ഹൃദയഭേദകമായ ചില രംഗങ്ങള്‍ ക്യാമറയില്‍ പതിഞ്ഞപ്പോള്‍ ! – ഭാഗം 1

0
178

ജീവിതം എന്ന് പറയുന്നത് വ്യത്യസ്തമായ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഒന്നാണ്. അതില്‍ സുഖങ്ങള്‍ ഉണ്ടാകും ദുഃഖങ്ങള്‍ ഉണ്ടാകും. ഇവിടെ നമ്മള്‍ ചില ചിത്രങ്ങള്‍ കാണാന്‍ പോവുകയാണ്. ഹൃദയഭേദകമായ ആ രംഗങ്ങള്‍ നമുക്കൊന്ന് കണ്ടു നോക്കാം.

1. 2011 ല്‍ തായ്ലന്‍ഡിലെ ഫുകെറ്റില്‍ നടന്ന വെജിറ്റേറിയന്‍ ഫെസ്റ്റിവലില്‍ പിശാചുക്കളെ തങ്ങളില്‍ നിന്നും അകറ്റുവാനായിട്ടും തങ്ങളുടെ സമൂഹത്തിനു ഭാഗ്യം കൊണ്ട് വരാനായിട്ടും നിരവധി പേരാണ് ഇങ്ങനെ വായിലൂടെയും മറ്റും കമ്പികള്‍ കയറ്റിയത്.

1

2. ഈ വര്ഷം ആഗസ്റ്റില്‍ നിറഞ്ഞൊഴുകിയ ഗംഗയുടെ സംഹാര താണ്ഡവത്തില്‍ രക്ഷപ്പെടുവാനായി ഒരു കുട്ടി പോസ്റ്റില്‍ കെട്ടിയ കയറിലൂടെ തൂങ്ങി രക്ഷപ്പെടുവാന്‍ ഒരുങ്ങുന്ന രംഗം.

3. ചെളി നിറഞ്ഞൊരു അഗ്നിപര്‍വ്വതം ഇന്തോനേഷ്യയിലെ ജാവയില്‍ 2006 പുറംതള്ളപ്പെട്ടപ്പോള്‍ അനേകം പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. 2013 ല്‍ ആ സംഭവത്തെ ഓര്‍ക്കുവാനായി ജാവ സ്വദേശികള്‍ വീണ്ടും ചെളിയില്‍ ഇറങ്ങിയപ്പോള്‍

4. സെന്റ്‌ പീറ്റേഴ്സ് ബര്‍ഗില്‍ നടന്ന ഒരു സ്വവര്‍ഗ രതിക്കാരുടെ പരേഡിനിടെ പോലിസ് ആക്രമണത്തില്‍ പരിക്കേറ്റവര്‍ . പോലിസ് അവര്‍ക്കെതിരെ കല്ലെറിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്‌.

5. 2010 ലെ ഹെയ്ത്തി ഭൂകമ്പത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി

6. 1996 ല്‍ സ്വന്തം അച്ഛന്റെയും ഇളയ സഹോദരന്റെയും മരണത്തില്‍ ദുഖിതനായി വിതുമ്പുന്ന ജോണ്‍ ഫാഹി ജൂനിയര്‍ എന്ന കുട്ടി. ഇവന്റെ അമ്മ കാന്‍സര്‍ മൂലം ഈ ദുരന്തത്തിന് കേവലം രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് മരണപ്പെട്ടത്. ഇവരുടെ വീട്ടില്‍ ഉണ്ടായ ഒരു തീപ്പിടുത്തത്തില്‍ ആണ് അച്ചനെയും ഇളയ സഹോദരനെയും ജോണിന് നഷ്ടപ്പെടുത്തിയത്. ജോണും സഹോദരിയും മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്‌.

7. കിഴക്കന്‍ ജെരൂസലെമില്‍ ഉള്ള തങ്ങളുടെ വീട് തകര്‍ക്കപ്പെട്ട ദുഃഖത്തില്‍ വാവിട്ടു കരയുന്ന കുഞ്ഞ്. അമ്മ സമീപം.

8. 15,000 പേരുടെ മരണത്തിനു ഇടയാക്കിയ ജപ്പാന്‍ ഭൂകമ്പത്തിന്റെ ദൃശ്യം. 10,000 പേര്‍ക്ക് പരിക്കേല്‍ക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. വാവിട്ടു കരയുന്ന ഒരു യുവതിയെ ചിത്രത്തില്‍ കാണാം.

9. 2010 ല്‍ തന്റെ അച്ചനെ അറസ്റ്റ് ചെയ്യാന്‍ വന്ന ഇറാഖി എമര്‍ജന്‍സി റെസ്പോന്‍സ് ബ്രിഗേഡ് മെമ്പറിനെ ഭീതിയോടെ നോക്കുന്ന ഒരു കുഞ്ഞ്.

10. തങ്ങളുടെ നഗരത്തില്‍ ജൂതന്മാരെ കുടിയിരുത്തുന്ന ഇസ്രായേല്‍ നയത്തിനെതിരെ പ്രതിഷേധിക്കുന്ന ഒരു ഫലസ്തീനിയന്‍ പെണ്‍കുട്ടി ഒരു ഇസ്രായേല്‍ സൈനികനെതിരെ കയ്യുയര്‍ത്തുന്നു.