fbpx
Connect with us

ഹോ എന്നാ വേദനയാര്‍ന്നെന്നറിയാമോ?

ഇടതുകാലിലെ ഉപ്പൂറ്റി നീര് വന്നു വീര്‍ത്തിരിക്കുന്നു.മിനിഞ്ഞാന്ന് കയറിയ ഒരു കാരമുള്ളാണ് നീരുവീക്കത്തിന്റെ സൃഷ്ടാവ്.പണ്ടും ഒരു പ്രാവശ്യം വളരെകുട്ടിയായിരിക്കുമ്പോള്‍ ഇടവഴിയില്‍ നിന്നും ഈ വിദ്വാന്‍ ജോസെഫിന്റെ കാലില്‍ ഉമ്മവെച്ചിട്ടുണ്ട് .കാരമുളെളന്നു പരക്കെ അറിയപ്പെടുന്ന ഈ അസത്തിനു അസാരം വിഷം ഉണ്ടെന്നു അന്ന് വൈദ്യന്‍ രാമയ്യന്‍ പറഞ്ഞത് ഇപ്പോഴും ഓര്‍മയുണ്ട് . അന്നത്തെ പോലെ ഇന്നും അതിന്റെ വേദന അസഹ്യമായിതന്നെ അനുഭവപ്പെടുന്നുമുണ്ട്.ഈ വിങ്ങലും വേദനയും സഹിക്കാന്‍ മേല, വയസ്സ് 47 ആയി കൂട്ടിനു ഷുഗറും ഉണ്ട്. ആകെ പ്രശ്‌നമാകുമോ?

 112 total views

Published

on

ഇടതുകാലിലെ ഉപ്പൂറ്റി നീര് വന്നു വീര്‍ത്തിരിക്കുന്നു.മിനിഞ്ഞാന്ന് കയറിയ ഒരു കാരമുള്ളാണ് നീരുവീക്കത്തിന്റെ സൃഷ്ടാവ്.പണ്ടും ഒരു പ്രാവശ്യം വളരെകുട്ടിയായിരിക്കുമ്പോള്‍ ഇടവഴിയില്‍ നിന്നും ഈ വിദ്വാന്‍ ജോസെഫിന്റെ കാലില്‍ ഉമ്മവെച്ചിട്ടുണ്ട് .കാരമുളെളന്നു പരക്കെ അറിയപ്പെടുന്ന ഈ അസത്തിനു അസാരം വിഷം ഉണ്ടെന്നു അന്ന് വൈദ്യന്‍ രാമയ്യന്‍ പറഞ്ഞത് ഇപ്പോഴും ഓര്‍മയുണ്ട് . അന്നത്തെ പോലെ ഇന്നും അതിന്റെ വേദന അസഹ്യമായിതന്നെ അനുഭവപ്പെടുന്നുമുണ്ട്.ഈ വിങ്ങലും വേദനയും സഹിക്കാന്‍ മേല, വയസ്സ് 47 ആയി കൂട്ടിനു ഷുഗറും ഉണ്ട്. ആകെ പ്രശ്‌നമാകുമോ?

‘അപ്പച്ചന് ഡോക്ടറെ പോയി കണ്ടുകൂടെ’ ?നാന്‍സിയാണ് ചോദിച്ചത്.അവള്‍ ഇപ്പോള്‍ വീട്ടിലുണ്ട്, അവളുടെ വയറ്റില്‍ ഒരു ജീവനും.പെണ്ണിന്റെ ആദ്യത്തെ പ്രസവം പെണ്‍വീട്ടുകാരുടെ അവകാശമാണ്.നിറവായറോടുകൂടി നാന്‍സിയെ വീട്ടില്‍കൊണ്ടുവരുമ്പോള്‍ മരുമോന്‍ ജോണിക്കുട്ടി പറഞ്ഞു.പൈസാ ഒരുപാടു ചെലവാ എന്നാലും ഇല്ലെന്നു കരുതി ‘അവകാശം’നിഷേധിക്കുവാന്‍ ഒക്കുമോ?മരുമോന്‍ ജോണിക്കുട്ടി പോയതിന്റെ നാലാംനാള്‍ കാലില്‍കയറികൂടിയതാണീ വിദ്വാന്‍… …

‘ആശുപത്രിയിലൊന്നും പോകണ്ടാടീ ,അവന്മാര് കീറുകയോ മാന്തുകയോ വല്ലതും ചെയ്തു കളയും ‘

ആശുപത്രിയില്‍ പോകാനുള്ള മോളുടെ അഭിപ്രായത്തോട് ജോസെഫിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

Advertisement

‘ഓ അപ്പനല്ലേലും വേദന സഹിക്കാന്‍ പറ്റൂലാലോ ‘

അതുപിന്നെ ശരിയല്ലേ.വേദന സഹിക്കാന്‍ ആരെക്കൊണ്ടാണ് സാധിക്കുക.എനിക്കണേ ഇതു ഒട്ടും സഹിക്കാന്‍ മേലാ.ശരീരത്തീ ഒരു തടിപ്പോ,പോറലോ പോലും ഏല്‍ക്കുന്നത് പേടിയുള്ള കൂട്ടത്തിലാണ് ഞാന്‍…,ശരീരം നോന്താ ഭൂമി കറങ്ങുന്നത് പോലെ തോന്നും.അതുകൊണ്ട് തോഴിലിനാവശ്യമായ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ പോലും വളരെ സൂക്ഷിച്ചേ കൈകാര്യം ചെയ്യാറുള്ളൂ.ചെലവന്മാര്‍ പറയാറുണ്ട് മനസിന്റെ വേദനയാ സഹിക്കാന്‍ മേലാത്തെ,ശരീരത്തിന്റെ വേദന എത്ര നിസ്സാരം.എങ്ങനെയാണ് ഈ നായിന്റെ മക്കള്‍ക്ക് ഇങ്ങനെ പറയാന്‍ സാധിക്കുന്നത്?ജോസെഫെന്ന എനിക്ക് ഇത് നേരെ തിരിച്ചാ.

വേദന സഹിക്കാന്‍ ഒട്ടും മേലാതെ വന്നപ്പോള്‍ ജോസഫ് വളരെ ബുദ്ധിമുട്ടി ഞൊണ്ടി ഞൊണ്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്നു.ഒരു രൂപ ചീട്ടു വാങ്ങി ക്യൂവില്‍ നിന്ന് ഡോക്ടറെ കണ്ടു.ഡോക്ടര്‍ പറഞ്ഞത് ഇപ്രകാരം

‘ആകെ നീരായിട്ടുണ്ടല്ലോ’ഇതു പറഞ്ഞപ്പോള്‍ ഡോക്ടര്‍ ഉപ്പൂറ്റിയില്‍ വിരലമര്‍ത്തി

Advertisement

‘അയ്യോ’…….ജീവന്‍ പോകുന്ന പോലെയാണ് ജോസഫ് അലറിയത്.ഡോക്ടറിന്റെ റൂമിന് വെളിയില്‍ നില്‍ക്കുന്നവര്‍ അങ്ങോട്ട് എത്തിനോക്കി.ഡോക്ടറും ഞെട്ടിപ്പോയി.’വേദന സഹിക്കാന്‍ മേല ഡോക്ടറെ അതാ’.ഡോക്ടര്‍ പിന്നെ ഒന്നും മിണ്ടിയില്ല.വേഗം പ്രിസ്‌ക്രിപ്ഷന്‍ എഴുതി.പോകാന്‍ നേരം പറഞ്ഞു ക്ലീന്‍ ചെയ്തിട്ട് വെള്ളം നനയാതെ നോക്കണമെന്ന്.പതിയെ തൊങ്കി തൊങ്കി വരാന്തയില്‍ എത്തി.വലത്തേ കാല് കൊണ്ടാണ് എല്ലാചലനങ്ങളും .ആ കാലമാടന്‍ തോട്ടതോട് കൂടി കാല് കിടന്നു വിങ്ങുകയാണ്.എന്റെ പുണ്യാളാ ഈ വേദന താങ്ങാന്‍ ജോസെഫിനാവൂലാ…

ക്ലീനിംഗ് റൂമില്‍ നേഴ്‌സ് പട തയ്യാറായിട്ടുണ്ട്.തൊങ്കി തൊങ്കി അവര്‍ പറഞ്ഞ കട്ടിലില്‍ കയറിക്കിടന്നു.കിടന്നു കഴിഞ്ഞ് കാല് മോളീകേറ്റി വെച്ചപ്പോള്‍ കുറച്ചാശ്വാസം തോന്നി.എന്നാലും വിങ്ങലുണ്ട്.നേഴ്‌സ്മാര്‍ കാല് നോക്കി ഉപ്പൂറ്റി നോക്കി എന്തൊക്കയോ ചെയ്തു.പ്രാണന്‍ പോകുന്നത് പോലെ തോന്നി ജോസെഫിന്.പിതാവിനെയും,പുത്രനേയും, പരിശുദ്ധത്മാവിനെയും മാറി മാറി വിളിച്ചു.വേദന കൂടിയപ്പോള്‍ ക്ലീന്‍ ചെയ്യുന്ന നേഴ്‌സ്‌നെ പച്ചമലയാളത്തില്‍ അഭിസംബോധന ചെയ്തു.കര്‍ത്താവേ ഈ വേദന എനിക്ക് സഹിക്കനാവൂലാ എന്ന് പറഞ്ഞ് അലറിക്കരഞ്ഞു.

‘എന്റെ അങ്കിളേ അതിനുമാത്രം ഒന്നുമില്ലല്ലോ ഇത് …ചെറിയൊരു മുള്ളെടുക്കുന്നതല്ലേ ..’അടുത്തു നിന്നിരുന്ന ഒരു നേഴ്‌സ് പറഞ്ഞു.അതിനു അവളോടുള്ള ജോസെഫിന്റെ മറുപടി കേട്ട് ആശുപത്രിയില്‍ വന്ന എല്ലാവരും നാണിച്ചു പോയി .അങ്ങനെ ഒരുവിധം വെള്ളത്തുണിയില്‍ മഞ്ഞമരുന്നു പൊതിഞ്ഞ കാലുമായി കഷ്ടപ്പെട്ട് വീട്ടില്‍വന്നു കയറി.ചെന്നപ്പോള്‍ നാന്‍സി കൈയ്യേലും കാലേലുംമെല്ലാം എണ്ണ പുരട്ടി ഇരിപ്പാണ്.ഗര്‍ഭകാല ശുശ്രൂഷ.

നാല് ദിവസം വീട്ടിലിരുന്നു വിശ്രമിച്ച് ഒരു ഞായറാഴ്ച അയാള്‍ പണിസ്ഥലത്തേക്കു പോയി.ഞായറാഴ്ചയാണ് ജോസെഫിന്റെ പണിസ്ഥലത്തേക്ക് ആളുകള്‍ എത്തുന്നത്…..,അയാള്‍ പണി ചെയ്യുന്ന ഷെഡിന്റെ പിന്നാമ്പുറത്തെക്ക് ചെന്നു.അവിടെ ഒരു മൂരി ക്ടാവിന്റെ തല കൂടത്തില്‍ സെറ്റ് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു.

Advertisement

‘ഇന്നത്തേക്ക് ഈ ചാവാലി മതിയാവില്ലല്ലോടോ വറീതേ , വേറെ ഉരുക്കളൊന്നും വന്നില്ലേ.’

‘ഒരു പശുവുണ്ട് ജോസെഫേട്ടാ പക്ഷെ അതിന്റെ വയറ്റില് ഒരു ക്ടാവിനെ പെടപ്പുണ്ട്’.വറീത് മറുപടി പറഞ്ഞു.

‘പെടപ്പ്…തെങ്ങേടെമൂട് …കയട്ടികെട്ടടാ കൂടത്തില് ‘…

ആ പശുവിന്റെ കരള്‍ വെട്ടിനുറുക്കുമ്പോള്‍ ജോസഫ് വറീതിനോട് പറഞ്ഞു.’എടാ കഴിഞ്ഞാഴ്ച കാലേലൊരു മുള്ള് കൊണ്ടു, ആശുപത്രീ പോകേണ്ടി വന്നു.ഹോ എന്നാ വേദനയാര്‍ന്നെന്നറിയാമോ…പുളഞ്ഞു പോയി……….

Advertisement

ജോസെഫിന്റെ കത്തി അപ്പോള്‍ ഉരുവിന്റെ കരള്‍ വെട്ടിനുറുക്കിക്കഴിഞ്ഞിരുന്നു.

 113 total views,  1 views today

Advertisement
SEX11 hours ago

ഒന്നിനു പുറകെ ഒന്നായി രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിവുള്ളവരാണ് സ്ത്രീകള്‍

Entertainment11 hours ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

Entertainment11 hours ago

കണ്ട് കഴിഞ്ഞും മനസ്സിൽ നിൽക്കണ പടം വേണം എന്നാഗ്രഹിക്കുന്ന സിനിമപ്രേമികൾക്ക് കാണാം

Entertainment11 hours ago

“നടപടി ശ്രീനാഥ് ഭാസിക്കെതിരെ മാത്രം മതിയോ ?” വിജയ്ബാബുവിനെയും ലിജു കൃഷ്ണയെയും കൊട്ടി ഡബ്ല്യുസിസിയുടെ പ്രതികരണം

Entertainment11 hours ago

“മെയ് വഴക്കം അങ്ങിനെയിങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ..” എന്ന് ലാൽ ആരാധകർ

Entertainment12 hours ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment12 hours ago

ഒരു മാലാഖയെ പോലെ അതി സുന്ദരിയായായി ലെന

Entertainment12 hours ago

‘സാറ്റർഡേ നൈറ്റ്’ പ്രൊമോഷൻ, സാനിയയുടെ ത്രസിപ്പിക്കുന്ന ഗ്രൂപ്പ് ഡാൻസ്

Entertainment12 hours ago

തീര്‍പ്പ്’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

Entertainment13 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment14 hours ago

ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് പൂനം ബജ്‌വ

Entertainment15 hours ago

ഇന്ന് ഏതെങ്കിലും സിനിമയിൽ ഇങ്ങനെ ഒരു സീൻ കാണിച്ചാൽ കുറെ പേർ അത് വച്ച് ട്രോൾ ഉണ്ടാക്കും

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law1 week ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 day ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment5 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment4 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment11 hours ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment12 hours ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment13 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment2 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment2 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment4 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment4 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment4 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Entertainment5 days ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured5 days ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured5 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Advertisement
Translate »