ഹൈദരാബാദ് റെയില്‍വേ സ്റ്റേഷനില്‍ യാചന നടത്തുന്ന ഈ പ്രമുഖ ബോളിവുഡ് നടിയേത് ?

133

01

ഹൈദരാബാദ് റെയില്‍വേ സ്റ്റേഷനില്‍ സാധാരണ കുത്തിയിരുന്ന് യാചിക്കുന്ന ആളുകള്‍ക്കിടയില്‍ ഒരു പുതിയ മുഖം. പുതിയ മുഖം ആണെങ്കിലും ദിവസങ്ങളോളം കുളിക്കാതെ ജടപിടിച്ച മുടികള്‍ മുടിയും താടിയും ആ യാചകനെ അസ്സലാക്കി. അതിനിടക്ക് അതിലൂടെ നടന്നു പോയ ഒരു സ്ത്രീ യാചകന്റെ യാചനയില്‍ വീണു കയ്യിലുണ്ടായിരുന്ന പത്തു രൂപയുടെ നീട്ടി. കൂടെ ഒരു കമന്റും, തനിക്കൊന്നും വേറെ ജോലി ചെയ്തു ജീവിച്ചൂടെ എന്ന്. യാചകനെ സൂക്ഷിച്ചു നോക്കിയപ്പോള്‍ എവിടെയോ കണ്ടു മറന്ന പോലെ.. ഇശോയെ ഇത് നമ്മുടെ സില്‍ക്കല്ലേ എന്നായി ആളുകളുടെ ചോദ്യം.

അതെ വിദ്യാ ബാലനായിരുന്നു. തന്റെ പുതിയ ചിത്രം ബോബി ജാസൂസിന് വേണ്ടിയാണ് വിദ്യ ഇത്തരമൊരു വേഷം അണിഞ്ഞത്. സംഗതി വിജയിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. പിച്ചക്കാരനെ നോക്കുന്ന മുഖഭാവത്തോടെയാണ് വിദ്യ അവിടെ ഇരിക്കുന്ന സമയങ്ങളില്‍ ആളുകള്‍ അതിലൂടെ കടന്നു പോയത്.