നേരിടുന്ന ആദ്യ പന്തിൽ സിക്സ് കാണണമെങ്കിൽ ക്രിക്കറ്റർ വീരു ആയിരിക്കണം !

378

Abdul Mujeeb 

ഇഷ്ടപ്പെട്ട ക്രിക്കറ്റെർ ആരാണെന്നു മാക്സ് വെല്ലിനോട് ചോദിച്ചപ്പോൾ ,ക്രിക്കറ്റിന്റെ ഈറ്റിലം ആയ ഓസീസ്‌ കളിക്കാരെ പിന്തള്ളി കൊണ്ട് അദ്ദേഹം പറഞ്ഞത് “വീരേന്ദർ സെവാഗ് “എന്നാണ്
കാരണം നേരിടുന്ന ആദ്യ പന്തിൽ സിക്സ് കാണണമെങ്കിൽ ആഹ്ഹ ക്രിക്കറ്റെർ വീരു ആയിരിക്കണം.

മാക്സിയുടെ ഇഷ്ടം തന്നെയാണ് ക്രിക്കറ്റിലെ ബാറ്റിംഗ് വിരുന്ന് ഭൂരിഭാഗം ഇഷ്ടപ്പെടുന്ന ആരാധകരായ നമ്മളും വീരുവിനെ നെഞ്ചോട് ചേർത്ത് പിടിക്കാൻ കാരണമായത് .

കരീബിയൻ വന്യതയുടെ കരുത്തായ സർ വിവിയൻസ് റിച്ചാർഡ്സിനെ അനുസ്മരിപ്പിക്കുന്ന പ്രകടനത്തിലൂടെ “ആധുനിക ക്രിക്കറ്റിന്റെ റിച്ചാർഡ്‌സ് ” എന്ന വിളിപ്പേര് സ്വന്തമാക്കിയ സുൽത്താൻ ആണ് വീരു.

നേരിടുന്ന ആദ്യ ബൗൾ ക്രീസിൽ പ്രതിരോധിച്ചിടണം എന്ന ക്രിക്കറ്റിലെ അലിഖിത നിയമം മാറ്റി കുറിച്ച ബാറ്റ്സ്മാൻ കൂടി ആയിരുന്നു വീരു.ക്രീസിൽ എത്തിയാൽ അരിശം പന്തിനോടും കലിപ്പ് ബൗളേഴ്‌സിനോടും ആയിരുന്നു .ബൗളിംഗ് എൻഡിൽ ആരാണ് എറിയുന്നത് എന്ന് നോക്കാറില്ല ,മറിച് ആഹ്ഹ പന്ത് എങ്ങനെ അതിർത്തി കടത്താം എന്നാണ് ആലോചിക്കുന്നത് ഒരു ബൗളേറെയും ബഹുമാനിക്കുന്ന രീതി സെവാഗിന്റെ ബാറ്റിങ്ങിൽ കാണാൻ കഴിയില്ല.

നേരിടുന്ന ആദ്യ പന്ത് തന്നെ അതിർത്തി കടത്തുന്നതിൽ യാതൊരു സഭാ കമ്പവും കാണിക്കാത്ത ഓപ്പണിങ് ബാറ്റ്സ്മാൻ ആണ് സെവാഗ്.പിന്നെ എങ്ങനെയാണു ആഹ്ഹ ജിന്നിനെ ഇഷ്ടപ്പെടാതെ ഇരിക്കുന്നത് .

ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണർ റോളിൽ എങ്ങനെ ഹൈ വോൾട്ടജോട് കൂടി മികച്ച സ്ട്രൈക്ക് റേറ്റിൽ കത്തിപടരാം എന്ന് കാണിച്ചു തന്ന കളിക്കാരൻ.

കളിയുടെ വേഗത പോലും കൂട്ടിയ ബാറ്റ്സ്മാൻ ആണ് .വീരു ടെസ്റ്റിൽ ഓപ്പണർ ആയി എത്തി വെടി കെട്ട് തുടങ്ങിയപ്പോൾ അത് വരെ കാണാത്ത വിരസമായ ടെസ്റ്റ് മാച്ചുകൾക് പോലും കാണികളുടെ എണ്ണം കൂടി.ടെസ്റ്റ് ക്രിക്കറ്റിൽ 80നു മുകളിൽ സ്ട്രൈക്ക് റേറ്റ് ഉള്ള ചുരുക്കം അടി വീരന്മാരിൽ ഒരാൾ .

1999 – ൽ അരങ്ങേറ്റം കുറിക്കുമ്പോൾ മിഡിൽ ഓർഡർ ബാറ്റ്സ്മാൻ കം റൈറ്റ് ആം ഓഫ് സ്പിന്നർ ആയിരുന്നു ” സുൽത്താൻ ഓഫ് മുൾട്ടാൻ” നീലപ്പടയുടെ സ്വന്തം വീരു ഭായ് .

2001 -ൽ നടന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ സ്ഥിര ഓപ്പണർ ആയ സച്ചിൻ ഫുട് ഇഞ്ചുറിയോടെ പിന്മാറിയപ്പോൾ , വീരുവിന്റെ കഴിവിനുമേൽ വിശ്വാസമർപ്പിച്ചു സൗരവ് ഗാംഗുലി എന്ന ക്യാപ്റ്റൻ പ്രൊമോട്ട് ചെയ്തു ഓപ്പണർ റോളിൽ ഇറക്കിയപ്പോൾ ലോക ക്രിക്കറ്റിനു കിട്ടിയത് മോസ്റ്റ് ഡിസ്ട്രക്റ്റീവ് ഓപ്പണർ തന്നെ ആയിരുന്നു .

ഓപ്പണിങ് റോളിൽ സച്ചിന്റെ കൂടെ മിന്നും ഫോമിൽ ആയിരുന്നിട്ടും സ്വയം ത്യജിച് ആ സ്ഥാനത് വീരുവിനെ പ്രതിഷ്ഠിക്കുമ്പോൾ ദാദയ്ക്കു ഉറപ്പായിരുന്നു ഇത് തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്ന ഇനം ആന്നെന്നു,

പിൽക്കാലത്തു ദാദ ആർമിയുടെ തുറുപ്പു ചീട്ടായിരുന്നു വീരു ,ഓപ്പണർ റോളിലും ,പാർട്ട് ടൈം സ്പിന്നറുമായി ഇന്ത്യൻ കുപ്പായത്തിൽ മിന്നി തിളങ്ങി .പിന്നീട് സച്ചിന്റെ കൂടെ ഓപ്പണിങ് റോളിൽ അടിച്ചു തകർക്കുകയിരുന്നു.

സച്ചിനും സെവാഗും ആകാശത്തോട്ട് നോക്കി ഗ്യാലറിയെ അഭിവാദ്യം ചെയ്ത് ഗാർഡ് എടുക്കുമ്പോൾ ആരാധകരായ നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഉണ്ടാകുന്ന ആവേശം പറഞ്ഞറിയിക്കാൻ കഴിയില്ല .രണ്ടു പേരും ഒരുമിച്ച് ബാറ്റു ചെയ്യുമ്പോൾ ആളുകൾ അങ്ങോട്ടിങ്ങോട് മാറി കണ്ണുകളിൽ അത്ഭുതം സൃഷ്‌ടിച്ച പ്രാന്തന്മാർ ആയിരിക്കും നമ്മിൽ ഭൂരിഭാഗവും.സച്ചിനും സെവാഗും ഒരുമിച്ച് ഗ്രൗണ്ടുകളെ പൂര പറമ്പാക്കിയ ഇന്നിഗ്‌സുകൾ ഇന്നും നമുക്ക് രോമാഞ്ചം ആണ് .

സച്ചിൻ എന്ന വ്യക്തി ഇല്ലായിരുന്നെങ്കിൽ ഈ ജന്മത്തിൽ ബാറ്റു പോലും കൈ കൊണ്ട് തൊടില്ലായിരുന്നു എന്ന് സേവാഗ്‌ പറയുകയുണ്ടായി.ഓപ്പണിങ് റോളിൽ സച്ചിനെ നോൺ സ്‌ട്രൈക്കർ എൻഡിൽ സാക്ഷി നിർത്തി എത്ര എത്ര മനോഹര ഇന്നിങ്ങ്സുകൾ തന്റെ ആരാധന പുരുഷന് സമർപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു .

2002-ൽ അരങ്ങേറ്റ ടെസ്റ്റിൽ സൗത്ത് ആഫ്രിക്കക്കെതിരെ ബ്ലൂഫോണ്ടെയ്‌നിൽ 105 റൺസ് നേടി ടെസ്റ്റിലേക്കുള്ള തന്റെ വരവ് അറിയിച്ചു.ഫുട് വർക്കിനെ കുറിച് വാചാലരായ ക്രിക്കറ്റ് നിരീക്ഷികർക്കുള്ള മറുപടിയായിരുന്നു പിന്നീട് അങ്ങോട്ടുള്ള വീരുവിന്റെ ടെസ്റ്റ് ക്യാരിയർ.

2003-സൗത്ത് ആഫ്രിക്ക ആദിതേയത്വം വഹിച്ച വേൾഡ് കപ്പിൽ വീരുവിന്റെ വ്യക്തികത പ്രകടനം നമ്മളെ ഫൈനൽ വരെ എത്തിച്ചു.ഫൈനലിൽ എല്ലാ ബാറ്സ്മാന്മാരും കൂടാരം കേറിയപ്പോൾ ബോർഡിലുണ്ടായ വലിയ സ്‌കോർ മറികടക്കാൻ വീരു ക്രീസിൽ ഉണ്ടായാൽ മതിയെന്ന് വിശ്വസിച്ച ആരാധകർ ആയിരുന്നു നമ്മൾ.അന്ന് വീരു നേടിയ 82 റൺസ് ക്രിക്കറ്റ് പ്രേമികളായ നമ്മുടെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നുണ്ടാവും.
60 പന്തിൽ നേടിയ സെഞ്ച്വറി ഇന്നും ഓർത്തു പോകുന്നു .ഏകദിനത്തിൽ 149 ബൗളിൽ നേടിയ 219 റൺസ് ,വ്യക്തിഗത സ്‌കോറിൽ മൂന്നാം സ്ഥാനത്താണ് . ഫൂട്ടവർക് ഇല്ലാതെ തിളങ്ങിയ ചുരുക്കം കളിക്കാരിൽ ഒരു ജിന്ന് എന്ന് തന്നെ വിളിക്കാം .

ഒറ്റക്കാലിൽ ബാലൻസ് ചെയ്തുള്ള സ്‌ക്വയർ കട്ട്,
തന്റെ ഉയരം മുതലാക്കി എറിയുന്ന ഹൈ ബൗൺസറുകളെ വായുവിൽ ചാടി അപ്പർ കട്ട് ,
സ്പിന്നർ വന്നാൽ ക്രീസിൽ തൊപ്പിയുമായി വന്നു ലോങ്ങ് ഓണിലൂടെ പാറി നടക്കുന്ന കൂറ്റൻ സിക്‌സറുകൾ ഇതൊക്കെ വീരു സ്പെഷ്യൽ ആണ്.

ക്രിക്കറ്റിൽ തന്റെ കൈ കരുത്തു ബാറ്റിങ്ങിലേക് എങ്ങനെ ആവാഹിക്കാമെന്ന് കാണിച്ചു തന്ന ബാറ്റ്സ്മാൻ.അദ്ദേഹത്തിന് മുന്നിൽ ക്രിക്കറ്റിലെ ഫൂട് വർക്കൊക്കെ പഴംകഥ ആയി.

2004-മുൾട്ടാനിൽ പാകിസ്ഥാൻ ബൗളേഴ്‌സിനെ തലങ്ങും വിലങ്ങും പ്രഹരിച് 295 റൺസുമായി നിൽക്കുമ്പോൾ ,സഖ്‌ലൈൻ മുസ്താഖ് എന്ന ദൂസ്‌ര മാന്ത്രികനെ സിക്സർ അടിച്ചു ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ.

തൊണ്ണൂറുകളിലും,99 കളിലും ഒക്കെ നിൽക്കുമ്പോൾ വ്യക്തിഗത നേട്ടം നോക്കാതെ തന്റെ സ്വത ശൈലിയിൽ ബൗളിനെ അതിർത്തി കടത്തി ശതകവും ഇരട്ട ശതകവും ട്രിപ്പിളും സ്വന്തമാക്കിയ സുൽത്താൻ.

അതിനുത്തമ ഉദാഹരണമാണ് മെൽബണിൽ ഓസീസിനെതിരെ പുറത്തായ 195ഉം മുംബൈയിൽ ബ്രാബോൺ സ്റ്റേഡിയത്തിൽ ലങ്കക്കെതിരെ 293 റൺസിൽ പുറത്തായതും.രണ്ടും വമ്പൻ ഷോട്ടുകൾക് ശ്രമിച്ചാണ് ഇരട്ട ശതകവും ,ട്രിപ്പിളും കളഞ്ഞത്.ഒരു പക്ഷേ അത് നേടിയിരുന്നെങ്കിൽ റെക്കോർഡ് ബുക്കിൽ മൂന്ന് ട്രിപ്പിൾ നേടുന്ന ഒരേ ഒരു താരം വീരു ആയേനെ.

അതിനെ പറ്റി ചോദിച്ചപ്പോൾ ,അന്ന് എനിക്ക് പ്രഹരിക്കേണ്ട മോശം ബൗൾ ആയി അതിനെ തോന്നി.അതിനാൽ ഔട്ട് ആയതിനെ പറ്റി ഞാൻ ചിന്തിക്കുന്നില്ല.ഇതായിരുന്നു സെവാഗിന്റെ പ്രകടനം.

2008 ൽ വീണ്ടും ഒരു ടെസ്റ്റ് ട്രിപ്പിൾ സെഞ്ചുറിക് ചെന്നൈ ചിദംബരം സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.
ഇത്തവണ മികച്ച ബൗളിംഗ് നിരയുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെയാണ് വീരു അടിച്ചു നിലം പരിശാക്കിയത്.ടെസ്റ്റിലെ മൂന്നാം ദിനത്തിൽ ഒറ്റക് അടിച്ചു കൂട്ടിയത് 257 റൺസ് .ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഫാസ്റ്റസ്റ് ട്രിപ്പിൾ സെഞ്ച്വറി വെറും 278പന്തുകളിൽ നിന്നും സ്വന്തമാക്കി റെക്കോർഡിട്ടു.

ടെസ്റ്റിൽ ഫാസ്റ്റസ്റ് 250ഉം വീരുവിന്റെ പേരിൽ ആണ് .207 പന്തുകളിൽ നിന്നുമാണ് ഈ ജിന്ന് അത് സ്വന്തമാക്കിയത് .

ഈ കാലയളവിൽ ഫാസ്റ്റ് ബൗളേഴ്‌സ് എന്നോ,
സ്പിന്നേഴ്സ് എന്നോ മാറ്റം ഇല്ലാതെഅത്യുജ്ജ്വല പ്രഹരശേഷിയോടെ ബൗളേഴ്‌സിനെതിരുള്ള ആക്രമണം തുടർന്ന് കൊണ്ടേ ഇരുന്നു.അങ്ങനെ
വീരു ക്രീസിൽ എത്തി നിലയുറപ്പിച്ചാൽ ലോകക്രിക്കറ്റിലെ ബൗളേഴ്‌സിന് പേടി സ്വപ്നം ആയി മാറിയിരുന്നു.

ഒരുകാലത്തു എല്ലാ ബാറ്സ്മാന്മാരെയും അച്ചടക്കത്തോടെ എറിഞ്ഞു വിറപ്പിച്ചിരുന്ന മഗ്രാത് പിന്നീട് പറഞ്ഞു,
ക്രിക്കറ്റിൽ ഒരു ബൗളേഴ്‌സിനെയും പേടിക്കാതെ ബാറ്റ് ചെയ്യുന്ന ഒരേയൊരു ബാറ്റ്സ്മാൻ വീരേന്ദർ സെവാഗ് ആണെന്ന്.

2011 വേൾഡ് കപ്പിൽ ധാക്കയിൽ നടന്ന ആദ്യ ഓപ്പണിങ് മാച്ചിൽ ബംഗ്ലാ ബൗളേഴ്‌സിനെ തലങ്ങും വിലങ്ങും മർദിച്ചു സ്വന്തമാക്കിയത് 175 റൺസ്.
ബംഗ്ലാദേശിനെതിരെ 2007 ലോകകപ്പിലെ തോൽവിക്കുള്ള മറുപടി കൂടി ആയിരുന്നു ഈ ഒരു ഇന്നിങ്സ് .

2011 വേൾഡ് കപ്പ് ടൂർണമെന്റിലെ ഏറെ മാച്ചുകളിലും താൻ നേരിടുന്ന ആദ്യ പന്ത് സെവാഗ് ബൗണ്ടറി കടത്തിയിരുന്നു.വേൾഡ് കപ്പ് നേടിയതിൽ അദ്ദേഹത്തിന്റെ വ്യക്തികത പ്രകടനങ്ങളും ടീം ഇന്ത്യക്ക് സഹായകരമായി.

തികച്ചും യാദർശ്ചികം എന്ന് പറയാം ഏകദിനത്തിൽ ഇരുന്നൂറ് എന്ന മാസ്‌മരിക സംഖ്യയിൽ ക്രിക്കറ്റ് ദൈവം എത്തിയതിനു തൊട്ട് പുറകെ വിൻഡീസിനെതിരെ സെവാഗ് ആ നേട്ടം കൈ വരിച്ചു.ഇൻഡോറിൽ 149 പന്തുകളിൽ നിന്നും നേടിയ 219 റൺസ് ഏകദിനത്തിലെ മൂന്നാമത്തെ ബെസ്റ്റ് സ്കോർ ആണ്.

ടെസ്റ്റിൽ രണ്ടു ട്രിപ്പിളും അഞ്ചു വിക്കറ്റ് നേട്ടവും ഉള്ള ഒരേ ഒരു ക്രിക്കറ്റ് കളിക്കാരൻ.
ഏകദിനത്തിൽ ഡബിളും ടെസ്റ്റിൽ ട്രിപ്പിലും സ്വന്തമാക്കിയ രണ്ടു ബാറ്സ്മാന്മാരിൽ ഒരാളാണ് സെവാഗ്.

ഒരു ബാറ്റസ്മാനിൽ കാണുന്ന ഏറ്റവും നല്ല ഗുണം ക്ഷമയും,ഏറ്റവും മോശം കാര്യം കളിക്കുമ്പോൾ സമ്മർദത്തിന് അടിമപ്പെടുക എന്നതും ആണ് .
എന്നാൽ വീരു ക്രീസിൽ എത്തിയാൽ,
എന്ത് ക്ഷമ ? എന്ത് സമ്മർദം ?
വീരേന്ദർ സെവാഗ് ഈ രണ്ടു കാര്യങ്ങളും കാണാൻ കഴിയാത്ത ക്രിക്കറ്റ് കളിക്കാരൻ കൂടിയായിരുന്നു.

തന്റെ ബൗളിനെ റീഡ് ചെയ്യാനുള്ള കാഴ്ച ശക്തി അപാര ടൈമിങ്ങിൽ കൂടി മിക്സ് ചെയ്തപ്പോൾ ഒരു എക്സ് പ്ലോസിവ് ഓപ്പണർ ബാറ്സ്മാനായി മാറി. അതിവേഗതയിൽ വരുന്ന ബൗൺസറിനെ ക്രീസിൽ നിന്നും ഉയർന്നു പൊങ്ങി അപ്പർ കട്ടിൽ കൂടി അതിർത്തി വരമ്പിലേക് കടത്തി വിടുന്ന കാഴ്ച നയനമനോഹരമാണ് .സ്പിന്നേഴ്‌സിനെ മർദ്ദിക്കാൻ തുടങ്ങിയാൽ കണക്കും കയ്യും കാണില്ല .ടെസ്റ്റ് നെ ഏകദിനമായും , ഏകദിനത്തെ കുട്ടി ക്രിക്കറ്റയും ,ട്വന്റി ക്രിക്കറ്റിനെ പാടത്തെ കളിയായും കണ്ട വീരു .
“നവാബ് ഓഫ് നജഫ് ഗാട്ട്”.

അർഹിച്ച വിടവാങ്ങൽ കിട്ടാതെ പടിയിറങ്ങിയ പ്രതിഭകളിൽ ഒരാളാണ് നമ്മുടെ വീരു.
സഹകളിക്കാരുടെ തോളത്തേറി ഗ്രൗണ്ടിൽ വലം വെച്ച് പടിയിറങ്ങേണ്ടിയിരുന്ന കളിക്കാരൻ.ഒരു
സുപ്രഭാതത്തിൽ പ്രസ്സ് മീറ്റ് വിളിച്ചു , ആരാധകരുടെ മനസ്സിൽ തീ കോരിയിട്ട് ,ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിനോടും വിട പറഞ്ഞ സെവാഗ്.

ഇന്നും പല പ്ലേയേഴ്സ് വന്നു പിഞ്ച് ഹിറ്റ് നടത്തുമ്പോൾ ഇവൻ വീരുവിനെ പോലെ ആണല്ലോ എന്ന് ആരാധകരായ നമ്മൾ മനസ്സിൽ കരുതി പോകും.അതാണ് വീരു ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ഉണ്ടാക്കിയ ഇമ്പാക്ട് .
കളിക്കളത്തിൽ ഇന്നില്ലെങ്കിലും ആഹ്ഹ വീരു യുഗം ക്രിക്കറ്റ് പ്രാന്തന്മാരായ നമ്മുടെ ഹൃദയത്തിൽ ചിരകാല പ്രതിഷ്ഠ നേടി കഴിഞ്ഞിരിക്കുന്നു.

വീരം !!!!!! വീരോചിതം !!!!!

“ജന്മദിനാശംസകൾ വീരു”

എഴുതിയത് ,
✍🏻മുജീബ്