ഹോട്ടലില്‍ നിന്നും സാധനം അടിച്ചു മാറ്റുന്നവരില്‍ ഇന്ത്യക്കാര്‍ മൂന്നാം സ്ഥാനത്ത്

146

1

താമസിക്കാനെത്തുന്ന ഹോട്ടലുകളില്‍ നിന്നും സാധനങ്ങള്‍ അടിച്ചു മാറ്റുന്നവരില്‍ ഇന്ത്യക്കാര്‍ മൂന്നാം സ്ഥാനത്താണെന്ന് പഠനത്തില്‍ കണ്ടെത്തി. ഒരു ആഗോള സര്‍വേ പ്രകാരം ഹോട്ടലില്‍ നിന്നും സാധനങ്ങള്‍ അടിച്ചു മാറ്റുന്ന ടോപ്‌ 3 ദേശക്കാരില്‍ 38% ഇന്ത്യക്കാരും 40 മെക്സിക്കോ സ്വദേശികളും 57% കൊളംബിയക്കാരും ആണെന്നാണ്‌ ഇവരുടെ കണ്ടെത്തല്‍ . സര്‍വേ പ്രകാരം ഓസ്ട്രേലിയന്‍ യാത്രക്കാരില്‍ കാല്‍ ഭാഗവും ഹോട്ടലുകളില്‍ നിന്നും സാധനങ്ങള്‍ അടിച്ചു മാറ്റുന്നവരില്‍ നിപുണരാണെന്ന് കണ്ടെത്തി. ഓണ്‍ലൈന്‍ അക്കമൊഡേഷന്‍ ബുക്കിംഗ് സര്‍വീസ് ആയ ഹോട്ടല്‍സ് ഡോട്ട് കോം നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

മാഗസിനുകളാണ് കൂടുതല്‍ ഇന്ത്യക്കാരും അടിച്ചുമാറ്റുന്നത്. ചൈനക്കാര്‍ ആര്‍ട്ട് വര്‍ക്കുകളം ഇറ്റലിക്കാര്‍ ലിനെന്‍ പോലുള്ള തുണികളും അടിച്ചു മാറ്റുന്നെന്നും സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. 29 രാജ്യങ്ങളില്‍നിന്നുള്ള 8600 ആളുകളെ കണ്ടെത്തിയാണ് സര്‍വേ നടത്തിയത്. ഇതില്‍ മിക്കവരും ഹോട്ടലുകളിലെ കൊച്ചുകൊച്ചു സാധനങ്ങള്‍ മോഷ്ടിക്കാറുണ്ടെന്നു സര്‍വേ നടത്തുന്ന ടീമിനോട് സമ്മതിച്ചുവത്രേ.

അടിച്ചു മാറ്റല്‍ ഏറ്റവും കുറവ്‌ ഡെന്മാര്‍ക്ക് സ്വദേശികളില്‍ ആണ്. 12% ആളുകള്‍ മാത്രമാണ് ഹോട്ടലുകളില്‍ നിന്നും മോഷ്ടിക്കാരുള്ളത്.