ചെയ്യുന്ന ജോലി എന്തുതന്നെയായാലും മിനിമം അതിനോട് കാണിക്കേണ്ട ആത്മാർത്ഥതയും, മാന്യതയുമുണ്ട്

183

Alvin Anna Augustine

ചെയ്യുന്ന ജോലി എന്തുതന്നെയായാലും മിനിമം അതിനോട് കാണിക്കേണ്ട ആത്മാർത്ഥതയും, മാന്യതയുമുണ്ട് മേടിച്ച കൂലിക്കുള്ള കൂറ്. അതിപ്പോ ഏത് തൊഴിൽ മേഖലയിൽ ജോലിചെയ്യുന്നവരാണെങ്കിലും ബാധകം. അത്തരണത്തിൽ ആവശ്യപെട്ട പ്രതിഫലം കൈപ്പറ്റിയ ശേഷം നിരുത്തരബാധിത്തമായി പെരുമാറുന്നത് ആരു തന്നെയാണെങ്കിലും അത് അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ ഷെയിന്റെ പ്രവർത്തികളെ അംഗീകരിക്കാനോ ന്യായികരിക്കാനോ കഴിയുന്ന നിസാര സംഭവമായി കാണാൻ കഴിയില്ല.

അതോടൊപ്പം തന്നെ പറയട്ടെ എന്തിന്റെ പേരിലാണങ്കിക്കും ഒരു കലാകാരനെ സിനിമയിൽ നിന്ന് വിലക്കുന്നതോ മാറ്റിനിർത്തുന്നതോ അംഗീകരിക്കാം കഴിയുന്ന കാര്യമല്ല. പ്രത്യക്ഷത്തിൽ അതൊരു തൊഴിൽ നിഷേധം കൂടിയാണ്. മഹാനടൻ ‘തിലകനും’ സംവിധായകൻ ‘വിനയനു’മെല്ലാം ഇത്തരത്തിൽ തൊഴിൽ നിഷേധത്തിന്റെ നമുക്ക് മുൻപിലുള്ള മുൻ ഇരകളാണ്.

കേവലം 24 വയസ്സുമാത്രം പ്രായമുള്ള ചെറുപ്പക്കാരന്റെ പക്വത കുറവായി കൂടി ഈ വിഷയത്തെ പരിഗണിക്കാമെങ്കിലും അതിനുയരാവുന്ന മറു ചോദ്യം ‘കമൽ ഹസ്സൻ, മോഹൻലാൽ, റഹ്മാൻ, പ്രിത്വിരാജ്’ ഒക്കെ വളരെ ചെറുപ്പത്തിൽ സിനിമയിലേക്ക് കടന്നു വന്നവരല്ലേ പിന്നെ ഷെയിൻ മാത്രം എന്തിന് അത്തരമോരു ആനുകൂല്യം നൽകണം..?

ശരിയാണ് പ്രിത്വിരാജ് ഒക്കെ ഇതേ പ്രായത്തിൽ കാട്ടിയ പക്വത ഷെയിന്റെ ഭാഗത്ത്‌ കണ്ടന്ന് വരില്ല. അത് പ്രതീക്ഷിക്കുന്നത് നമ്മുടെ തെറ്റ്. അതൊക്ക ഓരോ വ്യക്തികളുടെ ഉള്ളിൽ രൂപപ്പെട്ടു വരുന്ന ചിന്ത ശേഷിയുടെ ഘടന പരമായ വളർച്ചയെ അടിസ്ഥാനപെടുത്തിയിരിക്കും. അതുകൊണ്ട് തന്നെ അപക്വതയുടെ എടുത്തുചാട്ടവും ഇവിടെ കാണാൻ സാധിക്കും.

അതോടൊപ്പം തന്നെ വളരെ ഗൗരവമായി കാണേണ്ടൊരു കാര്യമാണ് സിനിമ സെറ്റ്കളിലെ മയക്കുമരുന്നുപോലുള്ള ലഹരി മരുന്നിന്റെ ഉപയോഗമുണ്ടെന്ന പ്രസ്താവന. പ്രത്യക്ഷത്തിൽ ഷെയിന്റെ പേരെടുത്തു പറഞ്ഞില്ലേലും കേൾക്കുന്ന ആർക്കും മനസ്സിലാവും ആരോപണത്തിന്റെ മുന എങ്ങോട്ടാണെന്ന്.

പറഞ്ഞുവന്നത് എന്താണന്നു വെച്ചാൽ മലയാള സിനിമക്ക് മുതൽ കൂട്ടാവുന്ന വളരെയധികം കഴിവുള്ളൊരു കലാകാരനാണ് ഷെയിൻ നിഗം. മുൻപ് നടന്ന് ചർച്ചക്ക് ശേഷം ഇരുകൂട്ടരും കൈകൊടുത്തു പിരിഞ്ഞെങ്കിലും അതൊക്കെ തൊലിപ്പുറത്തുള്ള ചികിത്സ മാത്രമായിരുന്നുവെന്ന് തുടർന്നുള്ള സംഭവങ്ങൾ കാണിച്ചു തന്നു അത്തരത്തിലുള്ള പ്രഹസനങ്ങൾക്ക് ഇനിയെങ്കിലും മുതിരാതെ ആത്മാർത്ഥതയുള്ള ശ്രമങ്ങൾ So called സിനിമ സംഘടകളിൽ നിന്നുണ്ടാവണം.

അപക്വമായ എടുത്തുചാട്ടത്തിനു പുറത്തു തള്ളിക്കളയാവുന്ന മുതലായി ഷെയിൻ എന്ന കലാകാരനെ കാണരുതെന്നാണ് എന്റെ പക്ഷം