ഹോളിവുഡില്‍ നിന്നും കോപ്പിയടിച്ച ബോളിവുഡ് പോസ്റ്ററുകള്‍ !

0
387

കോപ്പിയടി സിനിമകളെ കുറിച്ചുള്ള ഒരുപാട് വാര്‍ത്തകള്‍ നിങ്ങള്‍ വായിച്ചു കാണും. അത് പോലെ തന്നെ കോപ്പിയടിച്ച ഗാനങ്ങളെക്കുറിച്ചും. എന്നാല്‍ നമ്മളിവിടെ കാണിക്കുന്നത് ഹോളിവുഡ് സിനിമ പോസ്റ്ററില്‍ നിന്നും ഇന്‍സ്പിറേഷന്‍ എന്ന പേരും പറഞ്ഞ് അല്ലെങ്കില്‍ അത് പോലും പറയാതെ കോപ്പിയടിച്ചു ഇറക്കിയ ചില ബോളിവുഡ് സിനിമ പോസ്റ്ററുകളെ കുറിച്ചാണ്.

2012 ലെ ബോളിവുഡ് ഹിറ്റ്‌ സിനിമ റൌഡി രാത്തോര്‍ 1998 ല്‍ ഇറങ്ങിയ ചൌ യുന്‍ ഫാറ്റിന്റെ ദി റീപ്ലേസ്മെന്റ് കില്ലെര്‍ എന്ന സിനിമ പോസ്റ്റര്‍ ആണ് കൊപ്പിയിടിച്ചത്.

a

2008 ലെ ഗജിനി എന്ന ഹിന്ദി ചിത്രത്തിന്റെ പോസ്റ്റര്‍ 2008 ല്‍ തന്നെ പുറത്തിറങ്ങിയ ഇന്‍ക്രെടിബില്‍ ഹള്‍ക്ക് ആണ് കോപ്പിയടിച്ചത്.

b

 

2012 ലെ ജബ് തക് ഹേയ് ജാന്‍ പോസ്റ്റര്‍ 2008 ലെ ടോട്ടല്‍ റീകോള്‍ എന്ന സിനിമയുടെ പോസ്റ്റര്‍ ആണ് പകര്‍ത്തിയത്. പലരും സ്പെഷ്യല്‍ ഫോര്‍സസ് എന്ന സിനിമയുടെ പോസ്റ്ററുമായും ഇതിനെ താരതമ്യം ചെയ്യാറുണ്ട്.

c

 

2005 ലെ ആഷിക് ബനായ അപ്നെ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ രൂപം കൊണ്ടത് 2004 ഇറങ്ങിയ കൊറിയന്‍ സിനിമ 3 അയേണ്‍ കണ്ടു കൊണ്ടായിരുന്നു.

d

 

2010 ലെ കൈറ്റ്സ് പോസ്റ്റര്‍ 2004 ലെ ദി നോട്ട്ബുക്കിനെയാണ് അപ്പടി പകര്‍ത്തിയത്.

e

 

2012 ലെ ഹീറോയിന്‍ പോസ്റ്റര്‍ മരിയ കാരെയുടെ ഫോട്ടോഷൂട്ടില്‍ നിന്നുമാണ് രൂപം കൊണ്ടത്.

f

 

അക്ഷയ് കുമാറിന്റെ 2012 ല്‍ ഇറങ്ങിയ ഖിലാഡി 789 ജാക്കി ചാന്റെ ഡ്രങ്കന്‍ മാസ്റ്ററെയാണ് കോപ്പിയടിച്ചത്.

g

 

2011 ലെ മൌസം എന്ന ചിത്രം കോപ്പിയടിച്ചത് യാതൊരു ഉളുപ്പും ഇല്ലാതെ ഹോളിവുഡ് സൂപ്പര്‍ ഹിറ്റ്‌ ചിത്രം ടൈറ്റാനിക്കിനെയായിരുന്നു.

h

 

2012 ലെ വില്‍ യു മാരി മീ എന്ന ചിത്രം കോപ്പിയിടിച്ചത് ഹോളിവുഡ് ടിവി സീരീസ് ആയ ഹൌ ഐ മെറ്റ് യുവര്‍ മദറിനെയായിരുന്നു.

i

 

ഇനി മറ്റൊരു കോപ്പിയടി കണ്ടു നോക്കൂ.

j

 

2012 ലെ എജന്റ്റ് വിനോദ് എന്ന ചിത്രം മിസ്റ്റര്‍ ബീനിന്റെ ജോണി ഇംഗ്ലീഷിനെയാണ് പകര്‍ത്തിയത്.

k