പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും ഉണ്ടാകേണ്ട പങ്കുവയ്‌പാണ്‌ സെക്സ്, അതിലേക്കാണ് നമ്മൾ എത്തേണ്ടത്

512

Anooj Nellarrakkal 

സെക്സ് എന്ന് പറഞ്ഞാൽ എന്തോ ഭീകരമായ പാപമാണ് എന്ന സെമിറ്റിക് മത ബോധം ആണ് നമ്മളെ ഇന്നും നയിക്കുന്നത്.

എന്നാൽ സെമിറ്റിക് രാഷ്ട്രങ്ങളിൽ എല്ലാം തന്നെ,
സെക്സ് ഭക്ഷണം പോലെ സ്വാഭാവികമായി ലഭിക്കുന്ന ഒന്നാണ്.
എവിടെയൊക്കെ സെക്സ് അടിച്ചമർത്തപ്പെട്ടോ,
ആ രാഷ്ട്രങ്ങൾ എല്ലാമാണ് അസംതൃപ്തിയുടെയും അസഹിഷ്ണുതയുടേയും അക്രമത്തിന്റേയും ഇടങ്ങൾ .
മുസ്‌ലിം രാഷ്ട്രങ്ങളിൽ അടക്കം പരിശോധിക്കുക.

ചെറുപ്പത്തിൽ തന്നെ കുട്ടികൾക്ക് സെക്സിൽ കുട്ടികൾ ഉണ്ടാകാതെ സുരക്ഷിതമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന മാർഗ്ഗങ്ങളെക്കുറിച്ച് ട്രെയിനിങ് കൊടുക്കുക.

യൂറോപ്പിൽ മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് ഗർഭനിരോധന സാമഗ്രികൾ കൊടുത്തുവിടാൻ തുടങ്ങിയിട്ട് 50 വർഷം കഴിഞ്ഞിട്ടും നമ്മളിന്നും ആ കാര്യത്തെപ്പറ്റി ചിന്തിക്കാൻ പോയിട്ട് കേൾക്കാൻ പോലും ഭയപ്പെടുന്നു.

കമിതാക്കൾക്ക് സ്വകാര്യതയോടെ ഇരിക്കാൻ പോലും ഒരു സ്ഥലം ഇല്ല. അതുകൊണ്ടാണ് നമ്മൾ പ്രണയവിവാഹങ്ങൾ എന്ന് കരുതുന്ന പലതും ഏതാനും മാസങ്ങൾ കൊണ്ട് അടിച്ചു പിരിയുന്നത്. കേവല സെക്ഷ്വൽ ഫ്രസ്ട്രേഷൻ അല്ലെങ്കിൽ ഇൻഫാക്റ്റുവേഷൻ മാത്രമായ അത് തിരിച്ചറിഞ്ഞ് സ്വാഭാവികമായി സെക്സിലൂടെ കടന്നു പോന്നിരുന്നു എങ്കിൽ അവർക്ക് ഒരിക്കലും യഥാർത്ഥ പ്രണയത്തിൽ അല്ലാതെ ഇത്തരത്തിൽ ഉണ്ടാകുമായിരുന്നില്ല.

സെക്സ് എന്നത് നിഗൂഢമാക്കി വയ്ക്കണോ?
സെക്സ് എന്ന ആകാംക്ഷക്ക് അപ്പുറം അവർക്ക് അതിൻറെ കൗതുകങ്ങൾ എല്ലാം മറി കടന്ന് വരാനായിരുന്നു എങ്കിൽ യഥാർത്ഥ പ്രണയത്തിലേക്ക് എത്തിച്ചേരാൻ സാധിക്കും.

ഓർത്തു നോക്കൂ,
നമ്മൾ എല്ലാവരും എങ്ങനെയാണ്,
എവിടെ നിന്നാണ് ലൈംഗിക അറിവുകൾ
നേടിയതെന്ന്!?
നിഗൂഢമായിരുന്നതിനാൽ ആകാംക്ഷ കൂടുകയും തെറ്റായസ്രോതസ്സുകളിൽ നിന്നും തെറ്റായ മാർഗ്ഗങ്ങളിലൂടെ തെറ്റായ അറിവുകൾ നേടിയിരുന്നു.നിഗൂഢത വീണ്ടും വർധിപ്പിച്ച് ഒടുവിൽ ചിലരൊക്കെ കൂടുതൽ കൂടുതൽ കുഴപ്പങ്ങളിലേക്ക് ചെന്ന് ചാടുകയും ചെയ്തു.

വിദേശിയെ പതിനായിരം കുറ്റം പറയുമ്പോൾ തന്നെ അവർ ഒരു കൊല്ലമാണ് ഒരുമിച്ച് ജീവിക്കുന്നത് എങ്കിൽ ആ ഒരു കൊല്ലവും തീവ്ര പ്രണയത്തിലാണ്. കല്യാണം കഴിഞ്ഞതുതന്നെ വെറുതെ ആരെയോ ബോധിപ്പിക്കേണ്ട അനുഷ്ഠാന കാട്ടിക്കൂട്ടലുകൾ മാത്രം ആണവിടെ.

ആരെയൊക്കെയോ ബോധിപ്പിക്കാൻ വേണ്ടി മാത്രം ഒരു വീടിനകത്ത് രണ്ട് ലോകങ്ങളിൽ ജീവിച്ചു കൂട്ടുന്നവരാണ് നമ്മളിൽ ഒരു മൃഗീയഭൂരിപക്ഷം ആളുകളും.
ആ ഗതികേടിനെ ആ ദയനീയമായ അവസ്ഥയെ, യാഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞു അഡ്രസ്സ് ചെയ്യാതെ നമ്മൾ മനുഷ്യജീവിതത്തെ ആഹ്ലാദത്തിലേക്ക് കൊണ്ടുവരാൻ എന്ത് വിപ്ലവമോ,
സാമൂഹ്യ പ്രവർത്തനമോ നടത്തിയിട്ടും ഒരു കാര്യവുമില്ല.

ലാൽ ജോസി ന്റെ വോയ്സ് ക്ലിപ്പും ഓപ്പൺ സെക്സും.
💕💞💞💋💕💞💋💕💞💞💕💋💕💞

തൃശൂരിലെ ഏതോ കുറ്റി കാട്ടിൽ സ്കൂൾ കുട്ടികൾ വന്ന് ഓപ്പൺ സെക്സിൽ ഏർപ്പെടുന്നുവെന്നത് വാട്സ് ആപ്പിലെ വൈറൽ മെസേജ് പലരും കേട്ടിരിക്കും.
(അത് സംവിധായകൻ ലാൽ ജോസല്ല എന്ന് ശബ്ദത്തിൽ നിന്നും, അദ്ദേഹത്തിന്റെ നിഷേധവും വന്നു.
ആരായാലും വിഷയമാണല്ലോ പ്രധാനം)

ഭക്ഷണം പോലെ അടിസ്ഥാന പ്രശ്നമായ സെക്സ് ഒരു UP മുതൽ ചെയ്യാനുള്ള സൗകര്യം സമൂഹം ഉണ്ടാക്കേണ്ടതാണ്, അല്ലങ്കിൽ കുറ്റി കാടും, വേശ്യാലയവും, വേലി ചാട്ടവും ഇങ്ങനെ നടക്കും.

മുപ്പതും അതിനു മുകളിൽ പ്രായത്തിൽ കല്യാണം കഴിഞ്ഞെ സെക്സ് പാടുള്ളൂ എന്ന പഴഞ്ചൻ സദാചാരത്തിൽ നിന്നും മാറാതെ എന്ത് വളർച്ചയാണ് ആധുനിക സമൂഹം അവകാശപ്പെടുന്നത്.

എല്ലാ സ്കൂളുകളിലും ഒരു വിഷയം ശാസ്ത്രീയ സെക്സ് എജുക്കേഷനും സ്വതന്ത്ര സെക്സിന്റെ സ്വീകാര്യതയും അനുവദിച്ചുകൊടുക്കാൻ ജനത്തിന് കഴിയുന്നില്ല എങ്കിൽ ഇത്തരം വോയ്സ് ക്ളിപ്പ് കേട്ട് അന്ധാളിപ്പും വിഷമം തീർക്കാൻ വല്ല രാഷ്ട്രീയഎം പി മാരുടെ സഭയിലെ വീഡിയോ സെക്സ്ക്ളിപ്പ് കണ്ട് കലിപ്പും തീർക്കാമെന്നല്ലാതെ, പുതു തലമുറ അതിന്റെ വഴിക്ക് വളരും.

സ്ത്രീകൾ ചൊവ്വയിലെത്തുന്നു,
ഇവിടെ ഒരു മല കേറാൻ അനുവാദമില്ല.

പണിയെടുക്കുന്നവനൊക്കെ അധ:കൃതൻ,
⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️

സായിപ്പിനവർ ഉന്നതർ,
ബ്ലാക്ക് സ്മിത്ത്,
ഗോൾഡ് സ്മിത്ത്,
അവർക്കത് അഭിമാനം നിറഞ്ഞ സർ നെയിം .

ഒബാമയുടെ മകൾക്കും ചായക്കടയിൽ പാർട് ടൈം ജോലി ചെയ്യണം.

എല്ലാവരും കാശില്ലാതെ അലഞ്ഞ് തിരിഞ്ഞ് മാസങ്ങൾ യാത്ര നടത്തും.
ജീവിതം പഠിക്കും.

*സ്വാഭാവികമായി സെക്ഷ്വൽ വികാരം നിറയുന്ന കൗമാരം മുഴുവൻ ജോലി,
വിദ്യാഭ്യാസം എന്നെല്ലാം പറഞ്ഞ് അതടിച്ചമർത്തി വയ്പ്പിച്ച് ഒടുവിൽ താല്പര്യം വരണ്ട് തുടങ്ങുന്ന 30 വയസ്സാവുമ്പോ കല്യാണം നടത്തി പിന്നെ മറ്റുള്ളവരെ കാണുമ്പോൾ റാഗിംഗ് കാരന്റെ മനോഭാവത്തോടെ എനിക്ക് പറ്റാത്തതൊന്നും നീയും അനുഭവിക്കണ്ട എന്നും പറഞ്ഞ് എന്നാലൊ മനസ്സിൽ മുഴുവൻ ലൈംഗിക ചിന്തകൾ മാത്രം നിറച്ച് നടക്കുന്നു.
സായിപ്പിന് ലൈംഗികഊർജം അടിച്ചമർത്തേണ്ടി വരാത്തതിനാൽ ക്രിയാത്മകമായി നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെടാൻ പറ്റുന്നു.
*
സംതൃപ്തരും ആഹ്ലാദവാന്മാരുമായതു കൊണ്ട് തന്നെ സയൻസിലും ടെക്നോളജിയിലും ഗവേഷണങ്ങളിലും ജീവിത നിലവാരത്തിലും അവർ മുന്നിലെത്തുന്നു.

ഇവിടെയോ?
മിണ്ടരുത്,
അത് തിന്നരുത്,
അത് നോക്കരുത്,
അവിടെ പോകരുത്,
പ്രേമിക്കരുത്,
സെക്സ് അരുതരുത്,

അനുസരിക്കുക മാത്രം ചെയ്യേണ്ട അടിമകൾ ആണോ നമ്മുടെ മക്കൾ?

എന്തൊരു ഗതികേടാണ് ഈ കുട്ടികളുടെ.
യൂറോപ്പിൽ കുട്ടിയോടിങ്ങനെ ആജ്ഞാപിച്ചാൽ മാതാപിതാക്കൾക്ക് ജയിലിലാണ്,

യൂറോപ്യൻ കുട്ടികളേയും നമ്മുടെ കുട്ടികളേയും താരതമ്യം ചെയ്യൂ,

.

മണ്ണിൽ പണിയെടുത്ത് നൂറുമേനി കാർഷികവിപ്ളവം നടത്തിയ പുലയൻ ദൃഷ്ടിയിൽ പെട്ടാൽ ദോഷമുള്ളവൻ.

ഒന്നാന്തരം വട്ടിയും കുട്ടയും നെയ്ത് നാട്ടുകാരുടെ ജീവിതം സൂഖപ്രദമാക്കിയ പറയൻ അധ:കൃതരിൽ അധ:കൃതൻ.

അധ്വാനിച്ച എല്ലാ മനുഷ്യരേയും ഹീനജാതിയാക്കി മാറ്റിയ ഭാരതീയസംസ്ക്കാരത്തെ എന്തുജോലിയും ചെയ്യാൻ മടിയില്ലാത്ത സായിപ്പ് വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ കോളനിയാക്കി.

ഇന്ത്യ ഇന്നും പിന്നോക്കാവസ്ഥയിൽ തുടരാനുള്ള ഒരു കാരണം വിയർപ്പൊഴുക്കി ജോലി ചെയ്യുന്നവരോടുള്ള പരിഹാസവും പൂച്ഛവും വെറുപ്പുമാണ്.

കല്പണിക്കാരനും കവിക്കും ഒരേ പരിഗണന കിട്ടാത്ത ഒരു സംസ്ക്കാരത്തേയും ശ്രേഷ്ഠമെന്ന് വിളിക്കാനാവില്ലെന്ന് ബുക്കർ ടി വാഷിംഗ്ടൺ പറഞ്ഞത് ഒരു പക്ഷെ ഇന്ത്യയെ നിരീക്ഷിച്ചിട്ടായിരിക്കണം.
വെറുതെയാണോ ഇന്ത്യ തട്ടിപ്പുകാരുടെ സ്വർഗ്ഗമായി മാറുന്നത്?

ഇവിടെ യൗവ്വനം മുഴുവൻ ലൈംഗികബന്ധം സ്ഥാപിക്കാനും പൂർത്തീകരിക്കാനും മാത്രം ഓരോന്ന് ചെയ്തുകൂട്ടുന്നു. ചാകാറാവുംബോഴും ലൈംഗീക ദാഹം തീരാത്തവരായി ജീവിക്കുന്നു.. സായിപ്പ് 20 വയസ്സവുമ്പോഴേ ദാഹമൊക്കതീർത്തു ജീവിതത്തിൽ എന്തെങ്കിലും നല്ലകാര്യങ്ങളൊക്കെ ചെയ്യാൻ നോക്കും…

പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും ഉണ്ടാകേണ്ട
പങ്കുവയ്‌പാണ്‌ Sex.
അതിലേക്കാണ് നമ്മൾ എത്തേണ്ടത്.

Advertisements