രാത്രി കാലങ്ങളിൽ കറുത്ത പർദ്ദ അണിഞ്ഞുള്ള യാത്ര അവരുടെ സുരക്ഷക്ക് വെല്ലുവിളിയാണ്

170

Anoop Gangadharan Ariyallur 

കുട്ടികൾ റോഡിൽ നടക്കുന്നത് പൊതുവെ അശ്രദ്ധമായാണ്. രാത്രി കാലങ്ങളിൽ കറുത്ത പർദ്ദ അണിഞ്ഞുള്ള യാത്ര അവരുടെ സുരക്ഷക്ക് വെല്ലുവിളിയാണ്. അത് തിരിച്ചറിഞ്ഞ് വസ്ത്രത്തിൽ മാറ്റം വരുത്താൻ മദ്രസ അദ്ധ്യാപകർ ഇടപെടണമെന്ന് പറഞ്ഞ ആർ ടി ഒ മുജീബ് സി യുവിന് അഭിനന്ദനങ്ങൾ.

സത്യത്തിൽ സർക്കാരാണ് സംസ്ഥാന വ്യാപകമായി വസ്ത്രധാരണത്തിൽ ഇത്തരം നിബന്ധനകൾ കൊണ്ടുവരേണ്ടത്. എന്ത് വിശ്വാസത്തിന്റെ പേരിലായാലും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിനോട് യോജിപ്പില്ല. കുഞ്ഞുങ്ങളുടെ കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടത് സമൂഹമാണ്. ഇരുണ്ട കാലഘട്ടത്തിലെ വിശ്വാസ താത്പര്യങ്ങൾ സംരക്ഷിക്കുന്നത് അപകടങ്ങൾ വിളിച്ചു വരുത്തിക്കൊണ്ടാവരുത്.

Image may contain: textഇഷ്ട്ട വസ്ത്രം അണിയാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. അത് അടിച്ചേൽപ്പിക്കുന്നതോ നിങ്ങളുടെ ചോയ്സ് ആണോ എന്നത് മറ്റൊരു വിഷയം. ഡാർക്ക് വസ്ത്രങ്ങൾ അണിഞ്ഞ് റോഡിൽ ഇറങ്ങുന്നവർക്ക് ഒരു സ്വയം കരുതൽ ഉണ്ടാവുന്നത് നല്ലതാണ്. കാരണം ഹെഡ് ലൈറ്റ് വെളിച്ചത്തിന് റോഡിലെ കാഴ്ചകൾക്ക് വ്യക്തത നൽകുന്നതിന് ഒരു പരിധിയുണ്ട്.

മുൻപ് രാത്രിയിൽ റോഡിൽ ഉണ്ടായ ദുരനുഭവം പങ്കുവെച്ച് എഴുതിയ ഒരു പോസ്റ്റ് ചുവടെ ചേർക്കുന്നു.

രാത്രികാല ഡ്രൈവിങ്ങിനെ ഏറെ ദുഷ്കരവും അപകടസാധ്യത ഉളവാക്കുന്നതുമായ കാര്യമാണ് ഇരുണ്ട വസ്ത്രങ്ങളണിഞ്ഞ് അശ്രദ്ധമായി റോഡിൽ ഇറങ്ങുക എന്നത്. എതിരെ വരുന്ന വാഹനത്തിന്റെ ബ്രൈറ്റ് ലൈറ്റിന് മുൻപിൽ കളർ വസ്ത്രങ്ങളിട്ടവർ വരെ റോഡിൽ നിൽക്കുന്നത് മനസ്സിലാക്കാൻ പ്രയാസമാണ്. ഇക്കാര്യം പർദ്ദയണിഞ്ഞവർ മാത്രമല്ല ഡാർക്ക് വസ്ത്രങ്ങൾ ധരിക്കുന്നവർ കൂടി മനസിലാക്കിയാൽ അത്രയും അപകടസാധ്യത കുറയും. റോഡിൽ ഇറങ്ങുന്നവർ വീട്ടിൽ നടക്കുന്നതുപോലെ നടക്കലാണല്ലോ നമ്മുടെ നാട്ടുനടപ്പ്. എന്നിട്ട് യാതൊരു ഉളുപ്പുമില്ലാതെ അപകടത്തിന്റെ കാരണം ഡ്രൈവറുടെ അക്കൗണ്ടിൽ ചാർത്തി എല്ലാവരും കൈകഴുകും. എന്നിട്ട് അപകടത്തിൽ നിന്നും രക്ഷപ്പെടുന്നവർ ദൈവത്തിന് സ്തുതി പാടുകയും ചെയ്യും.

ഇതിവിടെ പറയാനുണ്ടായ കാരണം കുറച്ചു ദിവസം മുൻപ് തെരുവുവിളക്കുകൾ ഇല്ലാത്ത ഒരു ഗ്രാമീണ റോഡിലൂടെ പോകുമ്പോൾ എതിർ വാഹനത്തിന്റെ ബ്രൈറ്റ് ലൈറ്റിൽ കറുത്ത പർദ്ദ ധരിച്ച സ്ത്രീയെയും അവരുടെ കുട്ടികളെയും പെട്ടെന്ന് എന്റെ ശ്രദ്ധയിൽപ്പെട്ടില്ല. എങ്കിലും ആ വളവിൽ എന്തോ ഒന്ന് ഇളകുന്നതു പോലെ തോന്നി ഞാൻ ബ്രേക്ക് ചെയ്തു. വണ്ടി വലിയ സ്പീഡിൽ അല്ലാത്തതുകൊണ്ട് പെട്ടെന്ന് നിന്നു. കുട്ടികളെ ചേർത്ത് പിടിച്ചുക്കൊണ്ട് ഒരു ദീർഘനിശ്വാസത്തിൽ അവർ എന്നോട് പറഞ്ഞു

“പടച്ചോൻ കാത്തു” എന്ന്.

പടച്ചോൻ അല്ല ഞാൻ ശ്രദ്ധിച്ചു ബ്രേക്ക് ചെയ്തതു കൊണ്ടാണ് നിങ്ങൾ രക്ഷപ്പെട്ടതെന്ന് അമർഷത്തോടെ അവരോട് മറുപടി പറഞ്ഞു. ഇനി ഇമ്മാതിരി കോലത്തിൽ ഇതുപോലെ റോഡിൽ നിന്നാൽ ആ പടച്ചോൻ പോലും നിങ്ങളെ രക്ഷിക്കില്ല എന്നുകൂടി പറഞ്ഞ് ഞാൻ അവിടുന്ന് പോന്നു.

നബി: ഗതാഗതം എന്നത് ഒരു സംസ്കാരമാണ്. കാൽനടയാത്രക്കാരും ഡ്രൈവർമാരും ഗതാഗത നിയമങ്ങൾ ഒരുപോലെ പാലിക്കുമ്പോൾ ആണ് അത് മികച്ച ഒന്നായി തീരുന്നത്.

Previous articleകോണ്ടം മോശം സാധനമല്ല ഡിയർ സംഘീസ്
Next articleഭൂമിയിൽ മനുഷ്യൻ ഇല്ലാതായാൽ…?
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.