Featured
ഹോസ്റ്റസ് ഫയല്‍ ഈസി ആയി എഡിറ്റ് ചെയ്യാം
വിന്‍ഡോസിലെ ഹോസ്റ്റസ് ഫയല്‍ എങ്ങനെ ആണ് ഈസി എഡിറ്റ് ചെയ്യുന്നത് എന്നാണ് ഞാന്‍ ഇവിടെ വിവരിക്കുന്നത്.
ആദ്യമായി നമ്മുടെ കമ്പ്യൂട്ടറിന്റെ മൈ കമ്പ്യൂട്ടര്‍ (my comuter) എന്ന ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്തു അതില്‍ ലോക്കല്‍ ഡിസ്ക് സി (local disc (c:)) എന്ന ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക.
126 total views

വിന്‍ഡോസിലെ ഹോസ്റ്റസ് ഫയല്‍ എങ്ങനെ ആണ് ഈസി എഡിറ്റ് ചെയ്യുന്നത് എന്നാണ് ഞാന്‍ ഇവിടെ വിവരിക്കുന്നത്.
ആദ്യമായി നമ്മുടെ കമ്പ്യൂട്ടറിന്റെ മൈ കമ്പ്യൂട്ടര്‍ (my comuter) എന്ന ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്തു അതില്‍ ലോക്കല്‍ ഡിസ്ക് സി (local disc (c:)) എന്ന ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക.
അതില്‍ നിന്നും വിന്‍ഡോസ് (windows )എന്ന ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക ,
അതില്‍ നിന്നും സിസ്റ്റം32 (system32) എന്ന ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക ,
അതില്‍ നിന്നും ഡ്രൈവേര്‍സ് (drivers) എന്ന ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക ,
അതില്‍ നിന്നും ഇടിസി (etc) എന്ന ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക
ഓപ്പണ്‍ ചെയ്യുമ്പോള്‍ നമുക്കതിനെ ഇങ്ങനെ കാണാം
ഈ ഫോള്‍ഡരില്‍ കാണുന്ന ഹോസ്റ്റസ് (hosts) എന്ന ഫയലിനെ കോപ്പി ചെയ്യുക, അതിനു ശേഷം ഡെസ്ക്ടോപിലെക് പേസ്റ്റ് ചെയ്യുക , എന്നിട്ട് ആ ഫയലിനെ ഓപ്പണ്‍ ചെയ്യുക, ഓപ്പണ്‍ ചെയ്യാന്‍ നോട്ട്പാഡ് (notpad) ഉപയോഗിക്കുക.
ഇനി നമുക്ക് ഇതിനെ എഡിറ്റ് ചെയ്യാന്‍ തുടങ്ങാം,
#::1 localhost എന്ന വരിക്ക് താഴെ മുതല്‍ ആണ് എഡിറ്റ് തുടങ്ങേണ്ടത്
നിങ്ങളുടെ കയ്യില്‍ ഹോസ്റ്റില്‍ ബ്ലോക്ക് ചെയ്യേണ്ട വെബ് സൈറ്റുകളുടെ അഡ്രസ് ഉണ്ടെങ്കില്‍ അത് ഇവിടെ നമുക്ക് ടൈപ്പ് ചെയ്യാം, ഉദാഹരണമായി www.******.com നിങ്ങള്‍ക്ക് ബ്ലോക്ക് ചെയ്യണം എന്നാണെങ്കില്‍ 127.0.0.1 എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ടു സൈറ്റ് അഡ്രസ് ടൈപ്പ് ചെയ്യുക.
നിങ്ങളുടെ കയ്യില്‍ ഹോസ്റ്റ് ബ്ലോക്ക് ചെയ്യേണ്ട സൈറ്റുകളുടെ ഫയല്‍ ഉണ്ടെങ്കില്‍ അതിനെ ഓപ്പണ്‍ ചെയ്തു 127.0.0.1 എന്നു തുടങ്ങുന്ന ഭാഗം മുതല്‍ കോപ്പി ചെയ്തു നോട്ട്പാഡിലേക്ക് പേസ്റ്റ് ചെയ്യുക, എന്നിട്ട് അതിനെ സേവ് ചെയ്യുക .
അതിനു ശേഷം സേവ് ചെയ്ത ഈ ഫയലിനെ കോപ്പി ചെയ്തു ഇടിസി (etc) എന്ന ഫോള്‍ഡറിലേക്ക് തിരിച്ച് പേസ്റ്റ് ചെയ്യുക ,
കോപ്പി ആന്‍ഡ് റീപ്ലേസ് ( copy and replace ) അടിക്കുക ,
കണ്ടിന്യൂ (continue) അടിക്കുക .
ഇപ്പോള്‍ നിങ്ങളുടെ ഹോസ്റ്റസ് ഫയല്‍ എഡിറ്റിംഗ് പൂര്‍ണമായി.
വീഡിയോ ഡെമോ കണ്ടു കഴിഞ്ഞല്ലോ അല്ലെ?
127 total views, 1 views today