Society
ഹോട്ടല്‍ ജോലിക്കാരിക്ക് 200 ഡോളര്‍ ടിപ്പ് ! പിച്ചക്കാര്‍ക്ക് 100 ഡോളര്‍ !
ഈ കാലത്ത് ഇങ്ങനെയും ചിലരോ എന്ന് കരുതുന്നുണ്ടാവും നിങ്ങള്‍ . കാരണം അത്തരമൊരു മഹത്തായ പ്രവര്‍ത്തി, അതായത് നമ്മള് പൂവിട്ടു പൂജിക്കേണ്ട പ്രവര്‍ത്തിയാണ് ഈ മൂന്ന് പേര് ചെയ്തിരിക്കുന്നത്. ഗിവ് ബാക്ക് ഫിലിംസ് എന്ന പേരിലുള്ള ഈ സംഘം ഒരു ഹോട്ടല്‍ ജോലിക്കാരിക്ക് ടിപ്പായി കൊടുത്തത് 200 ഡോളറാണ്. കണ്ണ് നിറഞ്ഞു പോയ ആ ജോലിക്കാരി ഇവര്‍ക്ക് താങ്ക്സ് പറയുമ്പോള്‍ നമ്മുടെയും കണ്ണുകള്‍ നിറയും.
138 total views

ഇവര്‍ തന്നെ ഇറക്കിയ മറ്റൊരു വീഡിയോയില്‍ റോഡിന്റെ അരികിലൂടെ നടന്നു പോകുന്നവരില്‍ നിന്നും ലഭിക്കുന്ന നാണയതുട്ടുകള്‍ ലഭിക്കുന്നതും നോക്കി ഇരിക്കുന്ന നിരാലംബരായ പിച്ചക്കാര്‍ക്ക് അവരുടെ അടുത്ത് പോയി 100 ഡോളര്‍ കൊടുക്കുന്നതാണ് കാണിക്കുന്നത്. അവരുടെ മുഖത്ത് ആ സമയത്ത് വരുന്ന അത്ഭുതവും മറ്റും കാണേണ്ടതാണ്.
ഇതൊക്കെ കാണുമ്പോള്‍ ഭൂമിക്ക് ഇനിയും കുറച്ചു കാലം കൂടി ആയുസ്സുണ്ട് എന്ന കാര്യമാണ് നമുക്ക് മനസ്സിലാവുക. കാരണം ചെറിയ ശതമാനം ആളുകളില്‍ എങ്കിലും നന്മ ബാക്കിയുണ്ടല്ലോ.
വീഡിയോ അപ്ലോഡ് ചെയ്ത് ഏതാനും ദിവസങ്ങള്‍ മാത്രമേ ആകുന്നുവെങ്കിലും അത് കണ്ടവരുടെ എണ്ണം ലക്ഷങ്ങള്‍ ആണ്.
139 total views, 1 views today