New

നഗരത്തിലെ പ്രശസ്ത പല്‍മനോളജിസ്റ്റ് ഡോ. രാജേന്ദ്രന്റെ ക്ലിനിക്കില്‍ പതിവു പോലെ രോഗികളൊന്നുമില്ല പക്ഷേ എപ്പോഴും ഇങ്ങനെയല്ല ഇന്നെന്തൊ അങ്ങനെ സംഭവിച്ചു ഒരീച്ചപോലുമില്ല. വലിയ വലിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ബിഗ് ഷോട്ടാണയാള്‍ രണ്ട് ജില്ലയില്‍ കമ്പനിചെയ്യുന്ന ബിസിനസ് ഇയാള്‍ വിചാരിച്ചാല്‍ വിചാരിച്ചാലലല്ല വിചാരിക്കാറുണ്ട്.

ഒറ്റയ്ക്ക് ചെയ്തുകൊടുക്കും, ചുമ്മാതല്ല, ഫോറന്‍ കോണ്‍ഫറന്‍സ് മാര്‍ട്ടിസിപോളസും സ്ലിപ് സ്പിക്കര്‍ പ്രോഗ്രാമും, ഹോസ്പിറ്റല്‍ ഡൊണേഷനുമായിട്ടൊക്കെ മേടിക്കും.
ഇദ്ദേഹത്തെ തേടിയെത്തുവര്‍ മറ്റു ഡോക്ടര്‍മാരുടെയും, രോഗികളുടേയും അഭിപ്രിയത്തിന്റെ മേലാണ്. അന്യജില്ലകളില്‍ നിന്നു മുതല്‍ അന്യസംസ്ഥാനത്തില്‍ നിന്നുവരെ രോഗികള്‍ ഈ ആലോപതി വൈദ്യപ്രഭുവിനെ തേടിയെത്താറുണ്ട്. അങ്ങനത്തെയൊരാളാ ഇന്നത്തെ ദിവസം ഒരീച്ചയെപ്പോലും ചികിത്സിക്കാനില്ലാതെ കുഴലും തൂക്കി വൈകുന്നേരം തൊട്ടിരിപ്പാണ്. നേരം സന്ധ്യ കഴിഞ്ഞു. ഡോക്ടര്‍ ഇരുന്നിരുന്നുമുഷിഞ്ഞു.

സാറെ ഞാന്‍ പിന്നെ പോട്ടാ… ഇനിയാരും വരുല്ലന്നാ… തോന്നുന്നത്… നഴ്‌സ് ലതയായിരുന്നത്. പിന്നെ നീ പൊയ്‌ക്കൊ… ഡോക്ടര്‍ നഴ്‌സ് ലതയെ പറഞ്ഞു വിട്ടു. രോഗികള്‍ വരാത്തത് ഡോക്ടറെ കുറച്ച് സന്തോഷത്തിലാക്കി. അല്ലെങ്കില്‍ രാത്രി 12 മണിയോളമാവും വീടെത്താന്‍ ഇന്നൊന്ന് ക്ലബ്ബില്‍ പോയി മിനുങ്ങാന്‍ തീരുമാനിച്ച് സ്യൂട്ട്‌കേസ് എടുത്തു മുറിയില്‍ നിന്നറങ്ങാന്‍ നേരം.
എക്‌സ് ക്യൂസ് മീ… കതകിന്റെ വെളിയില്‍ നിന്നുമൊരശരീരി..

യെസ്… ആരാണ്… ഡോക്ടര്‍….
ഏണസ്റ്റൊ ഗുവേര….. (അപ്പോഴു ശബ്ദത്തിന്റെ ഉടമ കതകിന് വെളിയില് തന്നെയാണ്.)

കം ഇന്‍… ഡോക്ടര്‍
ശബ്ദത്തിന്റെ ഉടമ വാതില്‍ തുറന്നകത്തെത്തി. ഡോക്ടര്‍ ആളെ അടിമുടി നോക്കി. ചാണക പച്ചനിറത്തിലുള്ള രണ്ട് സൈഡ് പോക്കറ്റുകളുള്ള ഫുള്‍സ്ലീവ് ഷര്‍ട്ട്. പാന്റ് കാല്‍ ഭാഗവും ബൂട്ടിന്റകത്തായിരുന്നു. വലിയൊരു ബെല്‍റ്റ് ഇളിയില്‍. കഴുത്തറ്റം നീളത്തില്‍ മുടി ചരിഞ്ഞ് തലയിലിരിക്കുന്ന തൊപ്പിക്ക് നടുവില്‍ നക്ഷത്രം ചിഹ്നം. കട്ടിയില്ലാത്ത മീശയും അവിടെയവിടെയായ് കുറച്ച് താടിയും ശക്തമായ നോട്ടം അതായിരുന്നു സ്‌പെഷ്യാലിറ്റി. ശരിക്കും ചെഗുവരെയെപോലെ അല്ല. ഇനി ശരിക്കും ചെ-ഗുവേര തന്നെയാണൊ ഡോക്ടര്‍ ശരിക്കും ഞെട്ടി എന്നാല്‍ ഞെട്ടല്‍ പുറത്തു കാണിക്കാതെ ആരാന്നാ…. പറഞ്ഞത്?

ചേ-ഗുവേര… ഏണസ്റ്റോ ഗുവേര.

ചേ-ഗുവേരയുടെ ആരാധകനായ ഏതെങ്കിലും ഭ്രാന്തനാണെന്ന് കരുതി ഡോക്ടര്‍ കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു.
എന്താ പ്രത്യേകിച്ച്…? അസുഖവും വല്ലതും… ഡോക്ടര്‍ ഭയാമനസില്‍ ഒതുക്കി ചോദിച്ചു. എന്നാലും ഡോക്ടറുടെ ശബ്ദത്തില്‍ ഭയം മിന്നി മാഞ്ഞു. ഇത വേഗത്തില്‍ മനസ്സിലാക്കിയ ചെ… ഭയമുണ്ടോയെന്ന് ഡോക്ടറോട് ചോദിച്ചപ്പോള്‍..
ഏയ്… എന്തിനി ഭയക്കണം… നിങ്ങളും എന്നെപ്പോലെ മനുഷ്യനല്ലെ.

ഡോക്ടര്‍ ചെറുതായി പേടിച്ചില്ലെ… ഡോക്ടര്‍ വിചാരിച്ചു ഞാന്‍ ചെഗുവേരയോട് ആരാധന മൂത്ത ഏതെങ്കിലും ഭ്രാന്തനാണെന്നല്ലെ… പക്ഷേ ഞാന്‍ ശരിക്കും ചെ.. യാണ്. അര്‍ജന്റീനയിലെ റൊസാരിയോവില്‍ ജനിച്ച് ക്യൂബന്‍ വിപ്ലവത്തില്‍ ഫിഡലിനോട് തോളോട് തോള്‍ ചേര്‍ന്ന് ബാറ്റിസ്റ്റയെന്ന നീചനായ ഭരണാധികാരിയെ അട്ടിമറിക്കുകയും ക്യൂബയുടെ മന്ത്രി പദം വരെ അലങ്കരിച്ച ”ചെ’ യാണ് ഞാന്‍. അവസാനം വരെ മുതലാളിത്വത്തിനോട് പൊരുതിയവന്‍.

ഇതൊക്കെ പറയുമ്പോലും ‘ചെ’ യുടെ മുഖത്ത് പുഞ്ചിരി തൂകി നിന്നു. സത്യസന്ധത തോന്നിപ്പിക്കുന്ന ചിരി ഡോക്ടറുടെ ഭയം കുറച്ചു അയാള്‍ക്ക് വേഗം മനസ്സിലാക്കാന്‍ കഴിഞ്ഞു. ഈ മനുഷ്യന്‍ തന്നെ ഉപദ്രവിക്കാനല്ല വന്നത്. എന്നാലും ചെറിയൊരു ഭയാശങ്ക മുറിക്കുള്ളില്‍ നിലനിന്നു.

‘ചെ’ യുടെ നോട്ടം മുറിയാകെ ഓടിനടന്നുയ മേശയില്‍ വച്ചിരിക്കുന്ന മരുന്നു കുപ്പികളിലും ഗുളികകളിലും സാമ്പിള്‍ കവറുകളിലും ചുമരില്‍ കയറിപറ്റി സര്‍ട്ടിഫിക്കറ്റുകളിലും ഫോട്ടോകളിലും… വരെ നോട്ടമെത്തി.
ചെ : ഡോക്ടര്‍ അമേരിക്കയുടെ ആളാണല്ലേ…?
ഡോ : അതെന്താ… അങ്ങനെ ചോദിച്ചത്..?
ചെ : ഡോക്ടര്‍ പ്രിസ്‌ക്രിപ്ഷന് വിടുന്ന മിക്ക മരുന്നുകളും അമേരിക്കയുടെതാണെന്ന് തോന്നുന്നു. അതുകൊണ്ട്.. പിന്നെ എംപഗര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ മുന്നില്‍ നില്‍ക്കണ ആ ഫോട്ടോയും…
ഡോ : .. അതുകൊണ്ടാണോ… അങ്ങനെയൊന്നുമില്ല അവരുടെ മരുന്നുകള്‍ നല്ല ക്വാളിറ്റായാ എന്നു വച്ചു ഇന്ത്യന്‍ കമ്പനി മരുന്നുകള്‍ പരിഗണിക്കില്ലയെന്നല്ല.
ചെ : ശരിയാ… ഞാനും ചില മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്തിട്ടുണ്ട്. അവരുടേതായിട്ടുണ്ട… ചിലര് ഉപയോഗിച്ചിട്ടുമുണ്ട്.
ഡോ : ചെ… ഡോക്ടറായിരുന്നോ…?
ചെ : അതെ… ഞാനൊരു ഫിസിഷ്യനായിരുന്നു. ഡോക്ടര്‍ക്കറിയില്ല.
ഡോ : ശരിക്കും….?

മുന്നിലിരിക്കുന്ന ആളുടെ ഭ്രാന്ത് മൂക്കുമെന്ന് മനസിലാക്കിയ ഡോക്ടര്‍ക്ക് ഭയം കൂടി കൂടി വന്നു. നെഞ്ചിടിപ്പുകള്‍ വെളിയില്‍ കേള്‍ക്കുമെന്നുള്ള അവസ്ഥയായി. തനിക്ക് പോവാന്‍ സമയമായി പിന്നെ കാണാമെന്നു പറഞ്ഞ് തന്ത്രപൂര്‍വ്വം വാതില്‍ക്കലെത്തി വാതില്‍ പടിയില്‍ ആഞ്ഞുവലിച്ചു. വാതില്‍ പൂട്ടികിടക്കുന്നുവെന്ന് മനസ്സിലായി, കുറ്റിയിട്ടിട്ടില്ല താക്കോല്‍കൊണ്ട് പൂട്ടിയിരിക്കുന്നു. തിരികെ മേശക്കരികിലെത്തി താക്കോല്‍ തിരഞ്ഞു. പുസ്തകങ്ങളും ഫയലുകളും തുറന്നു.. അതിലുള്ള കടലാസുകളും, പുസ്തകങ്ങളും ഫയലുകളും.. വാരിവെളിയിലിട്ടു. അസ്വസ്ഥനായി ഡോക്ടര്‍ താക്കോല്‍ തിരഞ്ഞു കൊണ്ടിരുന്നു.
ഡോക്ടര്‍… ഇതാണോ… തിരയുന്നത് മേശപ്പുറത്തിരിക്കുന്ന താക്കോല്‍ ചൂണ്ടി കാണിച്ചുകൊണ്ട്… ചെ
അതെ… തരൂ… എനിക്ക് പോവാന്‍ സമയമായി ദേഷ്യവും… ഭയവും.. കലര്‍ന്ന ശബ്ദത്തില്‍ ഡോക്ടര്‍ ചെയുടെ മുഖത്ത് നോക്കി നോക്കാതെ പറഞ്ഞു..

മുന്നില്‍ കുതറി വന്ന താക്കോല്‍ കൈക്കലാക്കാന്‍ നേരം ചെ കൈകൊണ്ട് താക്കോല്‍ തട്ടി താഴേയിട്ടു. ബൂട്ടുകള്‍ അതിന്‍മേല്‍ ചവിട്ടി നിര്‍ത്തി പറഞ്ഞു. അത്ര പെട്ടന്ന് പോവാതെ.. എനിക്ക് ഡോക്ടറോട് ഒരുപാട് സംസാരിക്കാനുണ്ട്.
തനിക്ക് എന്നോട് എന്താണ് സംസാരിക്കാനുള്ളത്. ഇറങ്ങി പോടാ.. പട്ടി… ദേഷ്യത്താല്‍ ഡോക്ടറുടെ മുഖം ചുവന്നു.
ഡോക്ടറെ.. ചൂടാവാതെ… ഞാനൊന്നും ചെയ്യില്ല ഞാന്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കണം കേട്ടേ പറ്റൂ. ചെ ശബ്ദം കടുപ്പിച്ച് പറഞ്ഞു.
ഞാന്‍ പോലീസിനെ വിളിക്കും കേട്ടോ… ശരീരമാകെ വിയര്‍ത്തു കൊണ്ട് ഡോക്ടര്‍ ശബ്ദമുയര്‍ത്തി…
ഇതു പറഞ്ഞിട്ടും… ചെ ക്ക് യാതൊരു കൂസലുമില്ല. പ്രസിദ്ധമായി ഈ കൂസലില്ലായ്മ കണ്ട് കുരുപൊട്ടിയ ഡോക്ടര്‍ ഫോണെടുത്ത് പോലീസിനെ വിളിക്കാന്‍ നേരം… ചെ യുടെ ബൂട്ടുകള്‍ ഫോണില്‍ ആഞ്ഞു പതിച്ചു… ഫോണ്‍ തവിടു പൊടി..
മേശയിലിരിക്കുന്ന പേപ്പര്‍ വെയ്റ്റും, പെന്‍ഹോള്‍ഡറും മിനി ക്ലോക്കും തെറിച്ച് താഴേക്ക്.

നിങ്ങള്‍ എന്താണീ ചെയ്തത്… ശബ്ദമുയര്‍ത്തി. അതുപോലെ താഴ്ത്തി… കൈ കൂപ്പി ഡോക്ടര്‍ പറയൂ നിങ്ങള്‍ക്ക് എന്താണ് വേണ്ടത്… എന്നെ വെറുതെ വിടൂ..
നിങ്ങളൊരു ഡോക്ടറാകണം… ചെ പറഞ്ഞു..
അതിന്… ഞാനിപ്പോള്‍ ഡോക്ടറല്ലേ…
അതെ.. ഡോക്ടറാണ് ഉപയോഗം നിങ്ങള്‍ക്കു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കും എല്ലാം കമ്പനികളില്‍ നിന്നും നിങ്ങള്‍ പണം മേടിക്കുന്നു അവശ്യമില്ലാതെ മരുന്നുകള്‍ രോഗികളുടെ തലയില്‍ കെട്ടി വച്ചു കൊടുക്കുന്നു. അതൊക്കെ നിര്‍ത്തണം. ഒരുപാട് കാലം സര്‍ക്കാര്‍ സര്‍വീസിലിരുന്നില്ലെ ഈ ക്ലിനിക്കിനു പുറമെ നഗരത്തിലെ ഏറ്റവും വലിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ മേജര്‍ ഷെയറും കൈയുടക്കിയിട്ടുണ്ടല്ലോ… മക്കളെല്ലാം നല്ല നിലയിലും.. മായില്ലെ.. ഇനിയെങ്കിലും ഇതൊന്ന് നിര്‍ത്തിക്കൂടെ….
ചെ ചുമച്ചു കൊണ്ട് തുടര്‍ന്നു.

പാവങ്ങള്‍ക്കിടിയിലേക്ക് ഇറങ്ങി ചെല്ലൂ ചിരങ്ങും, പയുപ്പും, വലിവും, കഷ്യവും, ആസ്തമയും, അവള്‍ക്കുമുണ്ട്. അവരേയും ചികിത്സിക്കൂ. പേരുകേട്ട ഡോക്ടറാണ് താന്‍.
വലിയവീടുണ്ട്, കാറുണ്ട്… എല്ലാം വലിച്ചെറിയൂ.. ഹെ ഒന്നും നഷ്ടപ്പെടാനില്ല… നേടാനെയുള്ളൂ.. ഞാന്‍ അനുഭവസ്ഥനാ..
ഇത്രയും പറഞ്ഞ് റൂമിന്റെ മൂലയില്‍ പോയി ചെ ശ്വാസത്തിനായി പാടുപെട്ടുകൊണ്ടിരുന്നു. ബാല്യകാല സുഹൃത്തായ ആസ്തമ അപ്രതീക്ഷമായി എത്തി കഴിഞ്ഞിരുന്നു…

ചെയൊരു പട്ടിയെ പോലെ ഇരച്ചുകൊണ്ടിരുന്നു… പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഇന്‍ഹെയ്‌ലര്‍ വായില്‍ തിരികി ആഞ്ഞു വലിച്ചു. ശ്വാസത്തിന്റെ താളം പതുക്കെ വീണ്ടെടുത്തു..
ചെ യുടെ അവസ്ഥ കണ്ട് സഹതാപം തോന്നി ഡോക്ടര്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന വെള്ളം നല്‍കി. ക്ഷീണിച്ച് ചെ കസേരയില്‍ ഇരുന്നു പോക്കറ്റില്‍ നിന്നുമെടുത്ത വലിയൊരു ക്യൂബന്‍ ചുരുട്ടില്‍ തീ കൊളുത്തി. അവര്‍ മുഖാമുഖം മൂകരായിരുന്നു ചുരുട്ടില്‍ നിന്നുതിര്‍ന്ന പുക മുറിയാകെ വലയം തീര്‍ത്തു.
ശ്വാസ നിശ്വാസം വീണ്ടെടുത്തെങ്കിലും ചെ യുടെ പരവശം പൂര്‍ണ്ണമായി വിട്ടകന്നില്ല.
ഡോക്ടര്‍ ചെ യോട്… മനസ്സുതുറന്ന്…
ചെ അതീവ ജാഗ്രതയോടെ ഡോക്ടറുടെ വാക്കുകള്‍ ശ്രദ്ധിച്ചു… കേട്ടിരുന്നു…
ചെ… എനിക്ക് ആഗ്രഹമുണ്ട്… ചെ പറഞ്ഞ പോലൊരു ഡോക്ടറാവാന്‍… പക്ഷേ… എന്തൊക്കെയാ ഇനിയും വെട്ടി പിടിക്കാന്‍ ബാക്കിയുണ്ടെന്നൊരു തോന്നല്‍ അതൊരു ഭോഷ്‌ക്കാണെന്നറിയാം… എന്നിട്ടും ഞാനതില്‍ കടിച്ച് തൂങ്ങി കിടപ്പാണ്… (ചെറുതായി ഡോക്ടര്‍ ചിരിക്കുന്നു) സത്യത്തില്‍ എന്റെ ശരിയും തെറ്റും കൃത്യമായിയെനിക്കറിയാം….
ചെ.. ക്കറിയാമോ… ഞാനൊരു താഴ്ന്ന ജാതിക്കാരനാ.. പറയ ജാതിക്കാരന്‍…. പണ്ടത്തെ സവര്‍ണ്ണ മേധാവിത്വ കാലഘട്ടത്തിലെന്റെ സമുദായത്തിന് വിദ്യാഭ്യാസം അന്യമായിരുന്നു. പക്ഷേ ദീര്‍ഘവീക്ഷണമുള്ള എന്റെ അച്ഛന്‍ എന്നെ പഠിപ്പിച്ചു..
അച്ഛന്‍, അമ്മ, അനിയന്‍, അനിയത്തി ഇവര്‍ വയറിറുകി പട്ടിണി കിടന്നു. ഞാനൊരു ഡോക്ടറായി കാണാന്‍.
അവധിക്ക് നാട്ടിലെത്തുമ്പോള്‍ കുടുംബാംഹങ്ങളും കഷ്ടപാടുകളും കാണാന്‍ എനിക്ക് ശക്തിയില്ലായിരുന്നു. അതിനാല്‍ അവധിക്ക് ഞാന്‍ വീട്ടില്‍ മനപൂര്‍വ്വം പോലില്ല… മദ്രാസ് മെഡിക്കല്‍ കോളജിന് സമീപമുള്ള കടകളിലും എന്തിന് ബാറിലും വെയ്റ്ററായി വരെ ഞാന്‍ ജോലിക്ക് നിന്നിട്ടുണ്ട്.

അക്കാലങ്ങളില്‍ എന്റെ ചിന്ത… എന്റെ വരും തലമുറയെ ഞാന്‍ കഷ്ടപ്പെട്ടപോലെ കഷ്ടപെടാന്‍ അനുവദിക്കരുത് ഈ പ്രൊഫഷനില്‍ നിന്നുമൊക്കെ നേടാന്‍ കഴിയൊ… അതൊക്കെ നേടണം… പണം… അധികാരം… മര്യാദ… സ്വത്തുക്കള്‍… ബഹുമാനം… എല്ലാം ഇന്നും എന്റെ പഴയ ചിന്തയുടെ പിന്തുടര്‍ച്ചക്കാരന്‍ തന്നെയാണ് ഞാന്‍. എന്റെ ബാല്യകാലം ഇങ്ങനെയൊക്കെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

പക്ഷേ… ചെ… ഞാന്‍ വയസായി… എനിക്കിനി പഴയതു പോലെ ഓടിനടന്നു ചികിത്സിക്കാന്‍ കഴിയില്ല…
ഡോക്ടറുടെ വാക്കുകള്‍ മുഴുവിപ്പിക്കാന്‍ അനുവദിക്കാതെ
‘ ചെ’…
ഡോക്ടര്‍… നിങ്ങള്‍ ഓടിനടന്നു സഹായം ചെയ്യണമെന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്. നിങ്ങളുടെ നേതൃത്വത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.
ഈ ചെ യെന്ന ഞാന്‍ ചെയ്തതെന്ന്… ലോകം പറയുന്നതിനേക്കാള്‍ അധികം… എനിക്കുറപ്പുണ്ട്. കാരണം നിങ്ങളൊരു കമ്മ്യൂണിസ്റ്റാണ്, ഒരു ഡോക്ടറുടെ മാനസികതയുടെ രണ്ട് വശമാണ് ഇവ രണ്ടും. അതുകൊണ്ടല്ലെ ഞാന്‍ നിങ്ങളുടെ അടുത്തു വന്നത്.

താനൊരു കമ്മ്യൂണിസ്റ്റാണ് യെന്ന വിവരമെങ്ങനെ ചെ ക്ക് മനസിലായി… ചെയോട് അത്ഭുത പൂര്‍വ്വം ഡോക്ടര്‍ ചോദിച്ചു.
ഡോക്ടര്‍… നിങ്ങള്‍ മേശയില്‍ നിന്നും താക്കോല്‍ തിരയാന്‍ വാരി വലിച്ച് വെളിയിലിട്ട ഫയലുകള്‍ക്കിടിയില്‍ ഞാന്‍ മാര്‍ക്‌സെഴുതിയ ഡാസ് ക്യാപ്പിറ്റല്‍ കണ്ടു… വളരെ പഴകിയിരിക്കുന്ന പുസ്തകം.. അതിനര്‍ത്ഥം ഡോക്ടറുടെ കൈവശം ആ പുസ്തകം ഒരുപാട് നാളായി ഉണ്ടെന്നല്ല… വായിച്ചു കാണും… ഒരുപാടുതവണം…
അപേക്ഷയെന്നോണം ചെ പറഞ്ഞു…

ഡോക്ടര്‍ നിങ്ങള്‍ക്കീ സമുദായത്തെ ഒരു പരിധിവരെയാങ്കിപടയുടെയും… മറ്റു വമ്പന്‍മാരുടെയും… നീരാളി പിടിത്തത്തില്‍ നിന്നും രക്ഷിക്കാനാവും… വരും തലമുറയിലെ കൊച്ചു പിള്ളേര്‍ക്ക് മാതൃകയാവാന്‍ കഴിയൂ…
ചെ. തറയില്‍ നിന്നും താക്കോല്‍ കുനിഞ്ഞെടുത്തു ഡോക്ടര്‍ക്ക് നല്‍കി. ചെ യുടെ തുടകളില്‍ അപ്പോഴും ചോര പൊടിഞ്ഞു കൊണ്ടിരുന്നു. അതും ശ്രദ്ധിച്ചു ഡോക്ടര്‍…

എന്തു പറ്റി ചെ… തുടയില്‍ നിന്നൊരുപാട് ചോര വരുന്നുണ്ടല്ലോ…
ദ… തുടകളില്‍ നിന്നു വാര്‍ന്നൊഴുകുന്ന ചോരയെ നോക്കി ഓ… ഇതൊ… ഇത് ഹൃദയത്തിലെ ചോരയാ… തടുയിലൂടെ ഒഴുകുന്നുവെന്ന് മാത്രം.. ചോര നില്‍ക്കില്ല ഡോക്ടര്‍ അമേരിക്കയോട് വിധേയരായ എന്‍റെ ബൊളീവിയന്‍ സഹോദരങ്ങള്‍ സമ്മാനിച്ചതാണ് എന്റെ തുടകളില്‍ നിന്നും പൊടിയുന്ന യീ ചോര. ഒരിക്കല്‍ നില്‍ക്കും… ഞാനാഗ്രഹിച്ച പോലെ ലോകത്ത് സമത്വം എല്ലാവരുടെയും ചിന്തകളില്‍ നിറയുമ്പോള്‍ അതുവരേയും ഈ ചോര പൊടിഞ്ഞു കൊണ്ടിരിക്കു.
ഹസ്താ ലാ വിക്‌ടോറിയാ സിയാപ് പ്രേ
(എവിടെയും എപ്പോഴും ഒരു വിജയം കൂടി കൈവരിക്കാനുണ്ട) ഈ മന്ത്രം ചൊല്ലി ചെ കതകുതുറന്നു നടന്നു നീങ്ങി. വലതുകൈയിലെ വിരലുകള്‍ക്കിടയിലെ ചുരുട്ടില്‍ തീ തെളിഞ്ഞു നിന്നു. ചെ യുടെ കാലുകള്‍ അപ്പോഴുമുടന്തുന്നുണ്ടായിരുന്നു.
ഹസ്താ ലാ വിക്‌ടോറിയാ സിയാപ് പ്രേ…
ഹസ്താ ലാ വിക്‌ടോറിയാ സിയാപ് പ്രേ…
ചെ യുടെ മന്ത്രം ഡോക്ടര്‍ ആവര്‍ത്തിച്ച് കൊണ്ടേയിരുന്നു.

എന്താ പറ്റിയെ… വല്ല ദുസ്വപ്നവും കണ്ടോ…
എന്തായിങ്ങനെ പിച്ചു… പേയും പറയുന്നത്.
ഉറങ്ങി കിടന്ന ഡോക്ടറെ ഭാര്യ തട്ടിയുണര്‍ത്തി. ഡോക്ടര്‍ രാജേന്ദ്രന്‍ ഞെട്ടിയുണര്‍ന്നു. സ്വപ്നത്തിന്റെ ഭാരം കിടക്കയില്‍ നിന്നും തലപൊക്കാനനുവദിച്ചില്ല. അപ്പോഴും ഡോക്ടര്‍ അവക്തമായ സ്വപ്നത്തെ തിരഞ്ഞ് പിടിക്കുകയായിരുന്നു. തന്റെ ജീവിതത്തെ സ്വാധീനിച്ച് സ്വപ്നത്തിന്റെ ചില ഭാഗങ്ങള്‍ തെളിമയില്‍ വന്നു. ഒന്ന് തന്റെ മേശയുടെ ഡ്രോയറില്‍ വിശ്രമിക്കുന്ന കാള്‍ മാക്‌സിന്റെ ദാസ് ക്യാപിറ്റലും… പിന്നെ സ്വന്തം അച്ഛനമ്മമാരുടെ രൂപയും…
പിന്നേയും സ്വപ്നത്തിന്റെ ബാക്കി തിരഞ്ഞുകൊണ്ട് കണ്ണുകള്‍ തുറന്നു ഡേക്ടര്‍ കിടന്നു. അപ്പോഴും കണ്ട സ്വപ്നത്തെ അവ്യക്തമാക്കി ചെ യുടെ ചുരുട്ടിന്റെ പുക മറഞ്ഞു നിന്നും

You May Also Like

മാങ്ങാത്തൊലി

ഒരു കഥയോ കവിതയോ എഴുതണം.. എന്റെ പേരിലും എന്തെങ്കിലുമൊക്കെ കോളേജ് മാഗസിനിലും വരണം. ചെറിയൊരു ആഗ്രഹം. എന്താ, എനിക്കും ആഗ്രഹിച്ച്കൂടെ? എങ്കില്‍ എഴുതിയിട്ട് തന്നെ ബാക്കി കാര്യം. പഴയ മാഗസിനുകള്‍ എടുത്ത് മറിച്ച് നോക്കി. പ്രണയം, ആഗോളവല്‍കരണം, ആഗോളതാപനം… മാങ്ങാത്തൊലി…

കവര്‍ച്ചയുടെ ഫോട്ടോ ഫേസ്ബുക്കിലിട്ട കള്ളന്‍ കുടുങ്ങി

സൗത്ത്‌ ആഫ്രിക്കയില്‍ ടാബ് ലറ്റ് കവര്‍ച്ച നടത്തിയ ആള്‍ ടാബ് ലറ്റുമായി നില്‍ക്കുന്ന ഫോട്ടോ ടാബ് ലറ്റ് ഉടമയുടെ തന്നെ ഫേസ്ബുക്ക് അക്കൌണ്ടില്‍ അപ്‌ലോഡ്‌ ചെയ്തു കുടുങ്ങി. ഫേസ്ബുക്കിലൂടെ അബദ്ധം ചെയ്തു പിടിയിലായ ചരിത്രത്തിലെ വിഡ്ഢികളായ കള്ളന്മാരുടെ കൂടെ അങ്ങിനെ അങ്ങേരും ഇടം പിടിച്ചു.

പ്രേക്ഷകരെ പ്രകമ്പനം കൊള്ളിക്കുന്ന നായക സങ്കല്പം ആയിരുന്നില്ലെങ്കിലും ശ്രീനിവാസനെ ജനം സ്വീകരിച്ചതിനു കാരണമുണ്ടായിരുന്നു

ഞാൻ ഓർമ്മ വെച്ച കാലം മുതൽ കണ്ട ഭൂരിഭാഗം സിനിമകളിലും ഏറ്റവും പ്രാധാന്യമുള്ളയാളാണ് നായകന്മാർ.പുക വലിക്കുന്ന കള്ള് കുടിക്കുന്ന മാസ്സ് ഡയലോഗുകളും

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 13) – ബൈജു ജോര്‍ജ്ജ്

നീണ്ട കൂട്ടികിഴിക്കലുകള്‍ക്കൊടുവില്‍ …; എന്റെ മനസ്സ് ഉറച്ച ഒരു തീരുമാനമെടുത്തു .., റിസള്‍ട്ട് എന്തു തന്നെയായാലും ഉടന്‍ നാട്ടിലേക്ക് തിരിക്കുക