ആവേശകരമായ ആ ഓവറും കഴിഞ്ഞു .അടുത്ത ഓവറും ഏഴോ എട്ടോ റണ്‍സ് വന്നു പിന്നെ അതാ വരുന്നു വീണ്ടും കഥാ നായകന് മുസ്തഫ ആവേശം വര്‍ധിച്ചു … ആദ്യത്തെ ബോള്‍ ഞാന്‍ ആഞ്ഞു വീശി ബോള്‍ നേരെ പൊങ്ങി മുകളിലേക്ക് .. പിന്നെയും പോയി പോയി ഹാജിയാരുടെ വീടിലേക്ക് …. എല്ലാവരും ആകാംഷയോടെ നോക്കുകയാണ് ബോള്‍ നേരെ പതിച്ചത് തുറന്നു വച്ച ജനാലയുടെ ഗ്ലാസ്സിനു ‘ച്ലിം’ ജനല്‍ ഗ്ലാസ്സ് തകര്‍ന്നു തരിപ്പണമായി അല്പ നരം മൌനം പിന്നെ വീട്ടില്‍ നിന്നും എന്തൊക്കെയോ ഉറക്കെ ഉള്ള സംസാരം . ബാറ്റു ചെയ്ത എനിക്കടക്കം എല്ലാ കളിക്കാര്‍ക്കും ധൈര്യം കൂടി അത് കാരണം ഞങ്ങള്‍ എല്ലാവരും മൂന്നു വഴിക്കും ഓടി …. നിമിഷങ്ങള്‍ കൊണ്ട് ഗ്രൌണ്ട് കാലി ആയി …
ഇനി എന്ത് …? ആലോജിച്ചിട്ടു ഒരു ഐഡിയ കിട്ടുന്നില്ല ..അതിനിടയില്‍ ചിലര്‍ പറഞ്ഞു ഹാജിയാര് ഭയങ്കര ചൂടനാണ് , അയാള്‍ നമ്മളെ കഥ കഴിക്കും , അയാളുടെ ഭാര്യ ആണെങ്കില്‍ പറയുകയും വേണ്ട … ഓരോരുത്തരും ഓരോ അഭിപ്രായം. ഏതായാലും നിന്ന് കൂടുതല്‍ ആലോജിക്കുന്നതില് അര്‍ത്ഥമില്ല. കൂട്ടത്തില്‍ അല്പം പ്രായവും പക്വതയും ഉള്ള മൂന്നു പേര് അവിടെ പോകാന്‍ തീരുമാനിച്ചു , അങ്ങനെ മന്ദം മന്ദം ഞാനും ബഷീറും ഇര്‍ഷാദ നടന്നു നീങ്ങി , കാലില്‍ എന്തോ ഭാരം കെട്ടിയ പോലെ നടന്നിട്ട് അങ്ങ് എത്തുന്നില്ല … എന്തും സംഭവിക്കാം …. ചെലപ്പോള്‍ ഓടിക്കും ….അതല്ലെങ്കില്‍ അവര്‍ നേരെ എന്റെ വീട്ടില്‍ കംപ്ലൈന്റ്റ് പറയും …
ഒരു കണക്കിന് നോക്കുകയാണെങ്കില്‍ അല്ല അവരെ പറഞ്ഞിട്ട് കാര്യമില്ല കാരണം ചെറിയ കുട്ടികള്‍ ഉള്ള വീടാണ് ഒരു ഗ്ലാസ് കഷണം അവരുടെ ശരീരത്തില്‍ കൊണ്ടാല്‍ …? ആലോചിക്കാന്‍ വയ്യ, ഇനി എന്തെങ്കിലും അവിടെ സംഭവിച്ചോ …? നടന്നു നടന്നു വീടിന്റെ ഗേറ്റ് ഇന്റെ അടുതെത്തി … ആര് കയറും ആദ്യം .. നീ കയറിക്കോ…? കാരണം നീ അല്ലെ അടിച്ചത് …. അതല്ല നീ കയറിക്കോ … കാരണം നീ അല്ലെ ക്രിക്കറ്റ് കളിക്കാം എന്ന് പറഞ്ഞത് … അത് വേണ്ട എന്നാല്‍ നീ, നീ ആയിരുന്നില്ലേ കാപ്റെന് … പറയാന്‍ ഓരോരുത്തര്‍ക്ക് ഓരോ കാരണങ്ങള്‍ …. രണ്ടും കല്പ്പിച്ചു ഞാന്‍ എന്റെ വലതു കാല് എടുത്തു വച്ച് …. ഗേറിന് മുട്ടി …. ഹാജിയാരെ ….. കുഞ്ഞിക്കാ …. ഹാജി യാരെ … ഇച്ചിരി വിറയല്‍ ഉണ്ടോ എന്നൊരു സംശയം …. ധൈര്യം കൂടിയിട്ടാനെ … ഞങ്ങള്‍ തറവാട്ടുകാര് പണ്ടേ നല്ലേ ധൈര്യ മുള്ള കൂട്ടത്തിലാ അതാ ഗ്ലാസ് പൊട്ടിയ ഉടനെ ഓടിയത് … ചെലപ്പോള്‍ നിങ്ങള്‍ ഒക്കെ കേട്ടു കാണും ഞങ്ങളുടെ തറവാടിനെ ക്കുറിച്ച് അതും ഞാന്‍ പിന്നെ പറയാം .
ഹാജിയാരെ ….. കുഞ്ഞിക്കാ …. ഹാജി യാരെ….പെട്ടെന്ന് ഒരു സ്ത്രീ ശബ്ദം … ആരാ ഗഫൂര്‍ ആണോ …? ….ഹാജിയാരുടെ ഭാര്യ ആണ് ചോദിച്ചത് …വിറയലോടെ ഞങ്ങള്‍ അകത്തു കയറി . ഉമ്മ ഒരു അബദ്ടം പറ്റി .. ഇന്ന് ഓഫീസു ഹര്‍ത്താല്‍ … ക്രിക്കറ്റ് ……ബോള്‍ …ജനല്‍ … ഗ്ലാസ് ….
അതൊന്നും കുഴപ്പം ഇല്ല മക്കളെ അതൊക്കെ സാധാരണയല്ലേ …പിന്നെ ഒരു പേടി എന്താന്നു വച്ചാല്‍ ആ ജനലിന്റെ താഴെ കുട്ടികള്‍ ഇപ്പോഴും ഇരിക്കുന്നതാ അതാലോജിച്ചപ്പോള് ശരിക്കും ഒന്ന് പേടിച്ചു പോയി .. അത് സാരമില്ല കളി ഒക്കെ വേണ്ടത് തന്നെ അല്ലെ ….സത്യം പറഞ്ഞാല്‍ ഞെട്ടി പ്പോയി അത്തരം ഒരു പ്രതികരണം ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല ,
അന്ന് വൈകുന്നേരം ജനലിന്റെ ഗ്ലാസ്സ് വാങ്ങിക്കാന്‍ പോയി പൊട്ടിയതിന്റെ ഒരു കഷണവും എടുത്തു. പൊട്ടിയത് മൂന്നു മുറി ജനലിന്റെ ഒരെണ്ണം മാത്രമാണ് രാമനാട്ടുകര പോയി കടയില്‍ കയറി ഗ്ലാസ് കാണിച്ചു … ശ്ശൊ എന്റെ മോനെ ഈ മോഡല്‍ കമ്പനി നിര്‍ത്തിയിട്ടു 22 വര്‍ഷമായി ഇത് ഇനി ഇന്ത്യയില്‍ എവിടെ നിന്നും കിട്ടുമെന്ന് തോന്നുന്നില്ല … കടക്കാരന്റെ കമന്റ് … എന്ത് ചെയ്യും … ബാക്കി രണ്ടെണ്ണം കൂടെ മാറ്റി കൊടുക്കാന്‍ കാശും തികയില്ല വേറെ എന്ത് വഴി … അല്ല അതിനോട് സാമ്യമുള്ള ഒരെണ്ണം നോക്കാം അങ്ങനെ കടക്കാരന് നേരെ ഗോ ഡോവ്നിലേക്ക് കയറി ഒരു 20 മിനിട്ട് കൊണ്ട് അദ്ദേഹം ഏകദേശം സാമ്യം ഉള്ള ഒരെണ്ണവുമായി വന്നു … ഇരുപത്തി മൂന്നു രൂപ കൊടുത്തു വീട്ടില്‍ തിരിച്ചെത്തി.
ഇനി രണ്ടു കാര്യങ്ങള്‍ കൂടി ചെയ്യാനുണ്ട് ഒന്ന് ഇരുപത്തി മൂന്നു രൂപ പിരിചെടുക്കണം പിന്നെ ഒരു ആശാരിയെ കൊണ്ട് അതൊന്നു ഫിക്സ് ചെയ്യിക്കണം
അന്ന് തന്നെ ആശാരിയെ കണ്ടു അത് ഫിക്സ് ചെയ്യിച്ചു … മുപ്പതു രൂപ അദ്ദേഹത്തിനും കൊടുത്തു അതായത് ഇരുപത്തഞ്ചു പൈസയുടെ ബന് ഒരു രൂപയുടെ ചായ കുടിച്ചു എന്ന് പറഞ്ഞ പോലെ .. അതും കഴിഞ്ഞു .
അടുത്തത് പിരിവായിരുന്നു … കൂട്ടത്തില്‍ ഉള്ള ഏറ്റവും പിശുക്കനായ ഒരുത്തനെ തന്നെ ആദ്യം കണ്ടു …
എടാ നമ്മള് ഗ്ലാസ് ഫിക്സ് ചെയ്ത് കൊടുത്തു ട്ടോ …? നീ കണ്ടായിരുന്നോ …
ഇല്ല എത്ര രൂപ ആയി
ആ ആ കാര്യം ഒന്നും പറയണ്ട അത് ഒരു മുന്നൂറ്റി അമ്പതോളം രൂപ ആയി…നിന്റെ ഒരു ഷെയര്‍ പെട്ടെന്ന് വേണം… പിള്ളേരുടെ അടുത്ത് കാശുണ്ടാവില്ല നമ്മള് തന്നെ കൊടുക്കേണ്ടി വരും….
എന്റെ കയ്യില്‍ കാശോന്നുമില്ല ഞാന്‍ ഒരു എഴുപതന്ച്ചു രൂപയെ തരൂ …. കൂടുതല്‍ എന്നോട് ചോദിക്കരുത് …
അത് പറഞ്ഞാല്‍ പറ്റില്ലെടാ ..ആകെ മാനമോ പോയി … രണ്ടു ദിവസം അതിന്റെ പുറകെ നടക്കുകയും ചെയ്ത് …. നീ അട്ജെസ്റ്റ് ചെയ്ത് താ നീ വിജാരിചാലെ വല്ലതും നടക്കൂ (മാങ്ങാ തൊലി ..അവന് വിജാരിച്ചാല്‍ ഒന്നും നടക്കില്ല )
ആ എന്നാല്‍ ഓക്കേ നൂറു രൂപ മാക്സിമം അതിനപ്പുറം ചോദിക്കരുത് ഞാന്‍ തരില്ല …. ഇതാ പിടിച്ചോ ….
നൂരെങ്കില് നൂറു
ഹോ ഇപ്പോള്‍ സമാദാനമായി … ഇങ്ങനെ എങ്കില്‍ ഇനിയും ഗ്ലാസ് പൊട്ടിക്കാം .. കാരണം കച്ചവടം ലാഭ മാണല്ലോ …
അതിനു ശേഷം സ്കൂള്‍ മതില് കെട്ടുന്നത് വരെ ഞങ്ങള്‍ അവിടെ കുറെ ക്രിക്കറ്റ് കളിച്ചു ഗ്ലാസ്സ് പൊട്ടിക്കാതെ …..
ഇപ്പോഴും….. ബഹറിനിലെ ബുസൈതീനില്‍ കളിച്ചു കൊണ്ടിരിക്കുന്നു . ഒരു പാട് നല്ല കൂട്ട് കാരുടെ കൂടെ .
82 total views, 2 views today