ഹാപ്പി മദേര്‍സ് ഡേ !!!! അമ്മമാര്‍ക്കായി സമര്‍പ്പിച്ചത് – വീഡിയോകള്‍

693

02

ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാതൃദിനം ആയി ആഘോഷിക്കുകയാണ്. മിക്കവാറും മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയെയാണ് ലോക മാതൃദിനമായി ആഘോഷിക്കുവാന്‍ ലോകം തെരഞ്ഞെടുക്കാറുള്ളത്. ഇന്ന് വിപണിയില്‍ ആഘോഷിക്കപ്പെടുന്ന പല ദിനങ്ങളും കച്ചവട മനസ്ഥിതിയോടെ തന്നെയാണ് കലണ്ടര്‍ താളുകളില്‍ സ്ഥാനം പിടിച്ചതെങ്കിലും മാതൃദിനം അക്കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുന്നു. വര്‍ഷത്തില്‍ മുന്നൂറ്ററുപത്തെഞ്ചേകാല്‍ ദിവസവും വിസ്മരിപ്പിക്കപ്പെടാന്‍ പാടില്ലാത്ത നാമമാണ് മാതാപിതാക്കളുടേത്. പക്ഷെ ജീവിതത്തിരക്കുകളാലും സ്വാര്‍ത്ഥതകളാലും മനുഷ്യന്‍ ഏറ്റവും കൂടുതല്‍ മറന്നു പോകുന്നതും അവരെത്തന്നെയാണ്. നാടെങ്ങും ഉയര്‍ന്നു വരുന്ന വൃദ്ധസദനങ്ങള്‍ ബോധപൂര്‍വം വിസ്മരിപ്പിക്കപ്പെടുന്ന ആ സത്യത്തെ ഓര്‍മ്മിപ്പിക്കുന്നു. അതെ, ആഘോഷപൂര്‍വം തന്നെ ആ ദിനം കൊണ്ടാടണം. ഓരോ വാക്കുകളും അമ്മയ്ക്കും അച്ഛനുമുള്ള സമ്മാനങ്ങളാകണമെങ്കിലും ഒരു സ്‌നേഹസമ്മാനം അവര്‍ക്ക് കൈമാറാനാകുമെങ്കില്‍! ആ സമയത്തുള്ള ആ ചിരി നമുക്കൊന്നു കാണാനാകുമെങ്കില്‍, നമ്മുടെ ജീവിതം ധന്യമായി.

ലോക മാതൃ ദിനത്തോടനുബന്ധിച്ച് യൂട്യുബില്‍ പുറത്തിറങ്ങിയ ചില വിഡിയോകള്‍ പരിചയപ്പെടുത്തുകയാണിവിടെ

1. ഗൂഗിള്‍ ഗ്ലാസ്‌ പ്രോജെക്റ്റിന്റെ ഭാഗമായി സൌത്ത് കാലിഫോര്‍ണിയ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ അമ്മമാര്‍ക്കായി സമര്‍പ്പിച്ച വീഡിയോ.

2. പ്രശസ്ത യൂത്ത് ചാനല്‍ ആയ ടിവിഎഫ് പുറത്തിറക്കിയ വീഡിയോ. മാതൃ സ്നേഹത്തിന്റെ കരുത്ത് അല്പം ഹാസ്യം ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുന്നു.

3. തന്നെ പറ്റി തന്റെ കുട്ടികള്‍ക്ക് അറിയാത്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അമ്മമാര്‍ മറുപടി പറയുന്നു…. പ്രശസ്ത കൊമേഡിയന്‍ ജിമ്മി കെമ്മെലിന്റെ ഷോ.

4. ലോകത്തിലെ ഏറ്റവും കഠിനമായ ജോലിക്ക് വേണ്ടിയുള്ള ഇന്റര്‍വ്യൂ.!!! കാര്‍ഡ്‌ സ്റ്റോര്‍ യൂട്യുബ് ചാനല്‍ പുറത്തിറക്കിയ പ്രാങ്ക് വിഡിയോ..

5. നവ സിനിമാ സംരംഭകനായ വിക് കൃഷ്ണ അപ്‌ലോഡ്‌ ചെയ്ത ഒരു ഷോര്‍ട്ട് ഫിലിം ..

6. ഫിലിപ്പീന്‍സിലെ കെ എഫ് സി പുറത്തിറക്കിയ വിഡിയോ..

7. പ്രശസ്ത മ്യൂസിക്‌ കംപോസര്‍ ആന്ദ്രിയ ബോചെല്ലി യുടെ ഒരു സമര്‍പ്പണം.

8. ജാക്ക് വേല്‍ പുറത്തിറക്കിയ പ്രാങ്ക് വിഡിയോ..

9. മദേര്‍സ് ഡേ ഗിഫ്റ്റുകളെ കുറിച്ച് ഒരു വിഡിയോ..

10. നോക്കിയാ കമ്പനി യുടെ മദേര്‍സ് ഡേ ട്വിറ്റെര്‍ പ്രോമോഷനല്‍ വിഡിയോ.

ഹാപ്പി മദേര്‍സ് ഡേ !!!!