ഡിസംമ്പര്‍ ഒന്ന്! ലോക എയിഡ്‌സ് ദിനം . മന്ദഗതിയില്‍ പ്രവര്‍ത്തിക്കുന്ന വൈറസാണ് എച്ച്.ഐ.വി. വര്‍ഷങ്ങളോളം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ മനുഷ്യശരീരത്തിനുള്ളില്‍ ഈ വൈറസിന് മറഞ്ഞിരിക്കാന്‍ കഴിവുണ്ട് . ശരീരത്തിനുള്ളില്‍ വൈറസ് കടന്നു കഴിഞ്ഞാല്‍ ഇതിനെതിരെ മനുഷ്യ ശരീരം ‘ആന്റീ ബോഡി’ എന്ന പ്രതിരോധനിര വളര്‍ത്തിയെടുക്കാന്‍ ആറ് ആഴ്ച മുതല്‍ ആറ് മാസം വരെ കാലതാമസമെടുക്കും.ഈ കാലയളവിനുള്ളില്‍ അറിഞ്ഞോ അറിയാതെയോ രോഗി തന്റെ ശരീരത്തിലെ രോഗാണുക്കളെ മറ്റുള്ളവരിലേക്ക് പകര്‍ത്തുന്നു. ഇതിനെ വിന്‍ഡോ പിരീഡ് എന്ന് വിളിക്കുന്നു.രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കാലയളവിനാണ് ഇന്‍കുബേഷന്‍ പിരീഡ് എന്ന് പറയുന്നത് ഇത് ആര് വര്‍ഷം വരെ നീണ്ടുപോവാറുണ്ട് പലരിലും.

1981-ല്‍ സ്വവര്‍ഗ്ഗരതിക്കാരായ ഏതാനും അമേരിക്കന്‍ യുവാക്കളിലാണ് ഈ അവസ്ഥ ആദ്യമായി കണ്ടത് എന്ന് പറയപ്പെടുന്നു. എഴുപതുകളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇത് കാണപ്പെട്ടിരുന്നുവത്രെ. 1984-ല്‍ അമേരിക്കന്‍ നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഡോക്ടര്‍ റോബര്‍ട്ട് ഗാലോ (Dr.Robert Gallo‌) ആണ് എയ്ഡ്‌സ് രോഗാണുവിനെ ആദ്യമായി കണ്ടുപിടിച്ചത് അക്വേര്‍ഡ് ഇമ്മ്യൂണ്‍ ഡെഫിഷന്‍സി സിന്‍ഡ്രോം(Acquired Immune Deficiency Syndrome) (AIDS). -Human Immuno deficiency Virus) എന്നാണ് അന്തര്‍ദേശിയ തലത്തില്‍ ഇതറിയപ്പെടുന്നത്. സര്‍.ഫ്രെഡ് ബോയിലിയുടെഅഭിപ്രായത്തില്‍ എച്ച്.ഐ.വി വൈറസിന്റെ ഉത്ഭവത്തെപ്പറ്റി പല സിദ്ധാന്തങ്ങളും നിലവിലുണ്ട്. വൈറസ് പരീക്ഷണശാലയില്‍ ജന്മം പ്രാപിച്ച ഒരു ജാരസന്തതിയാണ് പരീക്ഷണശാലകളില്‍ നിന്നും രക്ഷപ്പെട്ട കുരങ്ങില്‍ നിന്നും മറ്റു മൃഗങ്ങളിലേയ്‌ക്കൊ അവിടെ നിന്ന് മനുഷ്യരിലേയ്‌ക്കൊ കുടിയെറിയതാവാം എന്ന് പറയപ്പെടുന്നു. എയ്ഡ്‌സ് അവസ്ഥ ഉണ്ടാക്കുന്ന മറ്റൊരു വൈറസായ  HIV 2 എന്ന വൈറസിനെ ‘മോണ്ടാഗ്‌നിയര്‍’ ((Montagnier‌)1985ല്‍ ഫ്രെഞ്ച് ഡോ.ലൂക്ക് മോണ്‍ടാഗ്‌നിയര്‍ കണ്ടുപിടിച്ചു എന്ന് പറയപ്പെടുന്നു.

ഇന്ത്യയില്‍ മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ആണ് ഏറ്റുവുമധികം എയ്ഡ്‌സ് രോഗികള്‍ ഉള്ളത് ഇതിന്റെ ഒരു മുഖ്യ കാരണം അറിവില്ലായ്മയും കുത്തഴിഞ്ഞ ലൈംഗികബന്ധമാണ്. ഇവിടെ ലൈംഗിക തൊഴിലാളികളില്‍ 20-30%പേര്‍ക്കും അണുബാധയുണ്ടെന്ന് കണ്ടെത്തിയിട്ടുദില്ലിയിലെ എയിഡ്‌സ്‌ നിയന്ത്രണ സൊസൈറ്റിയു 2010ലെ കണക്കനുസരിച്ച് ഇന്ത്യ ആകമനമായി23ലക്ഷം പേര്‍ക്ക് ഈ രോഗം ഉണ്ടത്രെ. ഏറ്റവും കൂടുതല്‍ എയിഡ്‌സ് ബാധിതര്‍ ഉണ്ടായിരുന്ന ദക്ഷിണ ആഫ്രിക്കയിലെ അവസ്ഥയും മെച്ചപ്പെട്ടിട്ടുണ്ട്. മരണങ്ങളും കുറഞ്ഞിട്ടൊണ്ട്. എയ്ഡ്‌സ് രോഗാണു ബാധയുള്ളവരുമായി ലൈംഗിക വേഴ്ചയില്‍ പെടുക. സിറിഞ്ചുകള്‍ ശുചിയാക്കാതെ ഉപയോഹിക്കുക വൈറസ് ഉള്ള രക്തം,ര ക്തത്തില്‍ നിന്നും ഉണ്ടാക്കിയ വസ്തുക്കള്‍, ശുക്ലം, വൃക്ക ഇവ മറ്റൊരാളിലേക്ക് പകരുക വൈറസ് ബാധ ഉള്ള സ്ത്രീയുടെ രക്തതില്‍ കൂടിയോ,മുലപ്പാലില്‍ കൂടിയോ ശിശുവിലേക്ക് ഈ രോഗാണു പകര്‍ന്നേക്കാം.

ആര്‍ എന്‍ എ (R.N.A)വിഭാഗത്തില്‍പ്പെട്ട ഒരു റിട്രോ (Retro Virus) ആണ് എയ്ഡ്‌സ് വൈറസ്. HIV യുടെ ആദ്യ ലക്ഷണങ്ങള്‍ അകാരണമായ ക്ഷീണവും ഇടക്കിടക്കുള്ള പനി, ത്വക്കിലുണ്ടാകുന്ന അര്‍ബുദം വിയര്‍പ്പ്, വായിലും, അന്നനാളത്തിലുമുണ്ടാകുന്ന പൂപ്പല്‍, ക്ഷയം, ന്യൂമോണിയ ഇവ മൂലമുണ്ടാകുന്ന ചുമ, ശ്വാസതടസം, ഓര്‍മ്മക്കുറവ്, ഉത്സാഹക്കുറവ്, മാനസികാസ്വാസ്ഥ്യം. കഴലകളുടെ വീക്കം, ശരീരഭാരം കുറയുക.

ശ്രദ്ധിക്കുക ജീവിതത്തില്‍ നമുക്കൊരുപാടു കടമകള്‍ ഉണ്ട് അത് പൂര്‍ത്തിയാക്കാന്‍ തിരിച്ചറിവുള്ള ഒരു മനസ്സിനോടൊപ്പം ആരോഗ്യമുള്ള ഒരു ശരീരവും നമുക്ക് വേണം.

ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിലെ പുതിയ എച്ച്‌ഐവി കേസുകളില്‍ 57% കുറവുണ്ടായതായി നാഷണല്‍ എയിഡ്‌സ് കണ്ട്രോള്‍ ഓര്‍ഗനൈസേഷന്‍ (എന്‍എസിഒ) ! പറയുന്നു. എല്ലാ എയ്ഡ്‌സ് രോഗികള്‍ക്കും പ്രതിമാസം 400 രൂപവീതം പെന്‍ഷന്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രോഗി മരിച്ചാല്‍ ഭാര്യക്കോ ഭര്‍ത്താവിനോ 400 രൂപ പെന്‍ഷന്‍ നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരിക്കുന്നു ഇത് ഭയപ്പെടേണ്ട ഒരു രോഗം അല്ല .തുടര്‍ച്ചയായി ബോധവല്‍ക്കരണവുംപല സങ്കടനകളുടെയും പ്രവര്‍ത്തനങ്ങളും മൂലംഈ രോഗം എന്ന് വളരെ കുറഞ്ഞു വരുന്നുണ്ട്. എയിഡ്‌സ് രോഗത്തിനടിമയായ ഒരു കുടുംബത്തിന്റെ മനക്കരുത്തും അതിനെ തന്റെടത്തോടെ നേരിടുന്നതും കാണുക.

അക്ഷരയുടെയും അനന്തുവിന്റെയും കഥ സിനിമയാകുന്നു

എച്ച്‌ഐവിയുടെ പേരില്‍ സമൂഹം മാറ്റി നിര്‍ത്തിയിരുന്ന അക്ഷര, അനന്തു എന്നീ വിദ്യാര്‍ഥികളുടെ ജീവിതം സിനിമയാകുന്നു. നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ റോബിന്‍ തിരുമലയാണ് വി പോസിറ്റീവ് എന്ന പേരില്‍ ഇവരുടെ ജീവിതം അഭ്രപാളിയില്‍ പകര്‍ത്തുന്നത്. മന്ത്രി എം.കെ.മുനീര്‍ ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുന്നുണ്ട്.

You May Also Like

പണമില്ലാത്തവര്‍ കള്ളന്മാരാണോ?

കയ്യില്‍ കാശില്ലാത്ത ജനങ്ങള്‍ പൊതുവേ മോഷ്ടാക്കളും കള്ളം പറയുന്നവരും ആണെന്ന് പലരും പരക്കെ വിശ്വസിക്കുന്നു . എന്നാല്‍ കയ്യില്‍ നാല് പുത്തന്‍ ഉള്ളവരാണ് ഇങ്ങിനെ ചെയ്യുന്നതെന്ന് പുതിയ പഠനങ്ങള്‍ സ്ഥിരീകരിക്കുന്നു.

ഞായറാഴ്ച ആസ്വാദ്യകരമാക്കാന്‍ 5 കാര്യങ്ങള്‍

എല്ലാ തിരക്കുകള്‍ക്കുമിടയില്‍ ആറ്റുനോറ്റിരുന്നു കിട്ടുന്ന ഒരു ഞായറാഴ്ച ദിവസം. എന്തെല്ലാം പ്രതീക്ഷകളും സ്വപ്നങ്ങളും ആയിട്ടാണല്ലേ നാം…

മദ്യപാനത്തിന് വലിയ വില കൊടുക്കേണ്ടി വരും എന്ന് പഠിച്ച ചില താരങ്ങള്‍ !

മദ്യലഹരിയില്‍ വലിയ വലിയ കുറ്റങ്ങള്‍ വരെ ചെയ്ത താരങ്ങളുണ്ട്. ചിലരാകട്ടെ സ്വയം ഇല്ലാതാക്കി.

ഒരു വറുത്ത മീന്‍ പുരാണം

വറുത്ത മീനെന്നു പറയുമ്പോള്‍ പൗരാണികവും ആധുനികവുമായ വൈദേശിക സംസ്‌കാരങ്ങളില്‍ നിന്നുടലെടുത്ത അധാര്‍മ്മിക ചിന്താ ധാരകളെ ഉദ്ദീപിപ്പിക്കാന്‍ ചില ആസൂത്രിതലോബികളുടെ പൈശാചിക കാഴ്ചപ്പാടുകളെ, സമുദായത്തിന്റെ ഉച്ഛനീചത്വങ്ങളുടെ ഉത്തുംഗതയിലെത്തിക്കുന്ന മസ്തിഷ്‌ക പ്രശ്ചാളനങ്ങള്‍ കണ്ടും പഠിച്ചും ആചരിച്ചും പോരുന്ന മലയാളിയുടെ മനോമുകരത്തില്‍ വറ്റാതെ നില്‍കുന്ന നന്മയുടെ കണികളിലൂടെയുള്ള………. അങ്ങനെയൊക്കെയല്ലേ?.. എന്ന് ശ്രീ അബ്ദുല്‍ റഹ്മാന്‍ നീലിമാവുങ്ങള്‍ വേങ്ങര ചോദിച്ചപ്പോള്‍..