നമ്മുടെ നാട്ടിലെ കമിതാക്കളെ പോലെ ശാപം ചെയ്ത മറ്റാരു കൂട്ടം ഉണ്ടെന്നു തോന്നുന്നില്ല

409

” പ്രണയയുദ്ധങ്ങൾ ”

നമ്മുടെ നാട്ടിലെ കമിതാക്കളെ പോലെ ശാപം ചെയ്ത മറ്റാരു കൂട്ടം വേറെയുണ്ടെന്നു തോന്നുന്നില്ല. ഒരു ജീവിയുടെ basic right ആണ്‌ അതിന്റെ ഇണയെ തിരഞ്ഞെടുക്കുക എന്നത് . പക്ഷെ ഇന്നാട്ടിൽ കൂടെ കിടക്കേണ്ടതു പോലും ആരോടൊപ്പമാണ് എന്നു തീരുമാനിക്കുന്നത് മറ്റുള്ളവരാണ്. തൊണ്ടി മുതലിൽ ശ്രീജയും പ്രസാദുമായുള്ള പ്രണയം വീട്ടിൽ പ്രശ്നമായാതിനു ശേഷമുള്ള രംഗത്തിൽ

അരവിന്ദൻ : വീട്ടിൽ നിന്നും നല്ല തല്ലു കിട്ടുന്നുണ്ടല്ലോ ???

ശ്രീജ : ഉണ്ട് ചേട്ടാ , ഇടി , വധഭീഷണി , ആത്മഹത്യാ ഭീഷണി, കുത്തുവാക്ക് എല്ലാം ഉണ്ട്

പ്രസാദ് : ഇതെന്താ നിന്റെ ചെവിയിൽ ??

ശ്രീജ : ചെവിപൊത്തി ഒന്ന് കിട്ടിയതാ ചേട്ടാ , നമ്മൾ ഈ പൊന്നീച്ച പറന്നു എന്നൊക്കെ കേട്ടിട്ടില്ലേ.

പ്രസാദ് : മതി ശ്രീജെ ഇനി നിന്നെ ഞാൻ ചവാൻ വിടില്ല നി വാ എന്റെ കൂടെ.

അരവിന്ദൻ : ബാഗ് എടുത്ത് വാ , ശ്രീജെ ” പെണ്ണ് ധൈര്യം കാണിക്കാതെ ഈ ലോകത്ത് ഒരു പ്രേമ വിവാഹവും നടന്നിട്ടില്ല ” അതു നീ മനസിലാകിക്കോ.

ഒരാളെ പ്രണയിച്ചതിനു അനുഭവിക്കേണ്ടി വന്ന domestic violence നെ പറ്റി ശ്രീജ പറയുമ്പോൾ അത് നമുക്ക് തികച്ചും നോർമൽ ആണ്‌ കാരണം നമ്മുടെ സമൂഹത്തിൽ പ്രണയം വീട്ടിൽ അറിഞ്ഞാൽ ഉണ്ടാകുന്ന ക്ലിഷേ സീനുകളാണ് ഇതൊക്കെ. പക്ഷെ ഒന്നാലോചിച്ചു നോക്കിയാൽ ഏറ്റവും വലിയ human rights violation ആണ്‌ നടക്കുന്നത്. ഒരു പെണ്ണ് ധൈര്യം കാണിക്കാതെ ഒരു പ്രണയ വിവാഹവും നടന്നിട്ടില്ല എന്നു പറഞ്ഞ statement പോലും അവളുടെ തിരഞ്ഞെടുപ്പിൽ അവൾ നേരിടെണ്ട വെല്ലുവിളികളുടെ തിവ്രതെയാണ് കാട്ടുന്നത്. ” വളർത്തി വലുതാക്കിയ അച്ഛനും അമ്മയ്ക്കും ഒരു പട്ടിടെ വില പോലും താരതെ നിന്റെ കൂടെ ഇറങ്ങി വന്നവൾ ഇല്ലേ ” എന്നു ശ്രീജയെ അവളുടെ അച്ഛൻ കുറ്റപ്പെടുത്തുമ്പോൾ അയ്യാൾ കരുതിയിരുന്നത് അവർ പറയുന്നത് മാത്രം കേൾക്കേണ്ട വളർത്തു പട്ടി മാത്രമായിരുന്നു അവരുടെ മകൾ എന്നാണ്. അയ്യാൾ എന്നല്ല ഇവിടുത്തെ ഭൂരിപക്ഷം ആളുകളും അങ്ങനെ കരുതുന്നവരാണ്.

മലപ്പുറത്തു ഒരു പ്രണയത്തിന്റെ പേരിൽ പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ച പയ്യൻ ഇന്നലെ ആത്മഹത്യ ചെയ്തു , പെൺകുട്ടി വിഷം കഴിച്ചു ഗുരുതരവസ്ഥയിലും ആണ്‌. രണ്ടു വ്യക്തികൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചാൽ അവരുടെ ആ സ്പേസിൽ ലോകത്ത് മറ്റൊരാൾക്കും കടന്നു ചെല്ലുവാൻ അവകാശം ഇല്ല. മുമ്പിൽ ഉള്ള വാതിലുകൾ എല്ലാം അടഞ്ഞിട്ടാണ് അന്നയ്ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത്. റസൂൽ അവിടെയും നിസ്സഹായൻ ആയിരുന്നു. ഉസ്താദിൽ പരമേശ്വരൻ പെങ്ങൾക്ക് ഒരാളെ ഇഷ്ടമാണ് എന്നു അറിഞ്ഞപോൾ പൊടിപ്പും തൊങ്ങലും വച്ചു പറയുന്നു ” പറയാം പ്രസംഗിക്കാം കാലണക്ക് വിലയില്ലാതെ പുരോഗമന ആശയങ്ങൾ അവൾ മറ്റൊരു individual ആണ്‌ അവളുടെ ലൈഫ് dreams , തേങ്ങാ കൊലയാണ് “. അതു കേട്ട് കയ്യടിക്കാൻ നമ്മളും അവൾ/അവൻ മറ്റൊരു individual തന്നെയാണ്. അവന്റെ തിരഞ്ഞെടുപ്പുകൾ എല്ലാം അത്രത്തോളം important ആണ്‌ അല്ലാതെ കഷ്ടപ്പെട്ടു വളർത്തി വലുതാക്കിയ അച്ഛനും അമ്മയും ആഗ്രഹിക്കുന്നു പോലെ ജീവിക്കാനാണ് എന്നുള്ള ജീർണിച്ചു പഴകി നാറുന്ന ചിന്തകൾ ഇല്ലാതെയാകണം.

വീടിന്റെ so called അന്തസ്സിനും മഹിമക്കും ചേരുന്ന പെണ്കുട്ടിയല്ല അനിത എന്നുള്ള കാരണം കൊണ്ടാണ് ഇര്ഫാന് കിസ്മത്തിൽ മരിക്കേണ്ടി വരുന്നത്. അനിതയുടെ ചേട്ടൻ പറയുന്നുണ്ട് ” നിന്റെ കാര്യത്തിൽ ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തിയിട്ടുണ്ട് , നിന്റെ തരത്തിനും പ്രായത്തിനും പറ്റിയ ഒരാളെ ഞങ്ങൾ കണ്ടെത്തിയിട്ടൂണ്ട് അല്ലതെ നിന്റെ ഈ അഴിഞ്ഞാട്ടം നടക്കില്ല ഇവിടെ “. അവൾക്കു വേണ്ടിയ ഒരാളെ കണ്ടെത്തിയിട്ടുണ്ട് എന്നു പറയുന്നത് പോലെ മണ്ടത്തരം മറ്റെന്താണ്. ശ്യാം പുഷ്ക്കരൻ ഒരു ഇന്റർവ്യവിൽ പറയുന്നുണ്ട് “arranged marriage സത്യത്തിൽ പ്രകൃതി വിരുദ്ധമാണ്. ഏറ്റവും simple ആയാണ് അദ്ദേഹം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ പറ്റി പറഞ്ഞത് ആ statement വർത്തമാന കാലത്തു ഏറ്റവും relevant മാണ്.

Article 21 – Right to life and personal liberty എന്ന fundamental right ന്റെ പിൻബലത്തിൽ തന്നെ യുദ്ധങ്ങൾ ഇല്ലാതെ സ്വന്തം ഇണയെ സ്വയം തിരഞ്ഞെടുക്കുന്ന ഒരു സംസ്കാരം ഇവിടെ ഉണ്ടാകട്ടെ , ആരും ഇനിയും മരിക്കാതെ ഇരിക്കട്ടെ.

Advertisements