ഹിരോഷിമ ആണവ ബോംബിനെ അതിജീവിച്ച 388 വയസ്സുള്ള ബോണ്‍സായി മരം !

254

1

ദിവസങ്ങള്‍ക്ക് മുന്പ് റെഡിറ്റ് യൂസറായ കെബിടോയ്സ് ആണ് ഹിരോഷിമ ആണവ ബോംബിനെ അതിജീവിച്ച 388 വയസ്സുള്ള ബോണ്‍സായി മരത്തിന്റെ ചിത്രം റെഡിറ്റില്‍ അപ്‌ലോഡ്‌ ചെയ്യുന്നത്. 1626 നട്ട ഈ മരം 1945 ലെ ഹിരോഷിമ ബോംബിങ്ങിനെ അത്ഭുതകരമായി അതിജീവിക്കുകയായിരുന്നു.

ഇപ്പോള്‍ അമേരിക്കയിലെ ദേശീയ ബോണ്‍സായി മ്യൂസിയത്തില്‍ ഉള്ള ഈ മരം 1976 അമേരിക്കന്‍ ജനതയ്ക്ക് ഒരു സമ്മാനമായി ജപ്പാനില്‍ നിന്നുമുള്ള മാസാരു യമാക്കി എന്നയാള്‍ കൊടുത്തതാണ്. 1945 ല്‍ യമാക്കി കുടുംബത്തിന്റെ ഒരു നഴ്സറിയില്‍ ആയിരുന്നു ഈ മരം ഉണ്ടായിരുന്നത്. അവിടെ നിന്നും കേവലം 2 മൈലുകള്‍ അപ്പുറമാണ് ഹിരോഷിമ സ്ഥിതി ചെയ്യുന്നത്. നഴ്സറിയില്‍ വന്‍ ചുറ്റുമതില്‍ കാരണം ആണവ വികിരണം മരത്തെ ബാധിചില്ലത്രേ.