ഹെല്‍മറ്റ് ധരിക്കാതെ കാര്‍ ഓടിച്ചതിന് പെറ്റി !!!

198

new

ഉത്തര്‍ പ്രദേശിലെ മീററ്റിലാണ് സംഭവം. പെറ്റി അടിക്കാന്‍ കാരണം ഒന്നും കിട്ടാതെ വളഞ്ഞ പോലീസുകാരന്‍ അവസാനം കാര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് വച്ചില്ലയെന്നു പറഞ്ഞു കാര്‍ യാത്രികന് പെറ്റി അടിച്ചു കൊടുത്തു.

പോലീസുകാരായാല്‍ എന്തും ചെയ്യാമോ? അല്ലെങ്കില്‍ പോലീസുകാര്‍ക്ക് എവിടെയും കയറി എന്തിനും പെറ്റി അടിക്കാമോ?

കാര്‍ ഡ്രൈവര്‍ക്ക് ഹെല്‍മെറ്റ് വയ്ക്കാതെ വാഹനമോടിച്ചുവെന്ന് ചൂണ്ടിക്കാട്ടി ട്രാഫിക് പോലീസ് പിഴ ചുമത്തിയതായി പരാതി മീററ്റ് പോലീസിനു ലഭിച്ചു കഴിഞ്ഞു.

ശൈലേന്ദര്‍ സിങ്(43) എന്ന മാരുതി സിഫ്റ്റ് കാര്‍ ഡ്രൈവറോടാണ് ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴയടക്കാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത്. കാറിന്റെ നമ്പര്‍ സഹിതം രേഖപ്പെടുത്തിയ ചെല്ലാനും ഉദ്യോഗസ്ഥന്‍ ഡ്രൈവര്‍ക്ക് നല്‍കി.

മീററ്റില്‍ നിന്ന് ഹസന്‍പൂരിലേക്ക് പോകും വഴി ശൈലേന്ദ്ര സിംഗിനാണ് ദുരനുഭവമുണ്ടായത്.ഡ്രൈവിങ് ലൈസന്‍സ്, കാറിന്റെ രേഖകള്‍ തുടങ്ങിയവ ഉദ്യോഗസ്ഥന്‍ പരിശോധിച്ചതായും എന്നാല്‍ യാതൊരു പിഴവുകളും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും സിങ് പറയുന്നു. തന്റെ നാലു മാസം പ്രായമുള്ള കുട്ടിയുമായി ആശുപത്രിയില്‍ പോകേണ്ടതുണ്ടെന്നും പോകാന്‍ തിരക്കുണ്ടെന്നും താന്‍ ഉദ്യോഗസ്ഥനെ അറിയിച്ചു.

പക്ഷെ  ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് പിഴയടക്കണമെന്ന് ചൂണ്ടിക്കാട്ടി ഒരു ചെല്ലാന്‍ തരുകയാണ് ഉദ്യോഗസ്ഥന്‍ ചെയ്തതെന്നു സിങ് പറയുന്നു.

ഒരബദ്ധം ഏത് പോലീസുകാരും പറ്റും എന്നല്ലേ ചൊല്ല്,പക്ഷെ ഏതേലും പോലീസുകാരന്‍ ഇങ്ങനെ ഒക്കെ ചെയ്യുമോ?