Featured
ഹാപ്പി ബര്‍ത്ത് ഡേ; എസ് എം എസ്സിന് 20 വയസ്സ്
അതെ നമ്മളെല്ലാരും ദിവസവും ഒരു തവണയെങ്കിലും ഉപയോഗിക്കുന്ന എസ് എം എസ്സ് അഥവാ ഷോര്‍ട്ട് മെസ്സേജ് സര്‍വീസിന് 20 വയസ്സ്. മള്‍ട്ടി നാഷണല്‍ ഡീലുകള്‍ മുതല്‍ തങ്ങളുടെ പ്രണയ സ്വപ്നങ്ങള്‍ വരെ പരസ്പരം പങ്കു വെക്കാന്‍ കഴിഞ്ഞ 20 വര്‍ഷമായി എസ് എം എസ്സ് നമ്മുടെ കൂടെ ഉണ്ടെന്നര്‍ത്ഥം.
82 total views

അതെ നമ്മളെല്ലാരും ദിവസവും ഒരു തവണയെങ്കിലും ഉപയോഗിക്കുന്ന എസ് എം എസ്സ് അഥവാ ഷോര്‍ട്ട് മെസ്സേജ് സര്‍വീസിന് 20 വയസ്സ്. മള്‍ട്ടി നാഷണല്‍ ഡീലുകള്‍ മുതല്‍ തങ്ങളുടെ പ്രണയ സ്വപ്നങ്ങള്‍ വരെ പരസ്പരം പങ്കു വെക്കാന്‍ കഴിഞ്ഞ 20 വര്‍ഷമായി എസ് എം എസ്സ് നമ്മുടെ കൂടെ ഉണ്ടെന്നര്‍ത്ഥം.
ലോകത്തെ ആദ്യത്തെ ടെക്സ്റ്റ് മെസ്സേജ് അയച്ചത് രണ്ടു ചെറു വാക്കുകളോടെ 1992 ഡിസംബര്‍ 3 നായിരുന്നു. ‘മേരി ക്രിസ്മസ്’ എന്ന രണ്ടു വാക്കുകളായിരുന്നു അന്നയച്ച മെസ്സേജ്. വോഡഫോണ്‍ നെറ്റ് വര്‍ക്കിലൂടെ ഒരു പേഴ്സണല്‍ കമ്പ്യൂട്ടറില്‍ നിന്നും ഒരു മൊബൈല്‍ ഫോണിലേക്കായിരുന്നു അന്ന് ആദ്യ എസ് എം എസ്സ് അയച്ചത്. അതിനു ശേഷം ഷോര്‍ട്ട് മെസ്സേജ് സര്‍വീസ് ഒരു വിപ്ലവമായി മാറിയത് 1998-ല്‍ യു കെയിലെ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ ‘പേ ആസ് യു ഗോ’ എന്ന പദ്ധതി കൊണ്ട് വന്നപ്പോഴാണ്.
ഇപ്പോള്‍ ലോകമെങ്ങും നാല് ബില്ല്യനോളം ജനങ്ങളാണ് പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ എസ് എം എസ്സ് ഉപയോഗിക്കുന്നത്. എന്നാലും ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം ലോകമെങ്ങും എസ് എം എസ്സ് അയക്കുന്നതില്‍ കുത്തനെ ഉള്ള കുറവാണ് കാണുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
യു കെയില്‍ മാത്രം 1 ബില്ല്യന്‍ എസ് എം എസ്സിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം അവസാനം അവിടെ 39.7 ബില്ല്യന്‍ എസ് എം എസ്സ് ആണ് അയക്കപ്പെട്ടതെന്കില് ഈ വര്‍ഷം അവസാനമാകുമ്പോള്‍ അത് 38.5 ബില്ല്യന്‍ ആയി കുറഞ്ഞതായി കാണുന്നു. അതെ റിപ്പോര്‍ട്ട് പ്രകാരം യു എസ്സിലും ഈ ഡ്രോപ്പ് കാണുന്നു. എസ് എം എസ്സിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കുറവ് രേഖപ്പെടുത്തുന്നത് എന്ന് ‘ദി ഇന്‍ഡിപ്പെന്‍ഡന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
മറ്റു പല കമ്മ്യൂണിക്കേഷന്‍ ടൂളുകളുടെയും രംഗപ്രവേശം ആകാം ഈ കുറവിന് കാരണം എന്നും അതെ പത്രം തന്നെ പറയുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍ പോലെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ എസ് എം എസ്സിന്റെ എണ്ണത്തിലുള്ള കുറവിന് കാരണമാകുന്നു.
എന്തായാലും എസ് എം എസ്സിന്റെ ടോട്ടല്‍ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കുറവ് ഒരു സംഭവമേ അല്ലെന്ന് പറയാം. 20 വര്‍ഷമായി എസ് എം എസ്സ് നമുക്കിടയില്‍ ജൈത്രയാത്ര തുടരുന്നു. ഇരുപത്തിയൊന്നാം ജന്മദിനാശംസകള് നേര്‍ന്നുകൊണ്ട്..
83 total views, 1 views today