Anandhu Soman Sobhana

” if one man can destroy everything , why can’t one girl change it ” : Malala Yousafzai

അനീതിക്കെതിരെ ഉയരുന്ന ശബ്ദങ്ങളിൽ ഏറ്റവും ഉച്ചത്തിൽ മറ്റുള്ളവർ കേൾക്കുന്നത് കലാകാരന്മാരുടെ ശബ്ദങ്ങൾ ആണ്‌. ജനങ്ങൾ അംഗീകരിക്കുന്ന ഒരു കലാകാരൻ ആകുക എന്നു പറയുന്നത് അനീതിക്കെതിരെ നിലകൊള്ളാൻ കിട്ടുന്ന ഏറ്റവും വലിയ അവസരമാകുക എന്നതാണ് . വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിൽ ‘ രോഹിണി ‘ എന്ന കഥാപാത്രത്തിനോട് അലക്സ്‌ പറയുന്നത് ഒരു സംഭാഷണം ഉണ്ട് ” വർഷങ്ങൾ ആയുള്ള പോരാട്ടം കൊണ്ട് നീ എന്ത് നേടി, why you are doing this ? you are a reputed cardiac surgeon you deserves a better life. അപ്പോൾ രോഹിണിയുടെ മറുപടി ” ചുറ്റും ഉള്ളവരോട് ഒരു concern ണ്ണും സ്നേഹവും ഇല്ലാതെ എങ്ങനെ ഇങ്ങനെ ജീവിക്കാൻ പറ്റും , everyone deserves a better life so the question is not why i am doing this but the question is ‘ how could i not ‘.

അടിമുടി സ്ത്രീ വിരുദ്ധതയുള്ള സിനിമയുടെ നേരെ നിവർന്നു നിന്നും ശബ്ദമുയർത്തിയപ്പോളെല്ലാം പാർവതിക്കു മറ്റൊരു ഓപ്ഷൻ ഉണ്ടായിരുന്നു , എല്ലാവരെയും പോലെ മിണ്ടാതിരുന്നു safe സോണിൽ comfortable ആയി ജീവിക്കുക എന്നത്. നിലപാടുള്ള പെണുങ്ങളെ കൂവിത്തോൽപ്പിക്കാൻ പറ്റില്ല എന്നു ചരിത്രം തെളിയിച്ച സത്യമാണ്. ” സ്ത്രിപക്ഷ സിനിമകൾ ” എന്ന വാക്കിൽ പോലും ഉണ്ട്‌ ഒരു ആസ്വാഭാവികത ഉണ്ട് കാരണം പുരുഷന്മാർ കേന്ദ്ര കഥാപത്രങ്ങൾ ആകുമ്പോൾ സിനിമയുടെ സോണർ ചർച്ചചെയ്യപ്പെടും ചെറിയ മാറ്റങ്ങൾ ഉണ്ടാകുന്നെങ്കിൽ പോലും സ്ത്രികൾ കേന്ദ്രകഥാപത്രമാകുമ്പോൾ അതിനു ഒറ്റ സോണർ മാത്രമേ ഉള്ളൂ അതു ‘ സ്ത്രീപക്ഷ സിനിമ ‘ എന്നാണ് . അങ്ങനെയുള്ള ഒരുപാടു സമത്വത്തിനെതിരേ നില നിൽക്കുന്ന വ്യവസ്ഥയോട് നിരന്തരം തിരിച്ചു സംസാരിച്ചു കൊണ്ടിരിക്കുന്നതു ചെറിയ കാര്യവും അല്ല.

മലയാളി പ്രേക്ഷകർ അവരുടെ നായികയുടെ സ്വഭാവത്തിനു ഉള്ളിൽ കൊണ്ട് നടക്കുന്ന ഒരു മാനദണ്ഡം ഉണ്ട്‌ , ” വളരെ വിനയമുള്ള , അധികം സംസാരിക്കാത്ത , കാണുന്നവരെ എല്ലാം അതി ഭീകരമായി ബഹുമാനിക്കുന്ന , രാഷ്ട്രീയനിലപാട് ഇല്ലാത്ത , സീനിയർസ് നെ കുറിച്ചെല്ലാം ആരാധനയോട് സംസാരിക്കുന്ന നടി ആണെകിൽ അവരോടു ഭയങ്കര സ്നേഹമാണ്. അവരെ ഇന്റർവ്യൂ ചെയുമ്പോൾ പോലും അവരുടെ നിലപാടുകളെ കുറിച്ച് അല്ല കേൾക്കേണ്ടത്, ” ലാലേട്ടന്റെ കൂടെ ഉള്ള എക്സ്പീരിയൻസ് എങ്ങനെ ഉണ്ടായിരുന്നു , മമ്മുക്കയുടെ കൂടെ ഉള്ള എക്സ്പീരിയൻസ് എങ്ങനെ ഉണ്ടായിരുന്നു എന്ന ചോദ്യമായിരിക്കും . അവിടെ നിന്നും ഒരുപാട് ദൂരത്തേക്ക് ചർച്ചകൾ മാറിവരുന്നു. സിനിമയുടെ രാഷ്ട്രീയത്തെക്കുറിച്ചും , മനുഷ്യരുടെ രാഷ്ട്രീയത്തെക്കുറിച്ചും എല്ലാം ചർച്ചകൾ ഉണ്ടാകുന്നു. ആ മാറ്റങ്ങൾ ഒന്നും വെറുതെ ഉണ്ടായതല്ല.

Patriarchal , misogynic glorification ഉള്ള ഒരു കഥ എനിക്ക് ഇഷ്ടമാവില്ല എന്നു വളരെ specific ആയി പറയുന്ന , അർജുൻ റെഡ്ഢി toxic relationships നെ സപ്പോർട്ട് ചെയുന്ന സിനിമയാണ് എന്നു വിജയ് ടെ മുഖത്തു നോക്കി പറയുന്ന പാർവതി സംസാരിക്കുന്നത് രാഷ്ട്രീയമാണ്. പാർവതിയുടെ ആരോപണത്തിനു specific ആയി ഉത്തരം നൽകാൻ പറ്റാതെ വിജയ് ഇരിക്കുന്നത് ഒരു മാറ്റത്തിന്റെ തുടക്കം തന്നെയാണ്.

സമൂഹത്തിലുള്ള നല്ലൊരു ശതമാനം സ്ത്രികളും തനിക്കെതിരെ നിൽകുമ്പോളും , അവർക്ക് കൂടെ വേണ്ടി നിലകൊള്ളുവാൻ കഴിയുന്നത് ഒരു ക്വാളിറ്റിയാണ്. ഒരു കലാകാരിയാകുക എന്നാൽ diplomatic ആകുക എന്നല്ല ശെരിയുടെ പക്ഷത്തു നിൽക്കുക എന്നതാണ്. അതൊരു ഉത്തരവാദിത്തം തന്നെയാണ്. പാർവതിക്കു ചരിത്രത്തിൽ വലിയ ഒരു സ്ഥാനമുണ്ടാകും എന്നതിൽ ഒരു സംശയവും ഇല്ല.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.