ഹാക്കിംഗ് ഇനി സ്വപ്നമാകും ; എ3 സോഫ്റ്റ്‌വെയറുകള്‍ ഉടന്‍..

394

21237_NpAdvHover

ഹാക്കിംഗിന് വിരാമമിടാന്‍ പുതിയ പദ്ധതിയുമായി കംപ്യൂട്ടര്‍ ശാസ്ത്രജ്ഞര്‍ രംഗത്ത്. കംപ്യൂട്ടറുകളെ നശിപ്പിക്കുന്ന വൈറസ്സുകളെ കണ്ടെത്തുകയും അവയുണ്ടാക്കുന്ന കേടുപാടുകള്‍ പരിഹരിക്കുകയും ചെയ്യാന്‍ കഴിവുള്ളവയാണ് പുതിയതായി രൂപവത്ക്കരിച്ചിരിക്കുന്ന എ3 സോഫ്റ്റുവെയറുകള്‍ . ഒരു വര്‍ച്വല്‍ കംപ്യൂട്ടറായി പ്രവര്‍ത്തിക്കുന്ന എ3 സോഫ്റ്റുവെയര്‍ ഓപ്പറേറ്റിംഗ് സിസ്റ്റവും ആപ്ലിക്കേഷനുകളും നിരീക്ഷിക്കുന്നു.

മിലിറ്ററി , ബിസിനസ്സ് ആവശ്യങ്ങള്‍ക്കായുള്ള സര്‍വ്വറുകളിലാണ് ലിനക്‌സ് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന എ3 സോഫ്റ്റുവെയര്‍ പ്രവര്‍ത്തിക്കുകയെന്ന് ഉത്ത യൂണിവേഴ്‌സിറ്റി കംപ്യൂട്ടര്‍ സയന്‍സ് റിസര്‍ച്ച് അസിസ്റ്റന്റ് പ്രൊഫസര്‍ എറിക് ഈഡ് പറയുന്നു. ഭാവിയില്‍ ലാപ്‌ടോപ്പുകളിലേക്കും സാങ്കേതികവിദ്യ എത്തിക്കാനാകും.

അറിയപ്പെടാത്ത പുതിയ വൈറസ്സുകളെ തിരിച്ചറിയാനുള്ള കഴിവാണ് സാധാരണ വൈറസ് സ്‌കാനറുളില്‍ നിന്ന് എ3യെ വ്യത്യസ്തമാക്കുന്നത്. ഇതിന് വൈറസ്സിനെ തടയാനും കംപ്യൂട്ടറിനുണ്ടാകുന്ന തകരാറിനെ പരിഹരിക്കാനും വീണ്ടും അവ കംപ്യൂട്ടറില്‍ പ്രവേശിക്കുന്നത് തടയാനും സാധിക്കും.