ഹോവര്‍ ബോര്‍ഡില്‍ പറപറന്നു കാനഡ സ്വദേശി റെക്കോര്‍ഡ്‌ ഇട്ടു

145

സ്‌പൈഡര്‍മാന്‍ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക് ഹോവര്‍ ബോര്‍ഡുകള്‍ പരിചയം കാണും. സ്പൈഡര്‍മാന്‍ സിനിമയിലെ വില്ലന്‍ ഉപയോഗിക്കുന്ന പറക്കും യന്ത്രമാണ്കാ ഹോവര്‍ ബോര്‍ഡ്.

കാലുകളില്‍ ഘടിപ്പിക്കാവുന്ന ഈ പറക്കും യന്ത്രം സ്വന്തമായി വികസിപ്പിച്ച് അതില്‍ ഏറ്റവും കൂടുതല്‍ ദൂരം പറന്നതില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ് ക്യാറ്റ്‌ലിന്‍ അലക്‌സാന്‍ഡര്‍ ഡുറു എന്ന കാനഡക്കാരന്‍. കാനഡയിലെ ക്യുബക്കിലുളള ഓറോ തടാകത്തിന് മുകളിലൂടെ ആയിരുന്നു സവാരി.
പന്ത്രണ്ട് മാസത്തോളം അക്ഷീണം പ്രവര്‍ത്തിച്ചാണ് ഡുറു ഇത്തരമൊരു ഹോവര്‍ ബോര്‍ഡ് നിര്‍മിച്ചത്. 275.9 മീറ്ററോളം ഇതിന്റെ പുറത്ത് സഞ്ചരിച്ചാണ് ഇയാള്‍ ഗിന്നസില്‍ കയറിപ്പറ്റിയത്. ഹോവര്‍ബോര്‍ഡിന് മുകളില്‍ കയറി ഒരു മനുഷ്യന് സഞ്ചരിക്കാനാകുമെന്ന് ലോകത്തോട് പറയണമെന്ന് മാത്രമാണ് താനുദ്ദേശിച്ചതെന്ന് ഡുറു പറയുന്നു.

വീഡിയോ ഒന്ന് കണ്ടു നോക്കു.