Untitled-1

ഹിപ്‌നോട്ടിസം എന്ന് കേള്‍ക്കുന്ന മാത്രയില്‍ തന്നെ പലരുടേയും ആശങ്കകള്‍ വര്‍ദ്ധിക്കുന്നതായി കാണാം. ഹൃദയ തുടിപ്പുകളുടെ താളം കൊട്ട് വര്‍ദ്ധിക്കുന്നതായി കേള്‍ക്കാം. മനുഷ്യന്‍ എന്നും മനസ്സുകളുടെ നിഗൂഢതകളുടെ കെട്ടുകള്‍ അഴിക്കുവാന്‍ കഠിന പ്രയത്‌നം ചെയ്തിട്ടുണ്ട്. ഹിപ്‌നോട്ടിസം ഇന്നും പുകമറക്കുളളിലെ ഒരു നിഗൂഢ ശാസ്ത്രം തന്നെയാണ്.

ആദ്യത്തെ ഹിപ്‌നോട്ടിസ്റ്റ് ഈശ്വരനാണെന്ന് പറയാം. ബൈബിളില്‍ ഉല്പത്തി പുസ്തകം വായിക്കുമ്പോള്‍,ദൈവം സകലതും സൃഷ്ടിച്ചു. എന്നാല്‍ മനുഷ്യന് ഇണയില്ലാത്തതിനാല്‍ ദൈവം വിഷമിച്ചു. അതുകൊണ്ട് ദൈവം മനുഷ്യനെ ഗാഢനിദ്രയിലാഴ്ത്തി. അവന്‍ ഉറങ്ങുമ്പോള്‍ അവന്റെ വാരിയെല്ല് എടുത്തു……….. അങ്ങിനെ ആദ്യ ഹിപ്‌നോട്ടിസ്റ്റ് ദൈവവും, വിധേയനായത് ആദാമുവുമാണ് എന്ന് വിശ്വസിക്കാം.

സര്‍പ്പം തുള്ളല്‍ കേരളത്തിന്റെ തനതു കലാ രൂപമാണ്. സര്‍പ്പക്കളത്തിലിരുന്നു ഉറഞ്ഞു തുള്ളുന്ന സ്ത്രീകള്‍ അവസാനം ബോധശൂന്യരായി വീഴുന്നുണ്ട്. തീയ്യാട്ടുകളിലും, വെളിച്ചപ്പാടന്മാര്‍ക്കും കെട്ടിയാടുന്ന വേളകളിലും അവസാനം ഒരു അബോധാവസ്ഥ വന്നു ചേരുന്നുണ്ട്.വടക്കന്‍ മലബാറില്‍ കണ്ടു വന്നിരുന്ന ഒരു പ്രാചീന കലാ രൂപമാണ് വെട്ടും കുത്തും. റാത്തീബ്ദഫ്ഫിന്റേയും മറ്റും താളങ്ങളോടു കൂടി വിശുദ്ധ മന്ത്രങ്ങളുവിട്ട് ഒരു വ്യക്തിയെ അബോധാവസ്ഥയിലെത്തിക്കുന്നു. അബേധാവസ്ഥയിലെത്തിയ ഇയാള്‍ മൂര്‍ച്ചയേറിയ കത്തി കൊണ്ട് ശരീരത്തില്‍ കുത്തി മുറിവേല്‍പ്പിക്കുന്നു.

1734 മേയ് 23ന് സ്വിറ്റ്‌സര്‍ലാന്റില്‍ ജനിച്ച മെസ്മറാണ് ഹിപനോട്ടിസത്തിന്റെ അനന്ത സാധ്യതകള്‍ സൂക്ഷമമായി മനസ്സിലാക്കുവാന്‍ പ്രയത്‌നിച്ച പ്രഥമ ശാസ്ത്രജ്ഞനായിരുന്നു.

ഇന്ത്യയില്‍ കടിയേറി പാര്‍ത്ത ഒരു പാശ്ചാത്യ മിഷനറിയുടെ മകനായി ഗോവയില്‍ ജനിച്ച ഫാദര്‍ അബ്ബാ ഫെരിയ ആണ് ഇന്ത്യയിലെ അദ്യത്തെ ഹിപ്‌നോട്ടിസ്റ്റായി അറിയപ്പെടുന്നത്. അബ്ബാ ജോസ് കസ്‌റ്റോഡിയ ഡി ഫെരിയ എന്ന ഈ പോര്‍ച്ചുഗീസ് വംശജനാണ് ശാസ്ത്രീയ ഹിപ്‌നോട്ടിസത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നു.

ഗ്രീക്ക് ഉറക്ക ദേവതയുടെ പേരാണ് ഹിപ്‌നോസ്. ഈ ദേവനെ റോമക്കാര്‍ വിളിച്ചിരുന്നത് സോമ്്‌നാ എന്നാണ്. ഹിപ്‌നോട്ടിസം എന്നു പറഞ്ഞാല്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായ ഉറക്കമാണ്. ഈ ശാസ്ത്ര വിദ്യയെ ബ്രിട്ടീഷുകാരനായ ഡോ. ജയിംസ് ബ്രെയ്ഡാണ് ഹിപ്‌നോസിസ് എന്ന് ആദ്യമായി നാമകരണം ചെയ്തത്. നമ്മുടെ ഭാരതത്തില്‍ ഈ ഹിപ്‌നോട്ടിസം മോഹനിദ്ര എന്ന പേരിലാണ് പ്രചരിച്ചത്. മോഹ നിദ്രയെക്കുറിച്ച് നമ്മുടെ പല പുരാണങ്ങളിലും ചില സ്ഥലങ്ങളില്‍ പരമാര്‍ശമുണ്ട്.
Basic Principle of Hypnosis: SELF HYPNOSIS.
Defination: It is an altored state of conscience induced by suggestions.
നിര്‍ദ്ദേശങ്ങളുടെ അന്തരഫലമായി ഉരുത്തിരിയുന്ന ഒരു വ്യത്യസ്ഥ മാനസ്സിക അവസ്ഥയാണ് ഹിപ്‌നോസിസ് എന്ന അറിയപ്പെയുന്നു.
ഒരു വ്യക്തിയുടെ സജസ്റ്റബിലിറ്റി ഒരു വ്യക്തിക്ക് സ്വയമോ, മറ്റൊരാള്‍ക്കോ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതിനുള്ള കഴിവിനെയാണ് സജസ്റ്റബിലിറ്റി എന്ന് പറയുന്നത്.

സ്വീകരണത: (സസപ്റ്റിയബിലിറ്റി) സ്വയമോ, മറ്റൊരാള്‍ തരുന്നതായ നിര്‍ദ്ദേശങ്ങളെ സ്വീകരിക്കുന്നതിള്ള കഴിവിനെയാണ് സ്വീകരണത എന്ന് പറയുന്നത്.

നമ്മുടെ തലച്ചോറിനുള്ളില്‍ നിന്ന് 4 തരം തരംഗങ്ങള്‍ പുറപ്പെടുന്നുണ്ട്. അവ 1. ബീറ്റ തരംഗം. 24 മുതല്‍ 14 വരെ സൈക്കിള്‍ പെര്‍ സെക്കന്റാണ് ഇതിന്റെ ദൈര്‍ഘ്യം. ഇത് ബോധാവസ്ഥയിലുള്ള തരംഗ ദൈര്‍ഘ്യമാണ്.
2. ആല്‍ഫ തരംഗം: 147 cps.(സൈക്കള്‍ പെര്‍ സെക്കന്റ്)
3. തീറ്റ തരംഗം: 74 cps. ഈ രണ്ട് ലെവലുകള്‍ ഹിപ്‌നോട്ടിക് ലെവലാണ്.
4. ഡെല്‍റ്റാ തരംഗം: 40 cps. ഗാഢ നിദ്രാ ലെവലാണ്.

ഹിപ്‌നോട്ടിസം ചെയ്യുന്നതിനു 4 മാര്‍ങ്ങളുണ്ട്.

1. നറോട്ടിക് ഹിപ്‌നോസിസ്: മയക്കു മരുന്നുകള്‍ വളരെ ചെറിയ അളവില്‍ വെയിനിലേക്ക് (കുത്തിവെച്ചുകൊണ്ട്) നല്‍കികൊണ്ട് വിവേചന ശക്തി നഷ്ടപ്പെടുത്തിയതിനു ശേഷം നിര്‍ദ്ദേശങ്ങള്‍ കൊടുക്കുക വഴി ഒരു വ്യക്തിയെ ഹിപ്‌നോട്ടിക് നിദ്രാവസ്ഥയിലേക്ക് കൊണ്ടു വരുവാന്‍ കഴിയും. ഇതിനു ഉപയോഗിക്കുന്ന ചില മരുന്നുകളാണ് 1. സോഡിയം പെന്റാതോള്‍, 2. സോഡിയം അമിറ്റേറ്റ്, 3. ട്രൈക്ലോര്‍ എത്തലില്‍ എന്നിവ. 10 ഗ്രെയിന്‍ 10 cc വെള്ളത്തില്‍ ചേര്‍ത്ത് പതുക്കെ പതുക്കെ ഡ്രിപ്പ് കൊടുക്കുന്നതുപോലെ കുത്തിവെയ്ക്കണം. അളവുകള്‍ ഒരു ഡോക്റ്ററാണ് നിശ്ചയിക്കുക. ഇവ സൈക്കാട്രിസ്റ്റുകള്‍ക്കു മാത്രമേ ചെയ്യുവാന്‍ പാടുള്ളു. മറ്റുളളവര്‍ ഇത് പ്രയോഗിച്ചാല്‍ നിയമ വിരുദ്ധവും അപകടകരവും ശിക്ഷാര്‍വുമാണ്.

2. ഇലട്രോണിക് രീതി: ഉപകരണങ്ങള്‍ ഉപയോഗിച്ച് തലച്ചോറ്# തരംഗങ്ങളെ ആല്‍ഫയോ തീറ്റയോ തരംഗങ്ങളിലേക്കു കൊണ്ടുവന്നു നിര്‍ദ്ദേശങ്ങള്‍ കൊടുത്തു നിദ്രയിലേക്കു നയിക്കുന്നു.

ഡ്രഗ് ഇന്‍ഡ്യൂസഡ് രീതി. ഹിപ്‌നോട്ടിക് അവസ്ഥയിലേക്ക് പോകുവാന്‍ തയ്യാറുള്ള ചില വ്യക്തികള്‍ അവരുടെ ഉള്‍ ഭയവും, ആകാംക്ഷയും മൂലം ഹിപ്‌നോസിസിന് വിധേയരാകതെ വരുന്നുണ്ട്. ആകാംക്ഷയേയും, ഉല്‍ക്കണ്ഡയേയും, ഭയത്തേയും നിയന്ത്രിക്കുവാന്‍ കഴിയുന്ന ചില മരുന്നുകള്‍ നല്‍കി നിയന്ത്രണ വിധേയമാക്കിയ ശേഷം നിര്‍ദ്ദേശങ്ങള്‍ നല്‍കി നിദ്രയിലേക്കു കൊണ്ടു പോകുന്നു. ഇതിനുപയോഗിക്കുന്ന മരുന്നുകളെ ആന്‍ക്‌സിയോലിറ്റ് ഏജന്റ് എന്ന് പറയുന്നു. ഇതില്‍ പ്രാധാന മരുന്നാണ് Alprazolam. അവയുടെ കമ്പോള പേരുകളാണ് 1. Alprax, 2. Retsyl, 3. Trika. ഇവ 3 അളവുകളില്‍ ലഭ്യമാണ്. മരുന്ന് കൊടുത്ത് 45 മിനറ്റ് കഴിഞ്ഞ് ക്ലൈന്റിനെ വിളിച്ച് ഹിപ്‌നോട്ടിക് നിര്‍ദ്ദേശങ്ങള്‍ നല്‍ക്കുന്നു.

നാച്ച്വറല്‍ അഥവ പ്രകൃതിത്വ രിതി:
1. പ്രോഗ്രസ്സീവ് റിലേക്‌സേഷന്‍ രീതി:
ഒരു ലഘു വ്യായാമ മുറ ചെയ്യിച്ചുകൊണ്ട് കക്ഷിയെ ശാരീരികമായി വിശ്രമത്തിലാക്കുകയും, ഒപ്പം നിര്‍ദ്ദേശങ്ങള്‍ കൊടുത്തുകൊണ്ട് നിദ്രയിലേക്ക് ആനയിക്കുന്നു. ഹൃദ്രോഗികള്‍, ഗര്‍ഭിണികള്‍, ശാരീരിക അവശര്‍ എന്നിവര്‍ക്ക് ഈ രീതി പാടില്ല.
2. വിഷ്വല്‍ റിലാക്ലേഷന്‍ രീതി:
ഒരു വ്യക്തിയുടെ കാല്‍ വിരല്‍ തുമ്പു മുതല്‍ ഓരോ ശരീരഭാഗവുംതല വരെ മനസ്സു കൊണ്ട് അയച്ചു തളര്‍ത്തിയിടുവാന്‍ നിര്‍ദ്ദേശിക്കുന്നു. അതോടൊപ്പം ഉറങ്ങുവാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.
3. ബ്രീത്തിംങ്ങ് രീതി: (Hypoxia)
വളരെ വേഗത്തിലും ആഴത്തിലും ഒരു വ്യക്തി ശ്വാസോച്ഛ്വാസം ചെയ്താല്‍ വളരെ കൂടിയ അളവില്‍ ഓക്‌സിജന്‍ അവരുടെ ശരീരത്തില്‍ കാണും.അതിന്റെ ഫലമായി ശരീരത്തില്‍ ഹൈപ്പോക്‌സിയ എന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നു. ഇതിന്റെ ഫലമായി വ്യക്തിയുടെ വിവേചനബോധം താല്‍ക്കാലികമായി നഷ്ടപ്പെടുന്നു.ആ സമയം തക്ക നിര്‍ദ്ദേശങ്ങള്‍ കൊൊടുത്തുകൊണ്ട് വ്യക്തിയെ ഹിപ്‌നോട്ടിക് അവസ്ഥയിലേക്ക് കൊണ്ടു പോകുന്നു. ഹൃദ്രോഗികള്‍, ഗര്‍ഭിണികള്‍, ശാരീരിക അവശര്‍ എന്നിവര്‍ക്ക് ഈ രീതി പാടില്ല.
4. Fascination method , 5. Confusing method, 6. Counting method 7. Combination method എന്നിങ്ങനെ പല രീതികളും ഇനിയും ഉണ്ട്.

ഹിപ്‌നോസിസിന് 3 വ്യത്യസ്ഥ അവസ്ഥാ ഭേദങ്ങള്‍ ഉണ്ട്. ഇത് Dr. charkot ആണ് കണ്ടുപിടിച്ചത്.
1. Lethargic stage ( മടി പിടിച്ചിരിക്കുന്ന അവസ്ഥ)
ബീറ്റാ ലെവലില്‍ നിന്ന് ആല്‍ഫാ ലെവലിലേക്ക് വരുന്ന അവസ്ഥയാണിത്. ഈ അവസ്ഥയില്‍ സ്പര്‍ശന ശക്തിയുണ്ടായിരിക്കും. ലക്ഷണങ്ങള്‍ശരീരം വിശ്രമാവസ്ഥയില്‍ വരുന്നു.ശ്വാസഗതി നോര്‍മലായിരിരക്കും.മുഖ ഭാവങ്ങള്‍ സാധാരണ ഗതിയിലായിരിക്കും. കണ്‍പോളകള്‍ ധൃതഗതിയില്‍ വിറയലോടു കൂടി അടഞ്ഞു തറന്നു പൂര്‍ണ്ണമായി അടഞ്ഞു പോകുന്നു. സ്പര്‍ശനത്താല്‍ ഉണരും.
2.Cataleptic Stage { Numbness stage}
Alfa stageനും Theta stageനും ഇടയിലുള്ള അവസ്ഥയാണിത്. ലക്ഷണങ്ങള്‍ അഗാധമായ വിശ്രമം. മന്ദഗതിലുള്ള ശ്വാസഗതി, മുഖഭാവങ്ങള്‍ വളരെ കുറയുന്നു. ഈ സമയം മതിഭ്രമവിഭ്രമമരവിപ്പിക്കല്‍ (ഹലൂസിനേഷന്‍, ഡെലൂഷന്‍,അനസ്തീഷ്യ) അനാല്‍ജിയ (വേദനയില്ലാത്ത അവസ്ഥ) എന്നിവ പരീക്ഷിച്ചറിയാം.ഈ അവസ്ഥയില്‍ സാധാരണഗതിയിലുള്ള ലഘു മനോ രോഗങ്ങള്‍ക്കും,വ്യക്തിത്വ വൈകല്യങ്ങള്‍ക്കും, സ്വഭാവ വൈകല്യങ്ങല്‍ക്കും മനോജന്യ രോഗങ്ങള്‍ക്കും ചികിത്സ നടത്താവുന്നതാണ്.
3. Somnambulistic stage ( സ്വപ്‌നാടനം.)
മുഖത്തെ ഭാവങ്ങള്‍ പൂര്‍ണ്ണമായും ഒവിഞ്ഞു പോകും. ഒരു ശവ ശരിരം കാണുന്നതു പോലെ തോന്നു.ശരീരം അത്യഗാധ വിശ്രമത്തിലായിരിക്കും. ശ്വാസഗതി വളരെ മന്ദ ഗതിയിലായിരിക്കും. പഴകിയതും, ആഴത്തിലുള്ളതുമായ മനോരോഗങ്ങള്‍ ചികിത്സിക്കാം. വളരെ ഗഢമായ സ്വഭാവ വൈകല്യങ്ങളെ ചികിത്സിക്കുന്നതിനും, ഗവേഷണങ്ങള്‍ നടത്തുന്നതിനും, മുന്‍ജന്മ ചികിത്സ നടത്തുന്നതിനും ഈ അവസ്ഥ ഉപകരിക്കും.
24 csp മുകളില്‍ വരുന്ന അവസ്ഥയാണിത് മുഴുത്ത ഭ്രാന്തും
പൂജ്യത്തിനു തഴെ വരുന്ന അവസ്ഥയില്‍ coma stage ഉം ആയി കണക്കാക്കുന്നു.

ടെര്‍മിനേഷന്‍: ഹിപ്‌നോസിസില്‍ ഉറങ്ങുക എന്ന നിര്‍ദ്ദേശമാണ് നല്‍കിയതെങ്കില്‍ അവസാന സമയത്ത് ഉണരുക എന്ന നിര്‍ദ്ദേശം കൊടുക്കണം.

പോസ്റ്റ് ഹിപ്‌നോട്ടിസം: ഹിപ്‌നോട്ടിക് അവസ്ഥയില്‍ നിന്ന് ഉണര്‍ന്നു കഴിഞ്ഞാല്‍ ഏതേങ്ങിലും പ്രത്യേക രീതിയില്‍ കക്ഷി പെരുമാറുന്നതിന്് അതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ കക്ഷി ഹിപ്‌നോട്ടിക് അവസ്ഥയിലായിരിക്കുമ്പോള്‍ തന്നെ നല്‍കുന്നു. ഇങ്ങിനെ ചെയ്യുന്നതിനെ പോസ്റ്റ് ഹിപ്‌നോട്ടിക് സജ്ജഷന്‍ എന്ന് പറയുന്നു.

ഹിപ്‌നോട്ടിക് റിഗ്രഷന്‍: ഒരു സബ്്ജക്റ്റിന്റെ മനസ്സിനെ നിര്‍ദ്ദേശങ്ങളില്‍ കൂടി മുന്‍ കാലങ്ങളിലേക്ക് കൂട്ടു കൊണ്ടു പോകുകയും, അവരില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതും, മുന്‍ കാലങ്ങളില്‍ നടന്നതും ആയ സംഭവങ്ങള്‍ വീണ്ടും പുനര്‍ജനിപ്പിച്ചുകൊണ്ട് അതിനെ പതിരോധിക്കുവാന്‍ പഠിപ്പിക്കുന്ന ഒരു രീതിയാണ്. ഇതിലൂടെ മുന്‍ ജന്മങ്ങളിലേക്ക് പ്രവേശിക്കുവാനാകും. ഒരു കാര്യം വ്യക്തമാക്കുവാന്‍ ആഗ്രഹിക്കുന്നു. എല്ലവാര്‍ക്കും ംല്ലാവരേയും ഹിപ്‌നോട്ടിസ് ചെയ്യുവാന്‍ കഴിയുകയില്ല. പ്കൃതി വിരുദ്ധമായി ഒന്നും പ്രവര്‍ത്തിക്കുവാനാകില്ല. ഞാന്‍ അപൂര്‍വ്വം ചിലരെ മുന്‍ജന്മത്തിലേക്ക് കൊണ്ടു പോയിട്ടുണ്ട്. എല്ലാം വിജയിച്ചിട്ടില്ല. സത്യസന്ധനും സദാചാര ബോധവുമുള്ള സ്ത്രീ പുരുഷന്മാരെ അവരുടെ നിലപാടിനു വിപരീതമായി നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ ഞെട്ടിയുണരും.

ഒരു ഹിപ്‌നോട്ടിസ്റ്റിനു ആവശ്യം വേണ്ടത് ക്ഷമ, ഭാവന, വോയ്‌സ് മോഡുലേഷന്‍ എന്നിവയാണ്.

മുന്‍ കരുതലുകള്‍: ഒരു സ്ത്രീയെ ഹിപ്‌നോട്ടൈസ് ചെയ്യുമ്പോള്‍ സ്ത്രീയുടെ ബന്ധുക്കളാരെങ്കിലും കൂടെ വേണം. ഒരു രോഗിയെ തനിച്ച് വിടരുത്. ശരിയായ രോഗ നിര്‍ണ്ണയം ചെയ്യണം. നിര്‍ദ്ദേശങ്ങളെല്ലാം പോസിറ്റീവ് ആയിരിക്കണം. നിര്‍ദ്ദേശങ്ങളെല്ലം ഉറപ്പിച്ചും, ആവര്‍ത്തിച്ചും നല്‍കണം.

ഹിപ്‌നോട്ടിസം പഠിക്കുന്നത് എന്തിന്? വ്യക്തിത്വ തകരാറുകള്‍ പരിഹരിക്കുവാന്‍. എന്താണ് വ്യക്തിത്വം? ഒരു വ്യക്തിയുടെ പ്രവര്‍ത്തികളുേടയും, ചിന്തകളുടേയും ആകത്തുകയാണ് ഒരാളുടെ വ്യക്തിത്വം. ഇത് ജന്മനാലോ, മാതാ പിതാക്കളില്‍ നിന്നോ, കുടംബത്തില്‍ നിന്നോ, വിദ്യലയങ്ങളില്‍ നിന്നോ, സമൂഹത്തില്‍ നിന്നോ, മുന്‍ ജന്മത്തില്‍ നിന്നോ ആകാം. ഒരു സന്തുലിത വ്യക്തിത്വം വികസിപ്പിച്ച് വളര്‍ത്തി കൊണ്ടു വരുവാന്‍ ഹിപ്‌നോട്ടിലത്തിന് കഴിയും.
മനോജന്യ ആധികളും വ്യാധികളും ചികിത്സിച്ചു ഭേദമാക്കുവാന്‍ ഹിപ്‌നോട്ടിലത്തിനു കഴിയും.

ഭൂത പ്രേത ബാധകളൊഴിപ്പിക്കുവാന്‍ ഹിപ്‌നോട്ടിസം കൊണ്ട് കഴിയും.

മുന്‍ജന്മ കാര്യങ്ങളുടെ ഗവേഷണത്തിനു ഉപയോഗിക്കാം. A.D.555ല്‍ വത്തിക്കാനില്‍ ഇത് നിരോധിച്ചു.

പ്രോഗ്രഷന്‍: റിഗ്രഷന്‍ പിറകിലേക്കു പോകുന്നുവെങ്കില്‍ പ്രോഗ്രഷന്‍ ഭാവിയിലേക്കു പോകുന്നു. ഓരോരുത്തരുടേയും ഭവി നിയന്തിരക്കുവാന്‍ ഇതു മൂലം കഴിയും. പ്രകൃതിക്ക് വിരുദ്ധമായിട്ട് നേട്ടങ്ങള്‍ക്കു വേണ്ടി ഇതിനെ ദരുപയോഗപ്പെടുത്തുവാന്‍ കഴിയില്ല.

ഒരു വ്യക്തി മരിക്കുമ്പോള്‍ 240 മൈക്രോ ഗ്രാം തൂക്കും കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ആത്മാവ് ആണെന്ന് ധരിക്കുന്നു. മനസ്സ് എന്നാല്‍ ഒരു രാസ പ്രവര്‍ത്തനമാണെന്ന് പറയപ്പെടുന്നു.

 

You May Also Like

മോഡി ജൂണിലെ ടൂര്‍ പ്രഖ്യാപിച്ചു, അടുത്ത സെല്‍ഫി ബംഗ്ലാദേശില്‍ നിന്നും…

ഇനി കുറച്ചു ദിവസം ഇവിടെ കാണുമല്ലോ എന്ന് കരുതി സമാധാനിച്ച നമ്മളെ ഞെട്ടിച്ചു കൊണ്ട് മോഡി അടുത്ത ടൂര്‍ പ്ലാന്‍ ചെയ്തു കഴിഞ്ഞു

ബ്ലഡ് മൂണും ഒരുപിടി വ്യാജപ്രചരണങ്ങളും

ബ്ലഡ്‌ മൂണ്‍ എന്നത് പേടിക്കേണ്ട കാര്യമൊന്നുമല്ല. എന്താണ് ബ്ലഡ്‌ മൂണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രതിഭാസം എന്ന് വിശദമായി പറഞ്ഞുതരും ഈ ലേഖനം

ലഹരി മണക്കും കേരളം; കേരളം ഭ്രാന്താലയമായി മാറിയോ ?

കേരം തിങ്ങും കേരളനാട് എന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കുന്ന പ്രകടനമാണ് ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിലെ ഇന്നത്തെ സ്ഥിതി വിശേഷം. എവിടെ നോക്കിയാലും മദ്യമയം.

പ്രണയം, മരണം, അതിജീവനം

പ്രണയം, മരണം, അതിജീവനം Sajid AM അതെ പറഞ്ഞു വരുന്നത് പ്രണയത്തിന്റെ, വിരഹത്തിന്റെ, നഷ്ട്ടപ്പെടലുകളുടെ അതിജീവനത്തിൻ്റെ,…