മിഖാസിംഗ് ആലപിച്ചിരിക്കുന്ന ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രത്തിലെ “നോണ്‍സെന്‍സ് കി നൈറ്റ്” എന്ന ഗാനം വൈറലാകുന്നു.
വലിയൊരു മോഷണ ശ്രമത്തിന്റെ ഭാഗമായി ഡാന്‍സ് മത്സരത്തില്‍ പങ്കെടുക്കുന്നതാണ് ഗാനത്തിന്റെ ഇതിവൃത്തം. ചിത്രത്തിലെ പ്രധാന അഭിനേതാക്കളെല്ലാം തന്നെ ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഫറാ ഖാന്, വിശാല്‍ ശേഖര്‍ എന്നിവരുടെ വരികള്‍ക്ക് വിശാല്‍ ശേഖര്‍ കൂട്ടുകെട്ട് ഈണം പകര്‍ന്നിരിക്കുന്നു. കഴിഞ്ഞ ദിസവം പുറത്തിറങ്ങിയ ഗാനത്തിന്റെ വീഡിയോ ഇതുവരെ 1.3 ലക്ഷം ആളുകളാണ് കണ്ടിരിക്കുന്നത്.
ഷാരൂഖ് ഖാനെ കൂടാതെ അഭിഷേക് ബച്ചന്, ദീപിക പദ്കോണ്‍, സോനു സൂഡ്, ബോമന്‍ ഇറാനി, വിവാന് ഷാ, ജാക്കി ഷറോഫ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇവരെ കൂടാതെ ദിനോ മോറിയ, പ്രഭു ദേവ, സാറ ജെയിന് ഡയാസ്, മല്ലിക അറോറ ഖാന്, അനുരാഗ് കശ്യപ്, വിശാല്‍ ദഡ്ലാനി, സാജിദ് ഖാന്, അനുപം ഖേര്‍ തുടങ്ങിയവര്‍ അതിഥി താരങ്ങളായും എത്തുന്നുണ്ട്.