ഹിന്ദു സംഘടനകളുടെ ഭീഷണിക്ക് മുന്നില്‍ പികെ കീഴടങ്ങി ; പ്രദര്‍ശനം അവസാനിപ്പിക്കുന്നു.!

158

pk
ആമിര്‍ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പികെ വിവിധ മതങ്ങളെ അധിക്ഷേപിക്കുന്നു എന്ന ആരോപണം കത്തിനില്‍ക്കേ അതിന്റെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ചും വിവാദമുയരുകയാണിപ്പോള്‍.  രാജ്കുമാര്‍ ഹിരാനിയുടെ ചിത്രത്തിന് സാമ്പത്തിക സഹായം ലഭിച്ചത് ദുബായിയില്‍ നിന്നാണെന്നും അതിനു പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ ആണെന്നും സുബ്രമണ്യ സ്വാമി ട്വിറ്ററിലൂടെ പറഞ്ഞത് സാമൂഹിക സൈറ്റില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

സിനിമയുടെ മറവില്‍ ആമിര്‍ഖാനും കൂട്ടരും കളളപ്പണം വെളുപ്പിക്കുകയാണ്. ഇതിനെതിരെ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണം. ധനകാര്യമന്ത്രാലയം നടപടിക്ക് അനുകൂല നിലപാട് കൈക്കൊളളണമെന്നും സ്വാമി ആവശ്യപ്പെട്ടു.

ഈയിടെ ചിത്രം കണ്ട മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി സിനിമ അതിമനോഹരമാണെന്നാണ് പറഞ്ഞിരുന്നു. എല്ലാവരും ഈ സിനിമ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് അദ്വാനിക്കെതിരേയും സംഘപരിവാര സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇതിനിടെ പികെയുടെ പ്രദര്‍ശനം നിര്‍ത്തിവച്ചതായും റിപ്പോറര്‍ട്ടുകള്‍ വരുന്നുണ്ട്. മതവികാരം വൃണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് സംഘപരിവാര സംഘടനകള്‍ രാജ്യാപകമായി തിയേറ്ററുകള്‍ക്കുനേരെ ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.